Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക് ഡൗൺ ഏപ്രിൽ 30 വരെ നീട്ടി ഒഡീഷ; സംസ്ഥാനത്തേക്കുള്ള ട്രെയിൻ-വ്യോമ​ഗതാ​ഗതം പുനരാരംഭിക്കരുതെന്നും മുഖ്യമന്ത്രി നവീൻ പട്നായിക്; സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂൺ 17 വരെ തുറക്കില്ലെന്നും അറിയിപ്പ്

ലോക് ഡൗൺ ഏപ്രിൽ 30 വരെ നീട്ടി ഒഡീഷ; സംസ്ഥാനത്തേക്കുള്ള ട്രെയിൻ-വ്യോമ​ഗതാ​ഗതം പുനരാരംഭിക്കരുതെന്നും മുഖ്യമന്ത്രി നവീൻ പട്നായിക്; സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂൺ 17 വരെ തുറക്കില്ലെന്നും അറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ഭുവനേശ്വർ: കോവിഡ് വ്യാപനം ചെറുക്കുക ലക്ഷ്യമിട്ട് ഏപ്രിൽ 14 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗൺ ഒഡീഷ നീട്ടി. ഏപ്രിൽ 30 വരെയാണ് ലോക്ക്ഡൗൺ നീട്ടിയത്. സംസ്ഥാനത്തേക്ക് ഏപ്രിൽ 30 വരെ ട്രെയിൻ സർവീസുകളും വിമാനസർവീസുകളും ആരംഭിക്കരുതെന്ന് മുഖ്യമന്ത്രി നവീൻ പട്‌നായിക് കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചു. കോവിഡ് 19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ലോക്ക്ഡൗൺ വിഷയത്തിൽ രാജ്യം പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് കാത്തിരിക്കുന്നതിനിടെയാണ് ഒഡീഷ ലോക്ക്ഡൗൺ നീട്ടിയത്. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് ജൂൺ 17 വരെ നീട്ടിവെക്കാനും തീരുമാനിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ നീട്ടുന്ന ആദ്യസംസ്ഥാനമാണ് ഒഡീഷ. ഒഡീഷയിൽ 42 പേർക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

നേരത്തെ പഞ്ചാബ് ലോക്ക്ഡൗൺ നീട്ടിയതായി വാർത്തകൾ പുറത്തുവന്നിരുന്നു, എന്നാൽ സർക്കാർ ഇത്തരത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി അമരീന്ദർ സിങിന്റെ മാധ്യമ ഉപദേഷ്ടാവ് രവീൺ തുക്രാൽ ട്വിറ്ററിലൂടെ അറിയിച്ചു. ഗോവ മന്ത്രിസഭയും ലോക്ക്ഡൗൺ നീട്ടാൻ ഏകകണ്ഠമായി നിർദ്ദേശിച്ചിട്ടുണ്ട്. നിർദ്ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ചുകൊടുത്തിരിക്കുകയാണ്. അന്തിമ തീരുമാനം മോദി എടുക്കുമെന്ന് മന്ത്രി മൈക്കൽ ലോബോ അറിയിച്ചു.

കോവിഡ് പ്രതിസന്ധിയിൽ രാഷ്ട്രീയമായല്ല തീരുമാനം വേണ്ടതെന്ന് സർവ്വകക്ഷി യോഗത്തിൽ നേതാക്കൾ തമ്മിൽ ധാരണയായിട്ടുണ്ട്. അതേസമയം ലോക്ക് ഡൗൺ ഭാഗികമായി നീക്കണമെന്ന് ചില പാർട്ടികൾ ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധത്തിനെതിരായ പോരാട്ടത്തിൽ രാജ്യം ഒറ്റക്കെട്ടാണെന്ന് മോദി പറഞ്ഞു. രാജ്യത്ത് ലോക്ക്ഡൗൺ നീട്ടണമെന്നാവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങൾ രംഗത്തെത്തിയിരുന്നു. കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും സമൂഹവ്യാപനത്തിലേക്ക് വൈറസ് വ്യാപനം പോകുന്നുണ്ടോയെന്ന ആശങ്കയുമാണ് ലോക്ക്ഡൗൺ നീട്ടണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യത്തിന് പിന്നിൽ.ലോക്ക് ഡൗണിൽ ഒറ്റയടിക്ക് ഇളവ് വരുത്തിയാൽ പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.

ഈ സാഹചര്യത്തിലാണ് ലോക്ക്ഡൗൺ അവസാനിക്കുന്ന ഏപ്രിൽ 14ന് ശേഷവും നിയന്ത്രണങ്ങൾ തുടരണമെന്ന് സംസ്ഥാനങ്ങൾ കേന്ദ്രസർക്കാരിനോട് ആശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം വിവിധ കക്ഷിനേതാക്കളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ലോക്ക്ഡൗൺ നീട്ടിയേക്കുമെന്ന സൂചന തന്നെയാണ് പ്രധാനമന്ത്രിയും നൽകിയത്. അതേസമയം, ലോക്ക് ഡൗൺ നീട്ടുന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. വീഡിയോ കോൺഫറൻസിലൂടെ നടത്തിയ സർവ്വകക്ഷിയോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ലോക്ക് ഡൗൺ നീട്ടുന്നതിലും നിയന്ത്രണം ഏർപ്പെടുത്തുന്നതിലും വിദഗ്ധരുടെ അഭിപ്രായവും പരിഗണിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP