Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പെസഹാ പെരുന്നാൾ ഉയർത്തുന്ന ദൈവശാസ്ത്ര ചിന്തകൾ ...!

പെസഹാ പെരുന്നാൾ ഉയർത്തുന്ന ദൈവശാസ്ത്ര ചിന്തകൾ ...!

ഡയസ് ഇടിക്കുള

രു മഹാമാരിയുടെ പശ്ചാത്തലത്തിൽ ലോകം അക്ഷരാർത്ഥത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന സന്ദർഭത്തിലാണ് ക്രൈസ്തവലോകം 2020 - ലെ പെസഹാ പെരുന്നാൾ ആചരിക്കുന്നത്. മനുഷ്യ ബുദ്ധിയാൽ ലോകം പിടിച്ചടക്കാൻ ശേഷിയും ശേമുഷിയുമുണ്ടെന്ന് കരുതിയ ലോകരാഷ്ട്രങ്ങൾ, നഗ്നനേത്രങ്ങൾക്ക് വിധേയമാകാത്ത കൊറോണാ വൈറസിന് മുൻപിൽ ഭയചകിതരായി നിൽക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.

'അനന്തമജ്ഞാതമവർണ്ണനീയം
ഈ ലോകഗോളം തിരിയുന്ന മാർഗ്ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു'

മലയാളത്തിലെ പ്രസിദ്ധനായ കവി നാലാപ്പാട്ട് നാരായണമേനോൻ രചിച്ച പ്രസിദ്ധമായ ശ്ലോകം സ്മരിച്ചു കൊണ്ട് പെസഹാ പെരുന്നാൾ ഉയർത്തുന്ന ദൈവശാസ്ത്ര ചിന്തകൾ ക്രോഡീകരിക്കാം!

ചരിത്രം കാതോർക്കുന്ന പെസഹാ പെരുന്നാൾ

ക്രിസ്തുവിന്റെ കാലത്തിനു മുമ്പു തന്നെ യഹൂദവത്സരത്തിലെ ആദ്യമാസമായ നിസ്സാൻ മാസത്തിലെ 14-ാം തീയതി യഹൂദർ ആചരിച്ചിരുന്ന പെരുന്നാളാണ് പെസഹാ പെരുന്നാൾ. പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ - എന്നാണ് യഹൂദർ ഇതിനെ വിളിച്ചിരുന്നത്.

മിസ്രയീമിലെ അടിമത്തത്തിൽ നിന്നും യഹൂദാ ജനത മോചിതരാകുന്ന ചരിത്ര സംഭവത്തെ അനുസ്മരിക്കുന്ന പെരുന്നാളാണിത്. അടിമത്തത്തിൽ കഴിഞ്ഞ യഹൂദരുടെ നിലവിളികേട്ട യഹോവയായ ദൈവം അവരുടെ മോചനത്തിനായി മോശയെ നിയോഗിച്ചുകൊണ്ട് ചരിത്രത്തിൽ ഇടപെടുന്നത് നാം കാണുന്നു.

ലോകചരിത്രത്തിലെ സമാനതകളില്ലാത്ത ലീഡറാണ് മോശ (ങീലെ െംമ െമി ൗിുമൃമഹഹലഹലറ ഹലമറലൃ ശി വേല ംീൃഹറ വശേെീൃ്യ). ദൈവീക നിയോഗത്താൽ ശക്തനായ മോശയുടെ മുൻപിൽ ഭയവിഹ്വലനായ മിസ്രയീമിലെ ചക്രവർത്തിയിൽ നിന്നും മോചനം പ്രാപിച്ച യഹൂദർ പെസഹാ പെരുന്നാൾ (എലമേെ ീള ജമീൈ്‌ലൃ) സമുചിതം ആഘോഷിച്ചിരുന്നു. പെസഹാ പെരുന്നാളിൽ യരുശലേം ദേവാലയത്തിൽ 2,50,500 - ഓളം ആട്ടിൻകുട്ടികളെ അറുത്തു ബലി കഴിച്ചിരുന്നു എന്നാണ് പ്രമുഖ യഹൂദാ ചരിത്രകാരനായ ജോസെഫെസ് രേഖപ്പെടുത്തിയിരിക്കുന്നത്.

പെസഹായുടെ രാത്രിയിൽ യേശു ക്രിസ്തു തന്റെ ശിഷ്യരുമൊത്തു നടത്തിയ അന്ത്യ അത്താഴം അനുസ്മരിക്കുന്നതാണ് ക്രൈസ്തവലോകം ആചരിക്കുന്ന പെസഹാ പെരുന്നാൾ. ലോക രക്ഷയ്ക്കായി കാൽവരിയിൽ യാഗാർപ്പണം നടത്തുന്നതിന് മുൻപ് ക്രിസ്തു നടത്തിയ അതിപ്രധാനമായൊരു സംഭവമാണ് ഈ അന്ത്യ അത്താഴം.

രണ്ട് പ്രധാനപ്പെട്ട ശുശ്രൂഷകൾ വിശ്വസംസ്‌കൃതിക്ക് സമർപ്പിച്ചു കൊണ്ടാണ് ക്രിസ്തു തന്റെ അന്ത്യ അത്താഴം അവസാനിപ്പിക്കുന്നത്. സമാനതകളില്ലാത്ത ദൈവശാസ്ത്ര ചിന്തകളാണ് ക്രിസ്തുവിന്റെ അന്ത്യ അത്താഴം ഉയർത്തുന്നത്.

ശ ) ക്രിസ്തു തന്റെ ശിഷ്യരുടെ പാദങ്ങൾ കഴുകുകയും അരയിൽ ചുറ്റിയിരുന്ന തൂവാല കൊണ്ട് ആ പാദങ്ങൾ തുടച്ച് സമർപ്പണ ശുശ്രൂഷയുടെ അർത്ഥ ഗാംഭീര്യം അടയാളപ്പെടുത്തി (ഖീവി 13 : 3 17).

ശശ ) ക്രിസ്തു തന്റെ ശിഷ്യരുമൊത്തു പെസഹാ ആചരിക്കുകയും, ലോകരക്ഷയ്ക്കായുള്ള തന്റെ ബലിയർപ്പണം അനുസ്മരിക്കുന്ന 'തിരുവത്താഴ ശുശ്രൂഷയുടെ ക്രമം' സ്ഥാപിച്ചു (ഘൗസല 22: 19 20).

സംഭവ ബഹുലവും സമാനതകളും ഇല്ലാത്ത അനുഭവങ്ങളാണ് ക്രിസ്തുവിന്റെ അന്ത്യ അത്താഴം ശിഷ്യർക്ക് സമ്മാനിച്ചത്.

'നിങ്ങളിൽ ഒരാൾ എന്നെ ഒറ്റു കൊടുക്കും എന്ന് സത്യമായി ഞാൻ നിങ്ങളോട് പറയുന്നു'' എന്ന് ശിഷ്യരോട് പറയുക മാത്രമല്ല - ഒറ്റുകാരനായ യൂദാസിനു അപ്പം നുറുക്കി കൊടുത്ത് അവന്റെ കർമ്മങ്ങൾക്കായി വിട്ട ശേഷമാണ് ക്രിസ്തുവിന്റെ അന്ത്യ അത്താഴ ശുശ്രൂഷയുടെ പ്രൗഢമായ കർമ്മങ്ങൾ പൂർത്തീകരിക്കുന്നത്.

പ്രപഞ്ചത്തിലെ സകല ചരാചരങ്ങളെയും ആശ്ലേഷിക്കുവാൻ കഴിയുന്ന ക്രിസ്തുവിന്റെ മഹാപ്രഭയ്ക്കു മുൻപിൽ തളർന്നുപോയ യൂദാസിനു അന്ത്യ അത്താഴം പൂർത്തീകരിക്കുവാൻ അവസരം ലഭിച്ചില്ല.

ശുഭ കർമ്മങ്ങൾക്കായി പ്രാർത്ഥനാ പൂർവ്വം നിലവിളക്ക് കൊളുത്തുമ്പോൾ അശുഭലക്ഷണമുള്ളവർ സ്വയം പുറത്തു പോകുമെന്ന ഭാരതീയ ഋഷിപ്രോക്തം ഇത്തരുണത്തിൽ സ്മരിക്കുന്നു.

പെസഹാ പെരുന്നാൾ ഉയർത്തുന്ന ദൈവശാസ്ത്ര ചിന്തകൾ:-

1. ലോക രക്ഷയ്ക്കായി കാൽവരിയിൽ യാഗാർപ്പണം നടത്തുന്നതിന് മുൻപ് ക്രിസ്തു നടത്തിയ അന്ത്യ അത്താഴ ശുശ്രൂഷയുടെ മഹത്വം സ്വജീവിതത്തിൽ സ്വാംശീകരിക്കുന്നതിന് ക്രൈസ്തവലോകത്തെ ഒരുക്കുന്നതാണ് പെസഹാ.

2. ക്രിസ്തുവിന്റെ കഷ്ടാനുഭവത്തിലേക്ക് മാനവരാശിയുടെ ചിന്തകളെ അനുരൂപപ്പെടുത്തു ന്നതാണ് പെസഹാ.

3. സ്നേഹത്തിന്റെയും സമർപ്പണത്തിന്റെയും പങ്കുവെയ്ക്കലിന്റെയും ശുശ്രൂഷയുടെയും അടയാളപ്പെടുത്തലാണ് പെസഹാ.

4. ദൈവ രാജ്യത്തെ കുറിച്ചുള്ള ചിന്തകൾക്കായി ആത്മശരീര മനസ്സുകളെ ഒരുക്കുന്നതാണ് പെസഹാ.

ആശ്രമ സംസ്‌കാരത്തിൽ സ്വജീവിതം സമർപ്പിച്ച തപോധനന്മാരായ ആദിമ സഭാ പിതാക്കന്മാർ തയ്യാറാക്കിയ പെസഹാ പ്രാർത്ഥനകൾ ദൈവശാസ്ത്ര ചിന്തകൾ പ്രതിധ്വനിക്കുന്നതാണ്.

ആശ്രമ സംസ്‌കാരത്തിലാണ് ക്രൈസ്തവ സഭ വളർന്നത്. പൊൻകുരിശുകൾക്കപ്പുറം ക്രിസ്തുവിന്റെ യാഗാർപ്പണം അനുസ്മരിക്കുന്ന മരകുരിശുകളെ പ്രണയിച്ചവരാണ് ആദിമ സഭയിലെ ക്രൈസ്തവ പിതാക്കന്മാർ.

ലോകം ഒരു മഹാമാരി ഉയർത്തുന്ന പ്രതിസന്ധിയിലൂടെ സഞ്ചരിക്കുമ്പോൾ ലോക നന്മയ്ക്കായി പ്രാർത്ഥനാ മന്ത്രങ്ങൾ ഉരുവിട്ട് 2020 - ലെ പെസഹാ പെരുന്നാൾ നമുക്കും ആചരിക്കാം!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP