Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് കാലത്തും ഇറാനോടുള്ള കലിപ്പടങ്ങാതെ അമേരിക്ക; കൊറോണ തടയാൻ ഇറാൻ ആവശ്യപ്പെട്ട അഞ്ച് ബില്യൺ ഡോളറിന്റെ ഐഎംഎഫ് വായ്‌പ്പ തടയാൻ ട്രംപിന്റെ നീക്കം; മെഡിക്കൽ ആവശ്യത്തിനു കൊടുക്കുന്ന ധനസഹായം ഇറാൻ തീവ്രവാദ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്ന് യുഎസ്; അമേരിക്കയുടേത് മെഡിക്കൽ ടെററിസമെന്ന് ഇറാൻ പ്രസിഡന്റ് ഹസ്സൻ റുഹാനി; കോവിഡിൽ ജനം മരിച്ചു വീഴുമ്പോഴും യുഎസ്- ഇറാൻ രാഷ്ട്രീയ പോര് തുടരുന്നു

കോവിഡ് കാലത്തും ഇറാനോടുള്ള കലിപ്പടങ്ങാതെ അമേരിക്ക; കൊറോണ തടയാൻ ഇറാൻ ആവശ്യപ്പെട്ട അഞ്ച് ബില്യൺ ഡോളറിന്റെ ഐഎംഎഫ് വായ്‌പ്പ തടയാൻ ട്രംപിന്റെ നീക്കം; മെഡിക്കൽ ആവശ്യത്തിനു കൊടുക്കുന്ന ധനസഹായം ഇറാൻ തീവ്രവാദ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്ന് യുഎസ്; അമേരിക്കയുടേത് മെഡിക്കൽ ടെററിസമെന്ന് ഇറാൻ പ്രസിഡന്റ് ഹസ്സൻ റുഹാനി; കോവിഡിൽ ജനം മരിച്ചു വീഴുമ്പോഴും യുഎസ്- ഇറാൻ രാഷ്ട്രീയ പോര് തുടരുന്നു

മറുനാടൻ ഡെസ്‌ക്‌

ടെഹ്‌റാൻ: കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച ലോകത്തിന്റെ രണ്ടു രാജ്യങ്ങളാണ് അമേരിക്കയും ഇറാനും. പതിനായിരങ്ങൾ മരിച്ചുവീഴുന്ന ഈ സമയത്തും തങ്ങളുടെ നിതാന്ത ശത്രുക്കളായ ഇറാനോടുള്ള കലിപ്പ് അമേരിക്കയ്ക്ക് അടങ്ങുന്നില്ല. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഐഎംഎഫിനോട് ആവശ്യപ്പെട്ട സാമ്പത്തിക സഹായം തടയാൻ അമേരിക്ക ഇടപെടൽ നടത്തുന്നു എന്ന ആരോപണവുമായി ഇറാൻ രംഗത്തെത്തിയിരിക്കാണ്. വൈറസ് വ്യാപനത്തെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾക്കായി ഇറാൻ 5 ബില്യൺ ഡോളറിന്റെ വായ്പയയാിരുന്നു അന്താരാഷ്ട്ര നാണ്യ നിധിയോട് ആവശ്യപ്പെട്ടിരുന്നത്. ഇറാനിൽ കൊവിഡ് ബാധിച്ചുള്ള മരണസംഖ്യ 3800 കടന്നിരിക്കെയാണ് ഐഎംഎഫിന്റെ സഹായം രാജ്യം ആവശ്യപ്പെട്ടത്. 63589 പേർക്കാണ് ഇറാനിൽ കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇതിനിടയിലാണ് പണം ലഭിക്കുന്നത് തടയാൻ അമേരിക്ക ഇടപെടൽ നടത്തുന്നത്. കഴിഞ്ഞ ദിവസം ഐ.എം.എഫിനോട് ആവശ്യപ്പെട്ട ധനസഹായം നൽകിയില്ലെങ്കിൽ കുറ്റകരമാണെന്ന് ഇറാൻ പ്രസിഡന്റ് ഹസ്സൻ റുഹാനി പറഞ്ഞിരുന്നു.

കഴിഞ്ഞ മാസമാണ് ഇറാൻ സെൻട്രൽ ബാങ്ക് ഐഎംഎഫിന്റെ റാപിഡ് ഫിനാൻസിങ് ഇൻസ്ട്രുമെന്റിനോട് ലോൺ ആവശ്യപ്പെട്ട് അപേക്ഷ നൽകിയത്. 'ലോൺ നൽകുന്നതിൽ ഒരു വിവേചനവും ഉണ്ടാവാൻ പാടില്ല. ഈ പ്രതിസന്ധി ഘട്ടത്തിൽ അവർ അവരുടെ കർമ്മം ചെയ്തില്ലെങ്കിൽ ലോകം അവരെ മറ്റൊരു തരത്തിൽ മതിക്കുന്നതായിരിക്കും,' റുഹാനി പറഞ്ഞു. ഇറാനുമേൽ അമേരിക്ക ചുമത്തിയിരിക്കുന്ന വിലക്കുകൾ സാമ്പത്തിക-മെഡിക്കൽ തീവ്രവാദമാണെന്നാണ് റുഹാനി വിമർശിച്ചത്.

' ഇറാനുമേൽ അമേരിക്ക ചുമത്തിയിരിക്കുന്ന വിലക്കുകൾ സാമ്പത്തികവും മെഡിക്കൽപരവുമായ തീവ്രവാദമാണ്. അന്താരാഷ്ട്ര മെഡിക്കൽ നിയമങ്ങൾ അവർ ലംഘിക്കുകയാണ്. മുൻപ് സാമ്പത്തിക തീവ്രവാദത്തിൽ ഏർപ്പെട്ടിരുന്ന വൈറ്റ്ഹൗസ് ഇപ്പോൾ ആരോഗ്യ പ്രശ്നങ്ങളിലും തീവ്രവാദം കൊണ്ടുവന്നതായി ചരിത്രത്തിൽ അറിയപ്പെടും,' റുഹാനി പറഞ്ഞു.അതേസമയം, മെഡിക്കൽ ആവശ്യത്തിനു കൊടുക്കുന്ന ധനസഹായം ഇറാൻ വിദേശരാജ്യങ്ങൾക്കെതിരെയുള്ള പ്രവർത്തനങ്ങൾക്ക് വിനയോഗിക്കുമെന്നാണ് അമേരിക്ക ആരോപിക്കുന്നത്. നേരത്തെ കൊവിഡിനെ പ്രതിരോധിക്കാൻ ഐ.എം.എഫിനോട് വെനിസ്വേല ആവശ്യപ്പെട്ടിരുന്ന 5 ബില്യൺ ഡോളർ നൽകുന്നതും അമേരിക്ക തടസ്സപ്പെടുത്തിയിരുന്നു.

'ലോകത്തിലെ തീവ്രവാദത്തിന്റെ സ്പോൺസർമാർ വിദേശത്തെ സാഹസികതകൾക്കാണ് പണം ഉപയോഗിക്കുക. ഇറാനിയൻ ജനതയ്ക്ക് മരുന്ന് വാങ്ങാനല്ല. ആ ഭരണകൂടത്തിലെ അഴിമതിക്കാർക്ക് മനുഷ്യത്വ പരമായ കാരണം കൊണ്ട് നൽകിയ പണം അവരുടെ പോക്കറ്റിലേക്കും തീവ്രവാദ സംഘത്തിനും പോയതിന്റെ നീണ്ട ചരിത്രമുണ്ട്,' യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഔദ്യോഗിക വൃത്തങ്ങൾ മിഡിൽ ഈസ്റ്റ് ഐയോട് പറഞ്ഞു.ഇറാനിൽ കൊവിഡ് ചികിത്സകൾ സാധാരണക്കാർക്ക് ലഭ്യമാവുന്നില്ലെന്നും മെഡിക്കൽ സാമഗ്രികളുടെയും മരുന്നുകളുടെയും അഭാവമുണ്ടെന്നും നേരത്തെ റിപ്പോർട്ട് വന്നിരുന്നു. അമേരിക്കയുടെ വിലക്കുകൾ നിലനിൽക്കുന്നതിനാൽ പല ബാങ്കുകളും കമ്പനികളും ഇറാനെ സഹായിക്കാനും മടിക്കുന്നു. കൊവിഡിനെ പ്രതിരോധിക്കാൻ അമേരിക്കയുടെ സഹായം വേണ്ടെന്ന് കഴിഞ്ഞ ദിവസം ഇറാൻ വിദേശകാര്യ മന്ത്രാലയ പ്രതിനിധി പറഞ്ഞിരുന്നു.

' ഈ മഹാമാരിക്കെതിരെ പോരാടാൻ അമേരിക്കയുടെ സഹായം ഇറാൻ ഒരിക്കലും ചോദിച്ചിട്ടില്ല, ചോദിക്കുകയുമില്ല, എന്നാൽ ഇറാനുമേൽ ചുമത്തിയിരിക്കുന്ന ഏകപക്ഷീയവും നിയവിരുദ്ധവുമായ എല്ലാ വിലക്കുകളും അമേരിക്ക പിൻവലിക്കണം,' ഇറാൻ വിദേശ കാര്യമന്ത്രാലയ പ്രതിനിധി അബ്ബാസ് മൗസവി പറഞ്ഞു.അതേസമയം സ്ഥിതി സങ്കീർണമായ അമേരിക്കയിൽ ട്രംപ് രാഷ്ട്രീയ ലക്ഷ്യങ്ങൾ മാറ്റിവെക്കാൻ തയ്യാറായില്ല. വൈറസിനെ രാഷ്ട്രീയ വത്കരിക്കരുതെന്ന് ലോകാരോഗ്യ സംഘടനാ തലവൻ ആവശ്യപ്പെട്ടു. ഡബ്യൂഎച്ച്ഒ ചൈനയോടൊപ്പമാണെന്നും ഫണ്ടിങ് നിർത്തുമെന്നും ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അമേരിക്കയിൽ 24 മണിക്കൂറിനിടെ 1837 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് ബാധിതരുടെ എണ്ണം 156000 കടന്നു. ലോകത്ത് കോവിഡ് മരണസംഖ്യ 88,000 കടന്നു.

അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൂടിയ മരണനിരക്ക് രേഖപ്പെടുത്തിയത്. അമേരിക്കയിൽ 1700ലധികം പേർ മരിച്ചു. ഇതോടെ 427000ത്തിലധികം രോഗികളുള്ള അമേരിക്കയിൽ ആകെ കോവിഡ് മരണം 14,600 കടന്നു. ബ്രിട്ടനിൽ കോവിഡ് മരണം 7097ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 938 പേരാണ് മരിച്ചത്. സ്‌പെയിനിൽ 747 പേരും ഇറ്റലിയിൽ 542 പേരും ഫ്രാൻസിൽ 541 പേരും മരിച്ചു. ജർമനി, ഇറാൻ, ബെൽജിയം, നെതർലാൻഡ്‌സ്, ബ്രസീൽ എന്നീ രാജ്യങ്ങളിലും 24 മണിക്കൂറിനിടെയുള്ള മരണസംഖ്യ 100 കടന്നു. ലോകത്താകമാനം രോഗബാധിതരുടെ എണ്ണം 156000വും രോഗമുക്തരായവരുടെ എണ്ണം 319,000വും കടന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP