Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കൊറോണ: പ്രവാസികൾക്ക് കൈത്താങ്ങായി മൈത്രി അസോസിയേഷൻ രംഗത്ത്

കൊറോണ: പ്രവാസികൾക്ക് കൈത്താങ്ങായി മൈത്രി അസോസിയേഷൻ രംഗത്ത്

സ്വന്തം ലേഖകൻ

മനാമ: കൊറോണ വ്യാപനത്തെത്തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയ സാഹചര്യത്തിൽ ഭക്ഷണത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികൾക്ക് കൈത്താങ്ങാകാൻ മൈത്രി സോഷ്യൽ അസോസിയേഷൻ തീരുമാനിച്ചു. ദക്ഷിണ കേരളത്തിലെ വിവിധ മഹല്ലുകളി നിന്നുള്ള പ്രവാസി മലയാളികളുടെ കൂട്ടായ്മയായ മൈത്രി അസോസിയേഷൻ ഇതിന്റെ ഭാഗമായി ഒരുക്കിയ ഭക്ഷണ കിറ്റുകളുടെ വിതരണം കഴിഞ്ഞ ദിവസം ആരംഭിച്ചു.

മൈത്രി അംഗങ്ങളായ സുമനസുകളുടെ സഹായത്തോടെ തയാറാക്കിയ കിറ്റുകൾ അർഹരായവരെ കണ്ടെത്തി നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി കോർഡിനേറ്റർ കാവുങ്കൽ സക്കീർ ഹുസ്സൈൻ അറിയിച്ചു. തൊഴിലെടുക്കാൻ കഴിയാതെയും ഉദ്ദേശിച്ച സമയത്ത് നാട്ടിൽ പോകാൻ കഴിയാതെയും നിരവധി പ്രവാസികൾ ബഹ്റൈന്റെ വിവിധ ഭാഗങ്ങളിൽ പ്രയാസം അനുഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്.

എല്ലാ പ്രവാസി സംഘടനകളും കൂട്ടായ്മകളുടെയും പ്രവർത്തനങ്ങൾ പ്രതിസന്ധി പരിഹരിക്കാൻ അനിവാര്യമാണെന്ന് മൈത്രി മനസിലാക്കുന്നു. പ്രസ്തുത സംരംഭവുമായി സഹകരിക്കാൻ താൽപര്യമുള്ളവർ പ്രസിഡന്റ് സിബിൻ സലിം (3340 1786), സെക്രട്ടറി അബ്ദുൽ ബാരി (3375 6193) എന്നിവരെ ബന്ധപ്പെടാവുന്നതാണ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP