Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രോഗം പടർന്ന് പിടിക്കുന്നതിന് മുമ്പ് അതിർത്തി അടച്ച് കാത്തു; അതിവേഗ പരിശോധനകളുമായി കൊറോണയെ നിലം തൊടാൻ അനുവദിച്ചില്ല; ലോകം കീഴടങ്ങിയപ്പോഴും ന്യൂസിലാൻഡ് തോൽക്കാതിരുന്നത് ഈ കരുതൽ മൂലം; മരണം ഒന്നിൽ നിർത്തുകയും ആയിരം രോഗികളാവാതെ കാക്കുകയും ചെയ്ത ന്യൂസിലൻഡ് ലോക്ക്ഡൗൺ പിൻവലിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ ഒരുങ്ങുന്നത് ഇങ്ങനെ

രോഗം പടർന്ന് പിടിക്കുന്നതിന് മുമ്പ് അതിർത്തി അടച്ച് കാത്തു; അതിവേഗ പരിശോധനകളുമായി കൊറോണയെ നിലം തൊടാൻ അനുവദിച്ചില്ല; ലോകം കീഴടങ്ങിയപ്പോഴും ന്യൂസിലാൻഡ് തോൽക്കാതിരുന്നത് ഈ കരുതൽ മൂലം; മരണം ഒന്നിൽ നിർത്തുകയും ആയിരം രോഗികളാവാതെ കാക്കുകയും ചെയ്ത ന്യൂസിലൻഡ് ലോക്ക്ഡൗൺ പിൻവലിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ ഒരുങ്ങുന്നത് ഇങ്ങനെ

സ്വന്തം ലേഖകൻ

ക്രൈസ്റ്റ്ചർച്ച്: ലോകം കീഴടങ്ങിയപ്പോഴും കൊറോണയെ ചെറുത്ത് തോൽപ്പിച്ച് ന്യൂസിലൻഡ് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ ഒരുങ്ങുന്നു. അതിവേഗ പരിശോധനകളുമായി കൊറോണയെ നിലം തൊടാൻ അനുവദിക്കാതെ മരണം ഒന്നിൽ നിർത്തിയും ആയിരം രോഗികളാവാതെ കാക്കുകയും ചെയ്താണ് ന്യൂസിലൻഡ് കൊറോണയെ തോൽപ്പിച്ച് ലോകത്തിന് മുന്നിൽ മാതൃകയായത്. രോഗം പടർന്ന് പിടിക്കുന്നതിന് മുമ്പേ രാജ്യ അതിർത്തികൾ അടക്കുകയും പിന്നാലെ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ജനങ്ങളെ വീട്ടിലിരുത്തിയുമാണ് ന്യൂസിലൻഡ് ജനങ്ങളുടെ ജീവന് ഉറപ്പ് വരുത്തിയത്. ഇന്ന് പുതുതായി 29 കേസുകൾ മാത്രമാണ് ന്യൂസിലൻഡിൽ റിപ്പോർട്ട് ചെയ്തതെന്നും പ്രധാനമന്ത്രി ജസിന്ത ആർഡ്രൻ വ്യക്തമാക്കി. ഇതുവരെ ഒരു മരണവും 992 കൊറോണ രോഗികളും മാത്രമാണ് ന്യൂസിലൻഡിൽ ഉള്ളത്.

ഓസ്‌ട്രേലിയയും ന്യൂസിലൻഡും കോവിഡ് ബാധയ്ക്ക് പിന്നാലെ തന്നെ അതിർത്തി അടച്ചിരുന്നു. മാർച്ച് 20ന് അതിർത്തി അടച്ച രാജ്യങ്ങൾ കൊറോണയെ തുരത്താൻ ഉടനടി തന്നെ ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും ആയിരുന്നു. ന്യൂസിലൻഡിൽ കൊറോണ റിപ്പോർട്ട് ചെയ്ത് ആറ് ആഴ്ച പിന്നിടുമ്പോൾ കൊറോണയെ ഒരു മൂലയ്ക്കിരുത്തിയ ന്യൂസിലൻഡിൽ ഒരു മരണം മാത്രമാണ് സംഭവിച്ചത്. കൊറോണ ബാധിതരുടെ എണ്ണവും ആയിരത്തിന് താഴെ നിർത്താനും രാജ്യത്തിന് കഴിഞ്ഞു. 992 കൊറോണ രോഗികൾ മാത്രമാണ് ന്യൂസിലൻഡിൽ ഉള്ളത്. ഇതോടെ അടുത്ത ഒരാഴ്‌ച്ചയ്ക്കുള്ളിൽ ലോക്ക് ഡൗൺ നിയമങ്ങളിൽ ഇളവ് വരുത്താനാണ് സർക്കാർ ഒരുങ്ങുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

വരും ദിവസങ്ങളിൽ കുറച്ച് ജനങ്ങളെ തിരികെ ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കും. തൊഴിലുടമകൾ അവശ്യമായ സാമൂഹിക അകലം ഉറപ്പ് വരുത്തിയാൽ മാത്രം കുറച്ച് പേരെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കാമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. തുടർച്ചയായി നാലം ദിവസമാണ് ന്യൂസിലൻഡിൽ കൊറോണ റിപ്പോർട്ട് ചെയ്യുന്നവരുടെ എണ്ണം കുറയുന്നത്. ഫെബ്രുവരി 26നാണ് ന്യൂസിലൻഡിൽ ആദ്യത്തെ കൊറോണ വൈറസ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. മാർച്ച് 19ന് അതിർത്തി അടച്ച രാജ്യം മാർച്ച് 26ന് ലോക്ക ഡൗൺ പ്രഖ്യാപിച്ചു.

ഓസ്‌ട്രേലിയയിലും കൊറോണയ്‌ക്കെതിരെ അതിശക്തമായ നടപടികളാണ് സർക്കാർ എടുക്കുന്നത്. ന്യൂസിലൻഡിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് നാലാഴ്ച പിന്നിടുമ്പോൾ പ്രധാനമന്ത്രി ജനങ്ങൾക്കാണ് നന്ദി പറഞ്ഞത്. നിയമം പാലിച്ച് വീട്ടിലിരുന്ന് ന്യൂസിലൻഡിലെ എല്ലാ ജനങ്ങളും കൊറോണയെ തുരത്താൻ സർക്കാരിനൊപ്പം നിൽക്കുക ആയിരുന്നു. ലോക്ക് ഡൗൺ നീട്ടണമോ അതിൽ ഇളവ് വരുത്തണമോ എ്‌ന് ഏപ്രിൽ 20ന് സർക്കാർ തീരുമാനം എടുക്കുമെന്നും ജസിന്ത ആർഡ്രൻ വ്യക്തമാക്കി. നാലാം ലെവൽ ജാഗ്രതാ നിർദേശമാണ് ഇപ്പോൾ ന്യൂസിലൻഡിൽ നിലനിൽക്കുന്നത്. മാർച്ച് 14ന് ശേഷം ന്യൂസിലൻഡിലേക്ക് എത്തിയവരെ എല്ലാം ഐസൊലേഷനിലേക്ക് മാറ്റി. ക്രൂയിസ് ഷിപ്പുകൾ എല്ലാം നിരോധിച്ചുമാണ് ന്യൂസിലൻഡ് കൊറോണയെ തുരത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP