Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുംബൈയിലെ ധാരാവി ചേരിയിൽ അഞ്ച് പേർക്ക് കൂടി കൊവിഡ് ബാധ; മഹാരാഷ്ട്രയിൽ കനത്ത ജാഗ്രത; മുംബൈയിൽ രോഗം പടരുമ്പോഴും സമൂഹ വ്യാപനം ഇല്ലെന്ന നിലപാടിൽ സർക്കാർ; കോവിഡിന്റെ എപ്പി സെന്ററായി രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം

മുംബൈയിലെ ധാരാവി ചേരിയിൽ അഞ്ച് പേർക്ക് കൂടി കൊവിഡ് ബാധ; മഹാരാഷ്ട്രയിൽ കനത്ത ജാഗ്രത; മുംബൈയിൽ രോഗം പടരുമ്പോഴും സമൂഹ വ്യാപനം ഇല്ലെന്ന നിലപാടിൽ സർക്കാർ; കോവിഡിന്റെ എപ്പി സെന്ററായി രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം

സ്വന്തം ലേഖകൻ

മുംബൈ: മഹാരാഷ്ട്രയെ ഭീതിയിലാക്കി മുംബൈയിലെ ധാരാവി ചേരിയിൽ അഞ്ച് പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയിലെ ആകെ വൈറസ് ബാധിതരുടെ എണ്ണം 22 ആയി ഉയർന്നു. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയാണ് ധാരവി. കൊറോണ പടരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളാണ് ധാരാവിയിൽ മഹാരാഷ്ട്ര സർക്കാർ ഏർപ്പെടുത്തിയത്. സമൂഹ വ്യാപനം ഇല്ലെന്നാണ് സർക്കാർ പറയുന്നത്. അപ്പോഴും മുംബൈയിൽ കൊറോണ പടരുകയാണ്.

പുതുതായി വൈറസ് സ്ഥിരീകരിച്ച രണ്ട് പേരും നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയവരാണ്. രാജീവ് ഗാന്ധി സ്പോർട്സ് കോംപ്ലക്‌സിൽ ക്വാറന്റൈനിലായിരുന്ന ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. കൊവിഡ് ബാധിച്ച് മൂന്ന് പേരാണ് ഇതുവരെ ധാരാവിയിൽ മരിച്ചത്. പത്ത് ലക്ഷത്തിലേറേ പേർ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് ധാരാവി.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗബാധിതരുള്ള മഹാരാഷ്ട്രയിൽ ഇതുവരെ 1364 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 98 പേർ മരിച്ചു. ഇന്നലെ മാത്രം 700 ലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP