Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കൊറോണ വന്നതിന് ശേഷം അവർ ആഹാരം കഴിച്ചിട്ടില്ല; എപ്പോഴും ഉറക്കം തന്നെയായിരുന്നു; ഒരിക്കലവർ കണ്ണു തുറന്നു, പിന്നെയെല്ലാം പഴയത് പോലെയായി; 103 വയസ്സായ ആഡ സനൂസോ എന്ന സ്ത്രീ അതിജീവിച്ചത് മാരക വൈറസിനെ; കൊവിഡ്19 മരണതാണ്ഡവമാടുന്ന ഇറ്റലിയിൽ നിന്നും പുറത്ത് വരുന്നത് ആശ്വാസകരമായ വാർത്ത

കൊറോണ വന്നതിന് ശേഷം അവർ ആഹാരം കഴിച്ചിട്ടില്ല; എപ്പോഴും ഉറക്കം തന്നെയായിരുന്നു; ഒരിക്കലവർ കണ്ണു തുറന്നു, പിന്നെയെല്ലാം പഴയത് പോലെയായി; 103 വയസ്സായ ആഡ സനൂസോ എന്ന സ്ത്രീ അതിജീവിച്ചത് മാരക വൈറസിനെ; കൊവിഡ്19 മരണതാണ്ഡവമാടുന്ന ഇറ്റലിയിൽ നിന്നും പുറത്ത് വരുന്നത് ആശ്വാസകരമായ വാർത്ത

മറുനാടൻ മലയാളി ബ്യൂറോ

റോം: ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത് ഇറ്റലിയിലാണ്. ചെറുപ്പക്കാർക്ക് മാത്രം ചികിത്സ നൽകി വൃദ്ധരെ മരണത്തിന് വിട്ടുകൊടുക്കുന്നു എന്നാണ് ഇറ്റലിയിൽ നിന്നും പുറത്ത് വന്നുകൊണ്ടിരുന്ന വാർത്തകൾ. എന്നാൽ ഇപ്പോൾ കൊറോണയെ പ്രായം ജയിച്ചു എന്ന ആശ്വാസകരമായ വാർത്തയാണ് ഇറ്റലിയിൽ നിന്നും എത്തുന്നത്. 103 വയസായ സ്ത്രീയാണ് കോവിഡിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. 103 വയസ്സായ ആഡ സനൂസോ എന്ന സ്ത്രീക്കാണു രോഗ പരിശോധനാ ഫലം നെഗറ്റീവ് ആയത്.

രോഗം മാറി ആരോഗ്യം തിരിച്ചെടുത്ത അവർ പറഞ്ഞത് ഇങ്ങനെ– ‘ധൈര്യവും വിശ്വാസവുമാണു രോഗത്തിൽനിന്നു മുക്തി നേടുന്നതിനു സഹായിച്ചത്. എനിക്ക് ഇപ്പോൾ സുഖമുണ്ട്. ഞാനിപ്പോൾ ടിവി കാണുന്നുണ്ട്. പത്രം വായിക്കുന്നുണ്ട്. എനിക്ക് കുറച്ചു പനിയുണ്ടായിരുന്നു.’ രോഗം ബാധിച്ചവർ കരുത്തോടെയിരിക്കണമെന്നും അവർ ഉപദേശിക്കുന്നു. രോഗബാധയുണ്ടായതിനെ തുടർന്ന് ആഡ സനുസോ ഭക്ഷണമൊന്നും കഴിച്ചിരുന്നില്ലെന്ന് ഡോക്ടറായ കാർല ഫർണോ മാർകേസ് പറയുന്നു. അവർ എല്ലായ്‌പ്പോഴും ഉറക്കത്തിലായിരുന്നു. പ്രതികരിക്കുന്നുമുണ്ടായിരുന്നില്ല. ഒരിക്കൽ അവർ കണ്ണു തുറന്നു. പിന്നീടു കാര്യങ്ങൾ സാധാരണ പോലെയായി. ഇരിക്കുകയും കിടക്കവിട്ട് ഇറങ്ങുകയും ചെയ്തു– കാർല ഫർണോ മാർകേസ് വാർത്താ ഏജൻസിയായ അസോസ്യേറ്റഡ് പ്രസിനോടു പറഞ്ഞു.

രോഗം മാറിയപ്പോൾ ഒന്നു നടക്കണമെന്നാണ് ആഡ സനൂസോ ഡോക്ടറോട് ആവശ്യപ്പെട്ടത്. തുടർന്നു കൊച്ചു മക്കൾ കളിക്കുന്നതു കണ്ടു. വീണ്ടും പരിശോധനാ ഫലം വരേണ്ടതിനാൽ നിലവിൽ ഐസലേഷനിൽ കഴിയുകയാണ് സനൂസോ. ഇറ്റലിയിലെ വടക്കു കിഴക്കൻ പ്രവിശ്യയായ വെനറ്റോയിലെ ട്രെവീസോയിൽ വളർന്ന ആഡ സനൂസോ, ഏറെക്കാലം ടെക്സ്റ്റെയിൽ വ്യവസായ രംഗത്തു ജോലി ചെയ്തിരുന്നു. പ്രായമായെങ്കിലും കാര്യമായ രോഗങ്ങളൊന്നും ഇവരെ ബാധിച്ചിട്ടില്ലെന്നാണു ‍ഡോക്ടർ പറയുന്നത്.

ഇറ്റലിയിലെ നഴ്സിങ് ഹോമുകളിലും മറ്റും താമസിക്കുന്ന പ്രായമായ ജനങ്ങൾ രോഗം മാറി ആരോഗ്യം വീണ്ടെടുക്കുന്നത് ഇറ്റാലിയൻ മാധ്യമങ്ങളിൽ വലിയ വാർത്തയാണ്. 100 വയസ്സു പിന്നിട്ടിട്ടും രോഗം മാറിയവരെ ഇറ്റലിയിലെ ജനങ്ങളും പ്രതീക്ഷയോടെ കാണുന്നു.
നഴ്സിങ് ഹോമുകളിൽ മരിച്ച പ്രായമായവരിൽ പലരുടേയും കോവിഡ് പരിശോധന നടത്തിയിരുന്നില്ല. അതുകൊണ്ടു തന്നെ ഇറ്റലിയിൽ രോഗം ബാധിച്ചവരുടെ എണ്ണത്തിലും പ്രശ്നങ്ങളുണ്ട്. ഇറ്റലിയിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ ഏറെ സമ്മർദങ്ങൾക്കു നടുവിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ പ്രായമായവർ രോഗത്തെ അതിജീവിക്കുന്നത് ആരോഗ്യ പ്രവർത്തകർക്കു കുറച്ചൊന്നുമല്ല ആശ്വാസം നൽകുന്നത്.

നൂറ് വയസ്സു പിന്നിട്ടവർ ഏറെയുള്ള യൂറോപ്യൻ രാജ്യങ്ങളാണ് ഇറ്റലിയും ഫ്രാൻസും. ലോകത്തിൽ ഏറ്റവും കൂടുതൽ പേർ കോവിഡ് ബാധിച്ചു മരിച്ച ഇറ്റലിയുടെ രോഗ പ്രതിരോധത്തിൽ പുതിയ പ്രതീക്ഷ 103 വയസ്സു പ്രായമുള്ള മുത്തശ്ശിയുടെ അതിജീവനമാണ്. ചെറിയ രോഗലക്ഷണങ്ങളുമായി തുടങ്ങുന്ന കോവിഡ് 19 രോഗം ബാധിച്ച ഭൂരിഭാഗം പേരും രക്ഷപെടുന്നുണ്ട്. പക്ഷേ പ്രായമായവരിൽ രോഗം ഗുരുതരമാകുന്ന കാഴ്ചയാണു കണ്ടുവരുന്നത്. എന്തെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുള്ളവരെ കോവിഡ് കൂടി ബാധിക്കുന്നതാണു പ്രശ്നം ഗുരുതരമാകുന്നത്. ഇറ്റലിയിൽ 18,000 ഓളം പേരാണ് രോഗം ബാധിച്ചു മരിച്ചത്. ലോകത്താകെ മരണ സംഖ്യ 88,000 കടന്നു. യൂറോപ്പിൽ രോഗം ബാധിച്ചു മരിച്ചതിൽ 95% പേരും 60 വയസ്സു പിന്നിട്ടവരാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP