Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വർക്ക് അറ്റ് ഹോമിൽ കമ്പ്യൂട്ടറിന് മുന്നിലിരിക്കുന്നവർ സൂക്ഷിക്കുക; നിങ്ങൾ ഏത് നിമിഷവും ഹാക്ക് ചെയ്യപ്പെടാം; പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിന്റെ പോലും ഡ്യൂപ്പിക്കേറ്റുണ്ടാക്കി സംഭാവന അടിച്ചുമാറ്റാൻ ശ്രമിച്ചവരുണ്ട്; വീഡിയോ കോൺഫറൻസിങ്ങിന് സാധാരണ ഉപയോഗിക്കാറുള്ള സൂം പോലും സുരക്ഷിതമല്ല; അനാവശ്യമായ സന്ദേശങ്ങൾ ഡൗൺലോഡ് ചെയ്യാതിരിക്കുക; കമ്പനി നെറ്റ്‌വർക്ക് പോലെ സുരക്ഷിതമല്ല പേഴ്സണൽ കമ്പ്യൂട്ടറും ലാപ്പ്ടോപ്പും; ലോക് ഡൗൺ സമയത്ത് ഹാക്കിങ് വർധിക്കുമ്പോൾ

വർക്ക് അറ്റ് ഹോമിൽ കമ്പ്യൂട്ടറിന് മുന്നിലിരിക്കുന്നവർ സൂക്ഷിക്കുക; നിങ്ങൾ ഏത് നിമിഷവും ഹാക്ക് ചെയ്യപ്പെടാം; പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിന്റെ പോലും ഡ്യൂപ്പിക്കേറ്റുണ്ടാക്കി സംഭാവന അടിച്ചുമാറ്റാൻ ശ്രമിച്ചവരുണ്ട്; വീഡിയോ കോൺഫറൻസിങ്ങിന് സാധാരണ ഉപയോഗിക്കാറുള്ള സൂം പോലും സുരക്ഷിതമല്ല; അനാവശ്യമായ സന്ദേശങ്ങൾ ഡൗൺലോഡ് ചെയ്യാതിരിക്കുക; കമ്പനി നെറ്റ്‌വർക്ക് പോലെ സുരക്ഷിതമല്ല പേഴ്സണൽ കമ്പ്യൂട്ടറും ലാപ്പ്ടോപ്പും; ലോക് ഡൗൺ സമയത്ത് ഹാക്കിങ് വർധിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യുഡൽഹി: ലോക് ഡൗൺ കാലത്ത് വീട്ടിലിരുന്ന് ജോലിചെയ്യുന്നവർ സുക്ഷിക്കണം. നിങ്ങളുടെ കമ്പ്യൂട്ടർ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത മുമ്പത്തേക്കാൾ എത്രയോ മടങ്ങ് കൂടുതൽ ആണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

ഡൽഹിയിൽ ഉണ്ടായ ഒരു സംഭവം ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത് നോക്കുക. ലോക്ക്ഡൗൺ കാരണം വീട്ടിൽ നിന്ന് ജോലി ചെയ്യുന്നതിനിടെ ഒരു മുതിർന്ന കോർപ്പറേറ്റ് എക്സിക്യൂട്ടീവ് ജനപ്രിയ സൂം അപ്ലിക്കേഷൻ ഉപയോഗിച്ച് തന്റെ സ്റ്റാഫുമായി വീഡിയോ കോൺഫറൻസ് കോളിൽ പങ്കെടുക്കുകയായിരുന്നു. മീറ്റിങ് ആരംഭിച്ച് മിനിറ്റുകൾക്ക് ശേഷം, സ്‌ക്രീൻ ഹാക്ക് ചെയ്യപ്പെട്ടു. പിന്നെ വന്നതൊക്കെ അശ്ളീല വീഡിയോകൾ. വനിതാ ജീവനക്കാർ അടക്കമുള്ള മീറ്റിങ്ങ് അലങ്കോലമായി. എന്താണ് സംഭവിച്ചതെന്ന് ആർക്കും ഒരുപിടിയും കട്ടിയിട്ടില്ല.

അതുപോലെ, പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാനമന്ത്രി കെയേഴ്സ് ഫണ്ടിനു കീഴിൽ സംഭാവന തേടിയപ്പോൾ, സമാനമായ ഒരു ഡസനിലധികം വ്യാജ യുപിഐ ഐഡികളാണ് പെട്ടെന്ന് ഇറങ്ങിയത്. അവരും ആളുളോട് സംഭാവന ആവശ്യപ്പെടുകയാണ്. ുാരമൃല െ@ ുിയ, ുാരമൃല െ@ വറളരയമിസ, ുാരമൃല @ ്യലയെമിസ, ുാരമൃല @ ്യയഹ, ുാരമൃല @ ൗുശ, ുാരമൃല @ യെശ, ുാരമൃല @ ശരശരശ എന്നീ വ്യാജ ഐഡികളിൽ. പക്ഷേ ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടുന്നതിന് മുമ്പുതന്നെ രാജ്യത്തിന്റെ സുരക്ഷാ നിരീക്ഷണ സംഘമായ ഇഋഞഠശി, സ്വകാര്യ വിദഗ്ദ്ധർ ഈ വ്യാജന്മാരെ തിരിച്ചറിഞ്ഞ് ഇല്ലാതാക്കി. അല്ലെങ്കിൽ പ്രധാനമന്ത്രിയുടെ പേരിൽപ്പോലും തട്ടിപ്പുനടന്നുവെന്ന ഗുരുതര ആരോപണം രാജ്യത്തിന് കേൾക്കേണ്ടി വന്നേനെ.

വിവിധ സൂത്രപ്പണികളിലൂടെയാണ് ഒളിച്ചിരിക്കുന്ന ഹാക്കാർമാർ വർക്ക് അറ്റ് ഹോമുകാർക്ക് പണി തരുന്നത്. നിങ്ങളുടെ സ്ഥലത്തിന് സമീപം കൊറോണ വൈറസ് ബാധിച്ചവരെക്കുറിച്ച് അറിയിക്കുന്ന 'കോവിഡ -19 ഹീറ്റ്മാപ്പുകൾ'' നൽകുന്ന ഡസൻ കണക്കിന് സന്ദേശങ്ങളും വെബ്‌സൈറ്റുകളും വരുന്നു. ചിലപ്പോൾ അത് തൊഴിലില്ലായ്മ ഫണ്ട് ലഭിക്കുന്നതിന് സഹായിക്കാമെന്നായിരിക്കും. ഇവ ഡൗൺലോഡ് ചെയ്താൽ കുടുങ്ങി. വൈറസുകൾ സ്മാർട്ട്‌ഫോണുകളുടെയും ലാപ്‌ടോപ്പുകളുടെയും നിയന്ത്രണം ഏറ്റെടുക്കുകയും സൈബർ ആക്രമണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

ലോക് ഡൗൺ സമയത്ത് ആളുകൾ വീട്ടിൽ നിന്ന് ജോലി ചെയ്യുമ്പോൾ, സൈബർ ആക്രമണങ്ങൾ, ഹാക്കിങ്, സൈബർ തട്ടിപ്പീകൾ എന്നിവ വർധിച്ചുവരികയാണ്. ഇതിന് ഒരു കാരണം ഓഫീസുകളിലും ജോലിസ്ഥലങ്ങളിലും താരതമ്യേന സുരക്ഷിതമായ നെറ്റ്‌വർക്കുകൾക്കെതിരെ, ഹോം നെറ്റ്‌വർക്കുകൾ വളരെ ദുർബലമാണ്്്. ഓഫീസ് നെറ്റ് വർക്കുകളിൽ പലതിലും ഇത്തരം ക്ഷുദ്ര സന്ദേശങ്ങളെയും വൈറസുകളെയും കണ്ടെത്താനുള്ള സുരക്ഷാ നെറ്റ്‌വർക്കുകൾ ഉണ്ടായിരിക്കും.

എന്നാൽ നമ്മുടെ പേഴ്സൺൽ കമ്പ്യൂട്ടറിലോ ലാപ്പടോപ്പിലോ പണിയുമ്പോൾ ഈ സുരക്ഷ ഉണ്ടാകണമെന്നില്ല. മിക്ക കമ്പനികൾക്കും വിദൂരമായി പ്രവർത്തിക്കാൻ സിസ്റ്റങ്ങളും പ്രോട്ടോക്കോളുകളും ഇല്ല. ഹാക്കർമാർക്കക്ക് ഇതും ഗുണം ചെയ്യുന്നു. അതിനാൽ വെരിഫൈഡ് അല്ലാത്ത അക്കൗണ്ടുകളിൽനിന്ന് വരുന്ന സന്ദേശങ്ങൾ കഴിവതും ഡൗൺലോഡ് ചെയ്യരുത് എന്നാണ് വിദഗ്ദ്ധർ നൽകുന്ന നിർദ്ദേശം.

സൂക്ഷിക്കുക, സൂം സുരക്ഷിതമല്ല

സുരക്ഷിതമല്ല എന്ന് കണ്ടതിനെ തുടർന്ന് , സൂം ടെലി കമ്മ്യൂണിക്കേഷൻ പ്ലാറ്റ് ഫോമുകൾ ഉപയോഗിക്കുന്നതിൽ നിന്ന് ജീവനക്കാരെ വിലക്കി ഗൂഗിൾ. കൊവിഡ് 19 വ്യാപകമായി പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വീഡിയോ കോളുകൾ ചെയ്യാൻ ആളുകൾ വ്യാപകമായി ഉപയോഗിക്കുന്ന ആപ്പുകളിൽ ഒന്നാണ് സൂം.കഴിഞ്ഞയാഴ്ച ഗൂഗിൾ തങ്ങളുടെ ജീവനക്കാർക്ക് സൂം ആപ്പിന് വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്നറിയിച്ച് മെയിൽ അയച്ചിരുന്നു.

ഗൂഗിൾ നൽകിയിരിക്കുന്ന മെഷീനുകളിൽ ഒന്നും ഈ സോഫ്റ്റ് വെയർ പ്രവർത്തിക്കില്ലെന്നും ഗൂഗിൾ ജീവനക്കാരെ അറിയിച്ചിരുന്നു.' കോർപ്പറേറ്റ് കംപ്യൂട്ടറുകളിൽ സൂം വർക്ക് ചെയ്യില്ലെന്ന് ജീവനക്കാർക്ക് അറിയപ്പ് നൽകിയിട്ടുണ്ട്. ഞങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുകൊണ്ടാണ് ഈ ആപ്പ് ഉപയോഗിക്കുന്നതിൽ നിന്നും ഞങ്ങളുടെ ജീവനക്കാരെ വിലക്കിയിരിക്കുന്നത്. സൂം ഉപയോഗിച്ച് ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ബന്ധംപുലർത്തുന്നവർ വെബ് ബ്രൗസർ വഴിയോ മൊബൈൽ ഫോൺവഴിയോ ചെയ്യണം,''ഗൂഗിൾ വക്താവ് ജോസ് കാസ്റ്റനേഡ പറഞ്ഞതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

സുരക്ഷയിലും സ്വകാര്യതയിലും സൂമിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകളെക്കുറിച്ച് നേരത്തേയും ചർച്ചകളുണ്ടായിരുന്നു. 2019 ൽ മാക്ഒഎസ് സൂം യൂആർഎൽ വഴി മാക് വെബ്കാം പ്രവർത്തിപ്പിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP