Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഈസ്റ്ററിനും വിഷുവിനും കർശന ശാരീരിക അകലം പാലിക്കണം; കടകളിലും ആരാധനാലയങ്ങളിലും ഒരുകാരണവശാലും തിരക്കുണ്ടാകരുത്; കോവിഡിന്റെ സാമൂഹിക വ്യാപനം ഇപ്പോഴും തള്ളിക്കളയാനാവില്ല; കാസർകോട്ടെ രോഗികളെ വേണമെങ്കിൽ ആകാശമാർഗം സംസ്ഥാനത്തെ മറ്റ് ആശുപത്രികളിൽ എത്തിക്കും; മത്സ്യത്തൊഴിലാളികൾക്ക് 2000 രൂപ വീതം നൽകും; 50000ത്തോളം വരുന്ന ലോട്ടറി തൊഴിലാളികൾക്കും 1000 രൂപ നൽകും; ബീഡി തൊഴിലാളികൾക്കും ഇളവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഈസ്റ്ററിനും വിഷുവിനും കർശന ശാരീരിക അകലം പാലിക്കണം; കടകളിലും ആരാധനാലയങ്ങളിലും ഒരുകാരണവശാലും തിരക്കുണ്ടാകരുത്; കോവിഡിന്റെ സാമൂഹിക വ്യാപനം ഇപ്പോഴും തള്ളിക്കളയാനാവില്ല; കാസർകോട്ടെ രോഗികളെ വേണമെങ്കിൽ ആകാശമാർഗം സംസ്ഥാനത്തെ മറ്റ് ആശുപത്രികളിൽ എത്തിക്കും; മത്സ്യത്തൊഴിലാളികൾക്ക് 2000 രൂപ വീതം നൽകും; 50000ത്തോളം വരുന്ന ലോട്ടറി തൊഴിലാളികൾക്കും 1000 രൂപ നൽകും; ബീഡി തൊഴിലാളികൾക്കും ഇളവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊവിഡ് 19  വൈറസിന്റെ സമൂഹ വ്യാപനത്തിനുള്ള സാധ്യതകൾ ഇനിയും തള്ളിക്കളയാവാത്തതിനാൽ വിഷുവിനും ഈസ്റ്റിനും കർശനമായി ശാരീരിക അകലം പാലിക്കണമെന്ന് മുഖ്യമന്ത്രി. പിണറായി വിജയൻ. സുരക്ഷിതരായി എന്ന തോന്നലിൽ ലോക് ഡൗൺ ലംഘനങ്ങളിലേക്ക് കടക്കരുത്. ജാഗ്രത എപ്പോഴും വേണം. കടകളിലും ആരാധനകളിലും ഒരു കാരണവശാലും തിരക്കുണ്ടാകരുത്. അശ്രദ്ധയുണ്ടായാൽ എന്തും സംഭവിക്കാവുന്ന അവസ്ഥ ഇപ്പോഴുമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അവലോകന പ്രതിദിന വാർത്താ സമ്മേളനത്തിൽ സംസാരിക്കയായിരുന്നു അദ്ദേഹം.

വളം, വിത്ത്, കീടനാശിനി കടകൾക്ക് രാവിലെ 7 മുതൽ 11 വരെ പ്രവർത്തിക്കാമെന്നും സ്‌കൂൾ വിദ്യാർത്ഥികൾക്കായി ബുക്ക്ഷോപ്പുകൾ തുറക്കാൻ അനുമതി നൽകുന്ന കാര്യം പരിഗണനയിലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.കാസർകോട് ജില്ലയിലെ രോഗികളെ സംസ്ഥാനത്തെ മറ്റ് ആശുപത്രികളിൽ എത്തിക്കും. ആവശ്യമെങ്കിൽ ആകാശമാർഗവും പ്രയോജനപ്പെടുത്തും. തൊട്ടടുത്തുകിടക്കുന്ന മംഗലാപുരത്തേക്ക് രോഗികളെ കൊണ്ടുപോകുന്നതിൽ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണിത്.

ലോക്ക്ഡൗൺ കാരണം കഷ്ടത്തിലായ ഒന്നര ലക്ഷത്തോളം വരുന്ന മത്സ്യത്തൊഴിലാളികൾക്ക് 2000 രൂപ വീതം നൽകും. 50000ത്തോളം വരുന്ന ലോട്ടറി തൊഴിലാളികൾക്കും 1000 രൂപ നൽകും. ബീഡി തൊഴിലാളികൾക്കും സർക്കാർ ഇളവ് പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിൽ ബീഡി തൊഴിലാളി ഔട്ട് വർക്ക് ജോലിയുണ്ട്.ലോക്ക് ഡൗൺ മൂലം അത് മുടങ്ങി. പണി തീർത്ത ബീഡി കേന്ദ്രത്തിലെത്തിക്കാൻ ഇത് തുറക്കും. സാധനങ്ങൾ കൊണ്ടുപോകാനും സൗകര്യമൊരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പലയിടത്തും ഓപ്പറേഷൻ സാഗർറാണിയിലൂടെ പഴകിയ മത്സ്യം പിടിച്ചെടുത്തു. സംസ്ഥാനത്ത് പലചരക്ക് കിറ്റ് വിതരണം തുടങ്ങിയെന്നും വ്യാഴാഴ്ച 47000ത്തോളം കിറ്റുകൾ വിതരണം ചെയ്‌തെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചു. എഐവൈ വിഭാഗത്തിൽപ്പെട്ട ആദിവാസി മേഖലകളിലാണ് ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചത്. 47000 കിറ്റുകളാണ് ഇന്ന് വിതരണം ചെയ്തത്. ലോക്ക് ഡൗൺ കാരണം കഷ്ടത്തിലായ ഒന്നര ലക്ഷത്തോളം വരുന്ന മത്സ്യ തൊഴിലാളികൾക്ക് 2000 രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 50000ത്തോളം വരുന്ന ലോട്ടറി തൊഴിലാളികൾക്കും 1000 രൂപ നൽകും.കേരളാ തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ്, കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ്, കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്, കേരള സ്റ്റേറ്റ് ഈറ്റ, കാട്ടുവള്ളി തഴ തൊഴിലാളി ക്ഷേമനിധി ബോർഡ്, കേരള അസംഘടിത തൊഴിലാളി ക്ഷേമ നിധി ബോർഡ് തുടങ്ങിയവയിൽ നിന്നും തൊഴിലാളികൾക്ക് ആയിരം രൂപ വിതം നൽകും.സർക്കസ് കലാകാരന്മാർക്ക് ആവശ്യമായ സഹായം നൽകാൻ തീരുമാനമായി. നഗരസഭകളിൽ ശുചീകരണ, മാലിന്യ സംസ്‌ക്കരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ആവശ്യമായ പാസ് നൽകും. അവരെ തടയുന്ന സംഭവം ഉണ്ടാകരുതെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

അതേസമയം സംസ്ഥാനത്ത് ഇന്ന് പന്ത്രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി അറിയിച്ചു. 11 പേർക്ക് സമ്പർക്കം വഴിയാണ് വൈറസ് ബാധിച്ചത്. 13 പേരുടെ റിസൾട്ട് നെഗറ്റീവായി. ഇത് വരെ 357 പേർക്ക് രോഗം സ്ഥീരികരിക്കുകയും 258 പേർ ഇപ്പോൾ ചികിത്സയിൽ കഴിയുകയും ചെയ്യുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP