Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോവിഡിൽ ജനം മരിച്ചുവിഴുമ്പോൾ ബഹിരാകാശത്ത് നിധി തേടി അമേരിക്ക; ചന്ദ്രനിലുൾപ്പെടെ ഛിന്നഗ്രഹങ്ങളിൽ ഖനനം ചെയ്യാൻ സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകുന്ന ഉത്തരവിൽ ഒപ്പുവെച്ച് ട്രംപ്; ഖനനം ബഹിരാകാശ സ്വത്തുക്കൾ ലോകത്തെ മുഴുവൻ മനുഷ്യർക്കും അവകാശപ്പെട്ടതെന്ന യുഎൻ നിയമത്തിന് വിരുദ്ധം; ബഹിരാകാശത്ത് സൈന്യത്തെ വിന്യസിക്കാനുള്ള കരാറിന്റെ തുടർച്ചയെന്ന് വൈറ്റ് ഹൗസ്

കോവിഡിൽ ജനം മരിച്ചുവിഴുമ്പോൾ ബഹിരാകാശത്ത് നിധി തേടി അമേരിക്ക; ചന്ദ്രനിലുൾപ്പെടെ ഛിന്നഗ്രഹങ്ങളിൽ ഖനനം ചെയ്യാൻ സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകുന്ന ഉത്തരവിൽ ഒപ്പുവെച്ച് ട്രംപ്; ഖനനം ബഹിരാകാശ സ്വത്തുക്കൾ ലോകത്തെ മുഴുവൻ മനുഷ്യർക്കും അവകാശപ്പെട്ടതെന്ന യുഎൻ നിയമത്തിന് വിരുദ്ധം; ബഹിരാകാശത്ത് സൈന്യത്തെ വിന്യസിക്കാനുള്ള കരാറിന്റെ തുടർച്ചയെന്ന് വൈറ്റ് ഹൗസ്

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: ലോകത്തിന്റെ വാണിജ്യ തലസ്ഥാനം എന്ന് വിശേഷിപ്പിക്കാവുന്ന അമേരിക്കയിലെ ന്യൂയോർക്ക് ഉൾപ്പെടുയുള്ളവയിൽ ഇന്ന് ജനം ഈയാംപാറ്റകളെപോലെ മരിച്ചുവീഴുകയാണ്. യുദ്ധകാല അടിസ്ഥാനത്തിൽ ആ മഹാമാരിയെ നേരിടുന്നതിന് പകരം അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മൂൻഗണന വാണിജ്യത്തിലും വ്യവസായത്തിലും മാത്രമാണെന്ന് നേരത്തെ പരാതികൾ ഉണ്ടായിരുന്നു. ഇത്രയൊക്കെ ഉണ്ടായിട്ടും ന്യൂയോർക്ക് നഗരം സമ്പൂർണ്ണമായി അടച്ചിടുകപോലും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ സാമ്പത്തികമാണ് ട്രംപിന് എല്ലാറ്റിനേക്കാൾ വലുത് എന്ന ആരോപണം അമേരിക്കൻ മാധ്യമങ്ങ തന്നെ ശക്തമാക്കുന്നുണ്ട്. അപ്പോഴാണ് ബഹികാശത്ത് ഖനനം നടത്തനായി അമേരിക്കൻ സ്വകാര്യ കമ്പികൾക്ക് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് ട്രംപ് ഒപ്പുവെക്കുന്നത്. ചന്ദ്രനിലുൾപ്പെടെ ഛിന്നഗ്രഹങ്ങളിൽ ഖനനം ചെയ്യാൻ അമേരിക്കയിലെ സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകുന്ന എക്‌സിക്യൂട്ടിവ് ഓർഡറിലാണ് ട്രംപ് ഒപ്പു വെച്ചിരിക്കുന്നത്. ബഹിരാകാശം മാനവികതയുടെ മുഴുവൻ ആണെന്ന ആഗോള നയത്തിനെതിരായാണ് ട്രംപ് ഇറക്കിയ ഉത്തരവ്.

ബഹിരാകാശ വിഭവങ്ങളെ കണ്ടെത്താനും ഉപയോഗിക്കുന്നതിന് ആഗോള തല പിന്തുണ തേടുന്നതാണ് ഓർഡർ. ബഹിരാകാശത്തെ എല്ലാവരും സമമായി കാണുന്ന 1979 ലെ യു.എൻ കൊണ്ടു വന്ന മൂൺ അഗ്രിമെന്റ് 18 രാജ്യങ്ങൾ അംഗീകരിച്ചതാണ്. യുഎന്നിന്റെ നിയമ പ്രകാരം മാനവികതയ്ക്ക് മുഴുവനും ഉപകാരപ്പെടാൻ വേണ്ടിയാണ് ബഹിരാകാശ പരീക്ഷണങ്ങൾ നടത്തേണ്ടത്. ഈ വ്യവസ്ഥയ്‌ക്കെതിരാണ് ട്രംപ് ഒപ്പുവെച്ച എക്‌സിക്യൂട്ടീവ് ഓർഡർ.'ബാധകമായ നിയമത്തിന് അനുസൃതമായി ബഹികാശകത്ത് പര്യവേക്ഷണം നടത്തൽ, വിഭവങ്ങളുടെ ഉപയോഗം എന്നിവയിൽ ഏർപ്പെടാൻ അമേരിക്കക്കാർക്ക് അധികാരമുണ്ടായിരിക്കണം,' ട്രംപ് ഒപ്പുവെച്ച എക്‌സിക്യൂട്ടീവ് ഓർഡറിൽ പറയുന്നു. ഈ ഉത്തരവിന്റെ നൈതികതയെക്കുറിച്ചും ഇപ്പോൾ വിമർശനം ഉയർന്നിട്ടുണ്ട്. ബഹിരാകാശം എന്നത് ലോകത്തിന്റെ പൊതുസ്വത്തല്ലേ, ഇത് എങ്ങനെയാണ് അമേരിക്കയുടേത് മാത്രമാവുക എന്നാണ് ചോദ്യം. കോവിഡ് കാലത്ത് അമേരിക്കൻ പ്രസിഡന്റിന്റെ മുൻഗണനയായിരുന്നു അതിനേക്കാൾ വലിയ പ്രശ്നം. ്എന്നാൽ ഇത്് പുതിയ കരാർ അല്ലെന്നും കഴിഞ്ഞ വർഷത്തെതിന്റെ തുടർച്ചയാണെന്നുമാണ് ്വൈറ്റ് ഹൗസ് വൃത്തങ്ങൾ പറയുന്നത്.

കഴിഞ്ഞ വർഷം ഡിസംബറിൽ ബഹിരാകാശത്ത് വിന്യസിക്കാനുള്ള സൈന്യത്തെ തയ്യാറാക്കുന്ന കരാറിലും ട്രംപ് ഒപ്പിട്ടിരുന്നു. ഭാവിയിൽ മറ്റു ഗ്രഹങ്ങൾ അമേരിക്കയുടെ അധികാര പരിധിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് അന്ന് റഷ്യൻ ബഹിരാകാശ ഏജൻസി റോസ്‌കൊമൊസ് അഭിപ്രായപ്പെട്ടിരുന്നു.അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ട്രംപ് പുതിയ നീക്കത്തിനൊരുങ്ങുന്നത്. 14500 പേരാണ് അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. 4 ലക്ഷത്തിലധികം പേർക്കാണ് രാജ്യത്തുകൊവിഡ് ബാധിച്ചത്. ചൊവ്വാഴ്ച മാത്രം മരിച്ചവരുടെ എണ്ണം 1850 ആണെന്നാണ് ജോൺ ഹോപ്കിൻസ് സർകലാശാലയുടെ കണക്കെടുപ്പിൽ നിന്ന് വ്യക്തമാവുന്നത്.

ഫോബ്സ് മാസികയുടെ വാർഷിക ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം യുഎസ് പ്രസിഡന്റിന്റെ സമ്പാദ്യം മാർച്ച് 1 ന് 3.1 ബില്യൺ ഡോളർ ആയിരുന്നു. അത് മാർച്ച് 18 ആയപ്പോഴേക്കും 2.1 ബില്യൺ ഡോളറായി കുറഞ്ഞു. കൊറോണ വൈറസ് പാൻഡെമിക്മൂലം സ്റ്റോക്ക് മാർക്കറ്റുകൾ കുത്തനെ ഇടിഞ്ഞ സമയമാണത്.ഇത് തിരിച്ചുപിടിക്കാൻ ട്രംപ് ചില കളികൾ കളിക്കുന്നുണ്ടെന്ന് ന്യയോർക്ക് ടൈംസ് പോലുള്ള മാധ്യമങ്ങൾ വിമർശിക്കുന്നുണ്ട്.ഇനിയും ശാസ്ത്രലോകത്തുനിന്ന് വ്യക്തമായ തെളിവുകൾ കിട്ടിയിട്ടില്ലെങ്കിലും മലേറിയ വിരുദ്ധ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിൻ കോവിഡിന് ഫലപ്രദമാണെന്ന് അദ്ദേഹം ആവർത്തിച്ച് പറയുന്നതിന് പിന്നിൽ കൃത്യമായ സാമ്പത്തിക ലക്ഷ്യമുണ്ടെന്നാണ് ന്യയോർക്ക് ടൈംസ് ആരോപിക്കുന്നത്. ഹൈഡ്രോക്‌സി ക്ലോറോക്വിൻ ഉത്പാദിപ്പിക്കുന്ന സനോഫി എന്ന മരുന്നു കമ്പനിയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഓഹരിയുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വാർത്തയാണ് പത്രം പുറത്തുവിട്ടത്.

കൂടാതെ, സനോഫിയുടെ ഏറ്റവും വലിയ ഓഹരിയുടമകളിൽ ഒന്ന് റിപ്പബ്ലിക്കൻ പാർട്ടിയുടെ ഫണ്ട് ദാതാവും അഭ്യദയകാംക്ഷിയുമായ കെൻ ഫിഷർ നടത്തുന്ന മ്യൂച്വൽ ഫണ്ട് കമ്പനിയാണ്. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച്, ട്രംപിന്റെ മൂന്ന് ഫാമിലി ട്രസ്റ്റുകൾക്കും ഈ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപമുണ്ടായിരുന്നു.വാണിജ്യ സെക്രട്ടറി വിൽബർ റോസിനും ഈ മരുന്നു കമ്പനിയുമായി ബന്ധമുണ്ട്. ആരോഗ്യവിദഗധരുടെ ശിപാർശക്ക് വിരുദ്ധമായി ഈ മരുന്നിന്റെ പേര് ട്രംപ് ആവർത്തിച്ചു പറയുന്നതും ഇതും കൂട്ടിവായിക്കുമ്പോൾ സംശയങ്ങൾ എറെയാണ്. ട്രംപ് പറഞ്ഞു പറഞ്ഞാണ് കോവിഡിന് ഫലപ്രദമെന്ന് തെളിയിക്കപ്പെട്ടില്ലാത്ത ഈ മരുന്ന് അമേരിക്കയിൽ ഹിറ്റായത്. കഴിഞ്ഞ ദിവസം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'ഭീഷണിപ്പെടുത്തിയാണ് ' ട്രംപ് ഹെഡ്രോക്‌സിക്ലോറോക്വിൻ കയറ്റുമതി നേടിയത്. ഇത് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത് ഗുജറാത്തിലെ ചില കമ്പനികളുമാണ്.

ഹഫ് പോസ്റ്റ് അടക്കമുള്ള മാധ്യമങ്ങൾ ഏറ്റെടുത്തതോടെ ന്യയോർക്ക് ടൈംസിന്റെ ആരോപണം വൻ വിവാദമായി.സാമ്പത്തിക വാർത്താ സൈറ്റായ മാർക്കറ്റ് വാച്ചും വാഷിങ്ടൺ പോസ്റ്റും പിന്നീട് ട്രംപിന്റെ ഓഹരിക്ക് ഏകദേശം 100 മുതൽ 1,500 ഡോളർ വരെ വിലയുണ്ടെന്ന് കണക്കാക്കിയിരുന്നു, എന്നിരുന്നാലും ഏറ്റവും പുതിയ വെളിപ്പെടുത്തലിന് ശേഷം അദ്ദേഹത്തിന്റെ ട്രസ്റ്റുകൾ മറ്റ് നിക്ഷേപങ്ങൾ സ്വരൂപിച്ചിരിക്കാമെന്ന് പോസ്റ്റ് അഭിപ്രായപ്പെട്ടു. ''സനോഫിയിൽ നിക്ഷേപിച്ച മിതമായ തുകയേക്കാൾ കൂടുതൽ അദ്ദേഹം നിക്ഷേപിക്കുന്നുണ്ട്, കാരണം ടൈംസ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ലാത്തതിനാൽ, അദ്ദേഹത്തിന്റെ ട്രസ്റ്റുകൾ വിശാലമായ യൂറോപ്യൻ സ്റ്റോക്ക്-മാർക്കറ്റ് സൂചിക ഫണ്ടുകളും കൈവശം വച്ചിട്ടുണ്ട്,''- മാർക്കറ്റ് വാച്ച് ചൂണ്ടിക്കാട്ടി.

ഇതേക്കുറിച്ച് ട്രംപ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പക്ഷേ ഫിഷർ ഇൻവെസ്റ്റ്മെന്റിന്റെ വക്താവ് ജോൺ ഡില്ലാർഡ് ടൈംസ് ലേഖനത്തെ നിഷേധിച്ചു. സനോഫി ഫിഷർ ഇൻവെസ്റ്റ്മെന്റിന്റെയോ കെൻ ഫിഷറിന്റെയോ കൈവശമല്ല എന്നാണ് അദ്ദേഹം പറയുന്നത്. കെൻ ഫിഷർ ഡെമോക്രാറ്റുകൾക്ക് മുമ്പ് സംഭാവന നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP