Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡ്രോൺ നിരീക്ഷണത്തിൽ കുടുങ്ങിയത് മലപ്പുറത്തെ വമ്പൻ ചീട്ടുകളി സംഘം; പൊലീസ് പരിശോധന അറിയിക്കാൻ ചീട്ടുകളി സംഘം നിയോഗിച്ച നിരീക്ഷകരെയും ഡ്രോൺ കുടുക്കി; 10അംഗ സംഘത്തെ പൊലീസ് പിടികൂടിയത് മഫ്തിയിൽ എത്തി; 31,990 രൂപയും പിടിച്ചെടുത്തു

ഡ്രോൺ നിരീക്ഷണത്തിൽ കുടുങ്ങിയത് മലപ്പുറത്തെ വമ്പൻ ചീട്ടുകളി സംഘം; പൊലീസ് പരിശോധന അറിയിക്കാൻ ചീട്ടുകളി സംഘം നിയോഗിച്ച നിരീക്ഷകരെയും ഡ്രോൺ കുടുക്കി; 10അംഗ സംഘത്തെ പൊലീസ് പിടികൂടിയത് മഫ്തിയിൽ എത്തി; 31,990 രൂപയും പിടിച്ചെടുത്തു

ജംഷാദ് മലപ്പുറം

മലപ്പുറം: ഡ്രോൺ നിരീക്ഷണത്തിൽ കുടുങ്ങിയ മലപ്പുറത്തെ വമ്പൻ ചീട്ടുകളി സംഘം. പൊലീസ് പരിശോധന അറിയിക്കാനായി ചീട്ടംകളി സംഘം നിയോഗിച്ച നിരീക്ഷകരും ഡ്രോൺ നിരീക്ഷണത്തിൽ കുടുങ്ങി. 10അംഗ സംഘത്തെ പൊലീസ് പിടികൂടിയത് വേഷപ്രച്ഛന്നനാരായി വന്ന്. 31,990/ രൂപയും പിടിച്ചെടുത്തു. മലപ്പുറം മങ്കട പൊലീസിന്റെ ഡ്രോൺ നിരീക്ഷണത്തിൽ കുടങ്ങഇയത് വൻ ചീട്ടുകളി സംഘംതന്നെയാണ്് പെരിന്തൽമണ്ണ ഡിവൈഎസ്‌പി പി.സി ഹരിദാസിന്റെ നിർദേശ പ്രകാരം മങ്കട പൊലീസ് സ്റ്റേഷൻ പരിധിയിൽ രാമപുരം വലിയകുളത്തു ഡ്രോൺ നിരീക്ഷണത്തിൽ അസ്വാഭാവികമായി വാഹനങ്ങൾ നിർത്തിയിട്ടത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചീട്ടുകളി സംഘം വലയിലായത്. അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടാൽ ചീട്ടുകളി സംഘത്തെ അറിയിക്കുന്നതിന് വേണ്ടി നിരീക്ഷകരെ പോലും ഈ ചീട്ടുകളി സംഘം ഒരുക്കിയിരുന്നു.

തുടർന്ന് മങ്കട ഇൻസ്പെകടർ സി എൻ സുകുമാരന്റ നിർദേശപ്രകാരം എസ്ഐ പ്രദീപ്കുമാറും പാർട്ടിയും , പെരിന്തൽമണ്ണ ഡിവൈഎസ്‌പിയുടെ പ്രത്യേക അന്വേഷണസംഘവും വേഷപ്രച്ഛന്നനാരായി ചെന്ന് ചീട്ടുകളി നടക്കുന്ന ബിൽഡീംഗ് വളഞ്ഞ് തുടർന്ന് പ്രതികളായ അബ്ദുൽ നാസർ സുബൈർ, മുനീർ, ഹനീഫ,നാസർ, ജയബാബു, മുഹമ്മദ് മുസ്തഫ, മുഹമ്മദ് റഫീഖ്, ബഷീർ, മുഹമ്മദ് മുനീർ, നൗഷാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഇവരിൽ നിന്ന് 31,990/ രുപ പിടിച്ചെടുത്തു. മങ്കട ഇൻസ്പെക്ടർ സി എൻ സുകുമാരൻ, എസ് ഐ പ്രദീപ് കുമാർ, പെരിന്തൽമണ്ണ ഡിവൈഎസിപിയുടെ പ്രത്യേക സ്വകാഡ് അംഗങ്ങളായ എസ് ഐ .സി പി മുരളി, സിവിൽ പൊലീസ് ഓഫിസർ കൃഷ്ണകുമാർ, മനോജ്കുമാർ, വിപിൻ, മങ്കട പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ വിനോദ് .കെ, അബ്ദുൽസലാം നെല്ലായ, ബിന്ദു മുരളി, സിവിൽ പൊലീസ് ഓഫീസർ രഘുനാഥ്, സതീഷ്, പ്രവീൺ, ഷെമീർ, രജീഷ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

ലോക്ക്ഡൗൺ ലംഘനം നടത്തുന്നവരെ പിടികൂടാൻ പെരിന്തൽമണ്ണ ഡിവൈഎസ്‌പി പി.സി.ഹരിദാസിന്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കിയിരുന്നു.പിടിയിലായവരുടെ പേരിൽ പുതുതായി നിലവിൽവന്ന കേരള എപ്പിഡമിക് ഡിസീസസ് ആക്ട് പ്രകാരമുള്ള നിയമനടപടികൾ കൂടി സ്വീകരിക്കുമെന്നും പെരിന്തൽമണ്ണ ഡിവൈഎസ്‌പി പി സി ഹരിദാസൻ അറിയിച്ചു.അതേ സമയം മങ്കട പൊലീസ് സ്റ്റേഷൻ പരിധിയിൽ ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചു പാടശേഖരങ്ങളിലും പുഴയോരങ്ങളിലും മറ്റ് ഇടങ്ങളിലും കൂട്ടം കൂടുന്നവരെ കണ്ടെത്താൻ ഡ്രോൺ പറന്നെത്തും .കൊറോണ വ്യാപന നിയന്ത്രണത്തിന് നിലവിലുള്ള ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ നിബന്ധങ്ങൾ ശക്തമാക്കുന്നതിന് വേണ്ടിയാണ് മങ്കട പൊലീസ് ഡ്രോൺ നിരീക്ഷണവും ശക്തമാക്കുന്നത്.

ഇന്ന് രാമപുരം, വലമ്പൂർ, മങ്കട, തിരൂർക്കാട് എന്നീ സ്ഥലങ്ങളിൽ നീരിക്ഷണംനടന്നു. ലോക്ഡൗൺ ആയതോടെ റോഡിലിറങ്ങിയാൽ പൊലീസ് പിടിക്കുമെന്ന കാരണത്താൽ ആളുകൾ പൊലീസിന്റെ കണ്ണിൽ പെടാതെ പാടശേഖരങ്ങളിലും ഒഴിഞ്ഞ പറമ്പുകളിലുമാണ് കൂട്ടംകൂടുന്നത് പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ പാടശേഖരങ്ങൾ കേന്ദ്രീകരിച്ചും പുഴയോരം കേന്ദ്രീകരിച്ചും ആളുകൾ ഇറങ്ങിനടക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഡ്രോൺ നിരീക്ഷണം മങ്കട പൊലീസ് ശക്തമാക്കിയത്. കഴിഞ്ഞ ദിവസം കുറുവ വറ്റലൂരിൽ പാടശേഖരത്ത് കോഴിചുട്ട യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു. മങ്കട പൊലീസിന്റെ ഡ്രോൺ നിരീക്ഷണത്തിന് സിഐ സുകുമാരൻ സി.എൻ, എസ്‌ഐ പ്രദീപ്കുമാർ ബി, അഡീഷണൽ എസ്‌ഐ അബ്ദുൽ അസീസ് എന്നിവർ തുടക്കമിട്ടു. രഘുനാഥ്, രജീഷ്, പ്രവീൺ, സമീർ പുല്ലോടൻ, സമീർ ഹുസൈൻ, സതീഷ് എന്നിവർ പങ്കെടുത്തു.

അതേ സമയം കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ ഇന്നു മുതൽ 250 പേർക്കുകൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 14,067 ആയി. ഇന്ന് 83 പേരാണ് വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ 78 പേരാണ് ഐസൊലേഷനിലുള്ളത്. തിരൂർ ജില്ലാ ആശുപത്രിയിൽ മൂന്ന്, നിലമ്പൂർ ജില്ലാ ആശുപത്രിയിലും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും ഒരാൾ വീതവും ഐസൊലേഷൻ വാർഡുകളിലുണ്ട്. 319 പേരെ വീടുകളിലെ സ്വയം നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 13,918 പേരാണ് ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 66 പേർ കോവിഡ് കെയർ സെന്ററുകളിലും സ്വയം നിരീക്ഷണത്തിൽ കഴിയുന്നു. കോവിഡ് 19 ബാധിച്ച് മലപ്പുറം ജില്ലയിൽ ഇപ്പേൾ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. ഇതുവരെ 938 പേർക്ക് വൈറസ് ബാധയില്ലെന്ന് വിദഗ്ധ പരിശോധനകൾക്കു ശേഷം ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.

189 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. കോവിഡ് 19 മുൻകരുതൽ പ്രവർത്തനങ്ങൾ ജില്ലയിൽ കർശനമായി തുടരുകയാണെന്ന് ജില്ലാ കലക്ടർ പറഞ്ഞു. വാർഡ് തലങ്ങളിൽ ദ്രുത കർമ്മ സംഘങ്ങളുടെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇന്ന് പ്രത്യേക നിരീക്ഷണത്തിൽ കഴിയുന്നവരുള്ള 8,746 വീടുകൾ ദ്രുത കർമ്മ സംഘങ്ങൾ സന്ദർശിച്ച് ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കൈമാറി. ഇതിനൊപ്പം നിരീക്ഷണത്തിലുള്ളവർ പൊതു സമ്പർക്കം പുലർത്തുന്നുണ്ടോയെന്നും സംഘം നിരീക്ഷിക്കുന്നുണ്ട്. 2,194 സ്‌ക്വാഡുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്.കോവിഡ് വ്യാപനം തടയാനുള്ള പ്രവർത്തനങ്ങൾ ജില്ലാതല കൺട്രോൾ സെല്ലിന്റെ ആഭിമുഖ്യത്തിൽ തുടരുകയാണ്. ഇന്നലെ 133 പേർ കൺട്രോൾ സെല്ലുമായി ഫോണിൽ ബന്ധപ്പെട്ടു.

വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് മാനസിക പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇന്നലെ 107 പേരുമായി വിദഗ്ധ സംഘം ഫോൺ വഴി ബന്ധപ്പെട്ടു. 25 പേർക്ക് കൗൺസലിങ് നൽകി. നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലുള്ള മുതിർന്ന പൗരന്മാർക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള 494 മുതിർന്ന പൗരന്മാരെ ഇന്നലെ പാലിയേറ്റീവ് നഴ്സുമാർ വഴി കണ്ടെത്തി ആരോഗ്യ ജാഗ്രതാ നിർദേശങ്ങൾ കൈമാറി. പ്രത്യേക നിരീക്ഷണത്തിൽ കഴിയുന്നവരുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്താനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ഇതിനായി 169 പേരുമായി കൺട്രോൾ സെല്ലിൽ നിന്ന് കോൺടാക്ട് ട്രെയ്സിങ് വിഭാഗം ഇന്നലെ ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധ മുഖ്യ സമിതി യോഗത്തിൽ പെരിന്തൽമണ്ണ സബ് കലക്ടർ കെ.എസ്. അഞ്ജു, എ.ഡി.എം. എൻ.എം. മെഹറലി, കോവിഡ് ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. കെ.വി. നന്ദകുമാർ, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ. ഷിബുലാൽ, ലെയ്സൺ ഓഫീസർ ഡോ. എംപി. ഷാഹുൽ ഹമീദ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി. ബിൻസിലാൽ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP