Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോവിഡെന്നാൽ കൊയ്ത്തുകാലം; അടൂരിൽ ഫാൻസി സ്റ്റോർ പലചരക്കു കടയാക്കിയത് മണിക്കൂറുകൾ കൊണ്ട്; സാധനങ്ങൾ വിറ്റത് തീവിലയ്ക്ക്; ലൈസൻസുണ്ടായിരുന്നത് ഫാൻസി സാധനം വിൽക്കാൻ: വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആശാ ഫാൻസി സ്റ്റോറിനെതിരേ കേസെടുത്ത് പൊലീസ്

കോവിഡെന്നാൽ കൊയ്ത്തുകാലം; അടൂരിൽ ഫാൻസി സ്റ്റോർ പലചരക്കു കടയാക്കിയത് മണിക്കൂറുകൾ കൊണ്ട്; സാധനങ്ങൾ വിറ്റത് തീവിലയ്ക്ക്; ലൈസൻസുണ്ടായിരുന്നത് ഫാൻസി സാധനം വിൽക്കാൻ: വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആശാ ഫാൻസി സ്റ്റോറിനെതിരേ കേസെടുത്ത് പൊലീസ്

ശ്രീലാൽ വാസുദേവൻ

അടൂർ: ഒഴിഞ്ഞു കിടന്നിരുന്ന കെട്ടിടം രണ്ടു ദിവസം കൊണ്ട് ചൈനാക്കാർ കോവിഡ് ആശുപത്രിയാക്കിയതു പോലെ, മണിക്കൂറുകൾ കൊണ്ട് ഫാൻസി സ്റ്റോർ പലചരക്കുക കടയാക്കിയ അടൂരിലെ വിരുതന്മാർക്ക് പണി കിട്ടി. പലചരക്ക് സാധനങ്ങൾ തീ വിലയ്ക്ക് വിറ്റതിനും ലൈസൻസിൽ പറഞ്ഞിരിക്കുന്നതല്ലാത്ത കച്ചവടം ചെയ്തതിനും സ്ഥാപനം നടത്തിപ്പുകാർക്കെതിരേ പൊലീസ് കേസെടുത്തു.

ആശാ ഫാൻസി സ്റ്റോർ ഉടമ മണക്കാല നെല്ലിമൂട്ടിൽ ലാവണ്യയിൽ എൻഐ അലക്സാണ്ടർക്ക് എതിരേയാണ് കേസ്. വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചില്ല, പലചരക്ക് സാധനങ്ങൾ പായ്ക്ക് ചെയ്ത് എംആർപി റേറ്റിൽ വിൽപ്പന നടത്തുന്നു, വിൽപ്പന വില കാണിച്ചിട്ടില്ല, അവശ്യ സാധന നിയമപ്രകാരമുള്ള ലൈസൻസ് പുതുക്കിയിട്ടില്ല എന്നിങ്ങനെയാണ് ചുമത്തിയിരിക്കുന്ന കുറ്റം. ഇന്നലെ വിജിലൻസ് ഡിവൈഎസ്‌പി ഹരിവിദ്യാധരന്റെ നേതൃത്വത്തിൽ പരിശോധന നടത്തി താലുക്ക് സപ്ലൈ ഓഫീസർക്ക് റിപ്പോർട്ട് നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് സപ്ലൈ ഓഫീസർ പരിശോധന നടത്തി. ഉഴുന്ന് ഒരു കിലോ 120, ചെറുപയർ അരക്കിലോ 66, തുവര അരക്കിലോ 45 തുടങ്ങി മിക്ക സാധനങ്ങൾക്കും അനുവദനീയമായതിൽ കൂടിയ വിലയ്ക്ക് വിറ്റതിനാണ് കേസ്. അടൂർ താലൂക്കിൽ വ്യാപകമായ പകൽക്കൊള്ള നടക്കുന്നുവെന്ന പരാതിയെ തുടർന്ന് റെയ്ഡ് ശക്തമാക്കിയിരിക്കുകയാണ്.

സവാളയ്ക്കും ഉള്ളിക്കും അമിതവില ഈടാക്കിയ കടകൾക്കെതിരെ നടപടി ആവിശ്യപ്പെട്ട് പൊലീസ് വിജിലൻ സ് വിഭാഗം താലൂക്ക് സപ്ലൈ ഓഫീസർക്ക് റിപ്പോർട്ട് നല്കി. ഇന്നലെ രാവിലെ 9 മുതൽ 12 വരെ അടൂരിലെ കടകളിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. 35 രൂപ ഒരു കിലോ സവാളയ്ക്ക് മാർക്കറ്റ് വിലയുള്ളപ്പോൾ 40 മു തൽ 50 രൂപ വരെ ഈടാക്കുന്ന തായി കണ്ടെത്തി.

80 രൂപയുള്ള കൊച്ചുള്ളിക്ക് 120 രൂപ മുതൽ 160 രൂപ വരെ വിലയ്ക്ക് വില്ക്കു ന്നതായി കണ്ടെത്തി. വിജിലൻസ് ഇൻസ്പെക്ടർമാരായ ബൈജുകുമാർ, ഷൈനുതോമസ്, സീനിയർ സിവിൽ പൊ ലീസ് ഓഫീസർ സിജുമോൻ, രഞ്ജിത്ത്, സാബു, അനീഷ് രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP