Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലപ്പുറം ജില്ലയിൽ രോഗമുക്തനായ രണ്ടാമത്തെയാളും ആശുപത്രി വിട്ടു; വ്യാഴാഴ്ച് ഡിസ്ചാർജ്ജായത് പൊന്മുണ്ടം സ്വദേശി മുഹമ്മദ് മുസ്തഫ; രോഗമുക്തി നേടിയത് 13 ദിവസത്തെ വിദഗ്ധ ചികിത്സയ്ക്ക് ശേഷം; കരുതലിനും സ്‌നേഹത്തിനും മുസ്തഫ നന്ദി പറഞ്ഞപ്പോൾ മധുരം പങ്കിട്ട് സന്തോഷം പ്രകടിപ്പിച്ച് ആശുപത്രി ജീവനക്കാർ

മലപ്പുറം ജില്ലയിൽ രോഗമുക്തനായ രണ്ടാമത്തെയാളും ആശുപത്രി വിട്ടു; വ്യാഴാഴ്ച് ഡിസ്ചാർജ്ജായത് പൊന്മുണ്ടം സ്വദേശി മുഹമ്മദ് മുസ്തഫ; രോഗമുക്തി നേടിയത് 13 ദിവസത്തെ വിദഗ്ധ ചികിത്സയ്ക്ക് ശേഷം; കരുതലിനും സ്‌നേഹത്തിനും മുസ്തഫ നന്ദി പറഞ്ഞപ്പോൾ മധുരം പങ്കിട്ട് സന്തോഷം പ്രകടിപ്പിച്ച് ആശുപത്രി ജീവനക്കാർ

ജാസിം മൊയ്ദീൻ

മലപ്പുറം: മലപ്പുറം ജില്ലയിൽ കൊവിഡ് 19 രോഗമുക്തനായ രണ്ടാമത്തെയാളും ആശുപത്രി വിട്ടു. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന തിരൂർ പൊന്മുണ്ടം പാറമ്മൽ സ്വദേശി പന്നിക്കോറ മുഹമ്മദ് മുസ്തഫയാണ് ഇന്ന് ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് പോയത്. 13 ദിവസം നീണ്ട വിദഗ്ധ ചികിത്സക്കും പ്രത്യേക നിരീക്ഷണത്തിനും ശേഷമാണ് രോഗമുക്തി നേടി മുസ്തഫ ആശുപത്രി വിടുന്നത്.

മധുരം പങ്കിട്ടും കയ്യടിച്ചും ആശുപത്രി ജീവനക്കാരും മറ്റു രോഗികളും മുസ്തഫയെ വീട്ടിലേക്ക് യാത്രയാക്കി. കൈവിട്ടു പോകുമെന്നു കരുതിയ ജീവിതം തിരികെ ലഭിച്ചതിന്റെ ആശ്വാസത്തിലായിരുന്നു മുസ്തഫ. ഐസൊലേഷൻ വാർഡിനു പുറത്തെത്തി സർക്കാറിന്റേയും ആരോഗ്യ വകുപ്പിന്റേയും ആശുപത്രി ജീവനക്കാരുടേയും കരുതലിനും സ്നേഹത്തിനും തനിക്കു ലഭിച്ച മികച്ച ചികിത്സക്കും പരിചരണത്തിനും മുസ്തഫ നന്ദി പറഞ്ഞു. ദുബായിൽ നിന്ന് മാർച്ച് 21 ന് നാട്ടിലെത്തിയതു മുതൽ ആരോഗ്യ വകുപ്പിന്റെ മാർഗ്ഗ നിർദേശങ്ങൾ പൂർണ്ണമായും പാലിച്ച് മാതൃകയായ പ്രവാസികൂടിയാണ് മുഹമ്മദ് മുസ്തഫ.

സമ്പർക്കം പുലർത്തിയിട്ടില്ലെങ്കിലും വൈറസ് ബാധ സ്ഥിരീകരിച്ചതുമുതൽ ഇദ്ദേഹത്തിന്റെ വീട്ടുകാരെല്ലാം വീട്ടിൽ സ്വയം നിരീക്ഷണത്തിലാണ്. രോഗമുക്തനായി പുറത്തിറങ്ങിയ മുസ്തഫയെ സ്വീകരിച്ച് വീട്ടിലേക്ക് കൊണ്ടുപോകാൻ അയൽവാസിയും വാർഡ് അംഗവുമായ എ. അബ്ദുൾ ഗഫൂറാണ് എത്തിയത്. സംസ്ഥാന സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും ആശുപത്രി ജീവനക്കാരുടെയും പ്രവർത്തനങ്ങളാണ് മുസ്തഫയ്ക്ക് വേഗത്തിൽ കോവിഡ് രോഗവിമുക്തി നേടാൻ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലയിലെ ആദ്യ കോവിഡ് ബാധിത വണ്ടൂർ വാണിയമ്പലം സ്വദേശിനി മറിയക്കുട്ടിക്കു പിറകെ മുഹമ്മദ് മുസ്തഫയും രോഗമുക്തനാവുമ്പോൾ ജില്ലാ ഭരണകൂടത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തിൽ നടക്കുന്ന കൂട്ടായ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ വിജയമാവുകയാണിത്. ഐസൊലേഷൻ വാർഡിൽ ചികിത്സിച്ച ഡോക്ടർമാർ, നഴ്സുമാർ, മറ്റു ജീവനക്കാർ എന്നിവരെല്ലാം കരഘോഷങ്ങളോടെയാണ് മുഹമ്മദ് മുസ്തഫയെ വീട്ടിലേക്ക് യാത്രയാക്കിയത്. ഇനിയും 14 ദിവസം കൂടി വീട്ടിൽ നിരീക്ഷണത്തിൽ തുടരാനാണ് ആരോഗ്യ വകുപ്പ് നിർദേശിച്ചിരിക്കുന്നത്. മഞ്ചേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എംപി. ശശി, സൂപ്രണ്ടും കോവിഡ് ജില്ലാ സർവൈലൻസ് ഓഫീസറുമായ ഡോ. കെ.വി. നന്ദകുമാർ, നോഡൽ ഓഫീസർ ഡോ. ഷിനാസ് ബാബു തുടങ്ങിയവർ മുസ്തഫയെ യാത്രയാക്കാനുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP