Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രോഗികളെ ശുശ്രൂഷിക്കുമ്പോൾ നഴ്‌സ്; വാരി ഊട്ടുമ്പോൾ മാതൃവാത്സല്യം; ആടിപ്പാടി സന്തോഷിപ്പിക്കുമ്പോൾ സുഹൃത്തിന്റെ സ്‌നേഹം: കോവിഡ് രോഗികളെ പരിചരിക്കുന്ന റോബോട്ടുകൾ അത്ര ചില്ലറക്കാരല്ല

രോഗികളെ ശുശ്രൂഷിക്കുമ്പോൾ നഴ്‌സ്; വാരി ഊട്ടുമ്പോൾ മാതൃവാത്സല്യം; ആടിപ്പാടി സന്തോഷിപ്പിക്കുമ്പോൾ സുഹൃത്തിന്റെ സ്‌നേഹം: കോവിഡ് രോഗികളെ പരിചരിക്കുന്ന റോബോട്ടുകൾ അത്ര ചില്ലറക്കാരല്ല

സ്വന്തം ലേഖകൻ

സാൻഫ്രാൻസിസ്‌കോ: കോവിഡ് രോഗികൾ അത് സ്വന്തം വീട്ടിലുള്ളവരാണെങ്കിൽ പോലും അൽപ്പം ഭയപ്പാടോടെയാണ് എല്ലാവരും നോക്കി കാണുന്നത്. സമ്പർക്കം മൂലം വളരെ പെട്ടെന്ന് പകരുന്ന രോഗമായതിനാൽ രോഗികളുടെ ശുശ്രൂഷിക്കാനോ അടുത്തിരിക്കാനോ വേണ്ടപ്പെട്ടവർക്ക് പോലും സാധിക്കുന്നില്ല. മനുഷ്യൻ കടന്നുചെല്ലാൻ മടിക്കുകയോ ഭയക്കുകയോ ചെയ്യുന്ന ഈ ഇടങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയാണ് റോബോട്ടുകൾ.

അതിനാൽ വിവിധ രാജ്യങ്ങൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി റോബോട്ടുകളെ ഉപയോഗിക്കുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എർപ്പെട്ടിരിക്കുന്ന യന്ത്രമനുഷ്യർ നിർണായക സേവനങ്ങളാണു നൽകുന്നത്. രോഗം ആദ്യം റിപ്പോർട്ട് ചെയ്ത ചൈനയിലെ വുഹാനിലെ താൽക്കാലിക ആശുപത്രികളിലൊന്നിൽ റോബട്ടുകൾ രോഗീശുശ്രൂഷ വരെ ചെയ്തു. അഴരെ ഊട്ടിയും ഉറക്കിയും ആടിപ്പാടി സന്തേഷിപ്പിച്ചുമെല്ലാം റോബോട്ടുകൾ നിർണായക സേവനമാണ് ചെയ്തത്.

ചൈനയിൽ രോഗികൾ കയ്യിൽ ധരിച്ച സ്മാർട് ബാൻഡ് റിമോട്ട് നിയന്ത്രിത റോബട്ടുകളെ വച്ചു പരിശോധിച്ചാണു മെഡിക്കൽ സംഘം ശരീരോഷ്മാവും രക്തസമ്മർദ്ദവും അളന്നത്. 'ക്ലൗഡ് ജിഞ്ചർ' എന്ന റോബട് രോഗികളെ ഊട്ടി; അവർക്കായി ആടിപ്പാടി. പകർച്ചവ്യാധികളിലും മറ്റും സുരക്ഷിത അകലം സൂക്ഷിച്ചു ചികിത്സയെന്ന ഭാവിസാധ്യതയിലേക്കാണിതു വിരൽചൂണ്ടുന്നത്.

തായ്‌ലൻഡിലും ഇസ്രയേലിലും പകരം റോബട്ടുകൾ രോഗികളെ പരിശോധിച്ചിരുന്നു; വിഡിയോ കോൺഫറൻസിങ്ങിലൂടെ ഡോക്ടർമാർ ഇതു നിയന്ത്രിച്ചു. സിംഗപ്പുരിലെ അലക്‌സാൻഡ്ര ആശുപത്രിയിൽ ബീംപ്രോ എന്ന റോബട് രോഗികൾക്കു മരുന്നും ഭക്ഷണവും നൽകി. ഐസലേഷൻ വാർഡിനു പുറത്തുനിന്ന് ഡോക്ടർമാരും നഴ്‌സുമാരും റോബട് വഴി രോഗികളുമായി സംസാരിച്ചു.

ആഡംബരക്കപ്പൽ ഡയമണ്ട് പ്രിൻസസിലെ യാത്രക്കാരെ ഒഴിപ്പിച്ച ശേഷം വൈറസ് സാന്നിധ്യം പരിശോധിക്കാൻ ഉപയോഗിച്ചതും റോബട്ടുകളെയാണ്. യുഎസിലെ സെനെക്‌സ് കമ്പനിയുടെ ലൈറ്റ്‌സ്‌ട്രൈക്ക് എന്ന റോബട്ടിനെ അഞ്ഞൂറിലേറെ ആശുപത്രികളിൽ ശുചീകരണത്തിനും അണുനശീകരണത്തിനും ഉപയോഗിക്കുന്നുണ്ട്.

കലിഫോർണിയയിൽ ഡ്രൈവറില്ലാത്ത ഡെലിവറി വാഹനങ്ങൾക്ക് ടെസ്റ്റ് ഡ്രൈവ് നടത്താൻ ന്യൂറോ എന്ന സ്റ്റാർട്ടപ് കമ്പനിക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ലോക്ഡൗണിലായ നഗരങ്ങളിൽ സാധനങ്ങൾ വിതരണം ചെയ്യാൻ ഇവയെ ഉപയോഗിക്കാമെന്നാണു പ്രതീക്ഷ. മുൻപ് ആൽഫബെറ്റിന്റെ വെയ്‌മോയ്ക്കും സമാന അനുമതി ലഭിച്ചിരുന്നു. അങ്ങിനെ മനുഷ്യൻ കടന്നു ചെല്ലാൻ കഴിയാത്ത കൊറോണ രോഗികൾക്കിടയിലേക്ക് അവർക്ക് ആശ്വാസം പകർന്നും രോഗ ശുശ്രൂഷ ചെയ്തും കടന്നു ചെല്ലുകയാണ് റോബോട്ടുകൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP