Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മോഹൻലാലും സുരേഷ് ഗോപിയും ഇടയ്ക്ക് വിളിക്കും; കുറച്ചു പേർ നാട്ടുകാരെ കൂട്ടി ക്രിക്കറ്റ് കളിക്കും; മറ്റുള്ളവർക്ക് ആശ്വാസം ചീട്ടു കളി; ഇന്റർനെറ്റിൽ പരതി സമയം കളയുന്നവരും ഉണ്ട്; പൂർത്തിയായത് 10 ദിവസത്തെ ഷൂട്ടിംഗും ബാക്കിയുള്ളത് 55 ദിവസത്തെ ചിത്രീകരണവും; കൊറോണ നിയന്ത്രണങ്ങളിൽ ഉടൻ ഇളവ് നൽകാമെന്ന് സിനിമാ സംഘത്തിന് സൂചന നൽകി ജോർദ്ദാൻ; സിനിമ പൂർത്തിയാക്കി മടങ്ങുന്നതും പൃഥ്വിരാജിന്റേയും ബ്ലസിയുടേയും ആലോചനയിൽ; ആടുജീവിതം ടീം ജോർദ്ദാനിൽ ഹാപ്പി

മോഹൻലാലും സുരേഷ് ഗോപിയും ഇടയ്ക്ക് വിളിക്കും; കുറച്ചു പേർ നാട്ടുകാരെ കൂട്ടി ക്രിക്കറ്റ് കളിക്കും; മറ്റുള്ളവർക്ക് ആശ്വാസം ചീട്ടു കളി; ഇന്റർനെറ്റിൽ പരതി സമയം കളയുന്നവരും ഉണ്ട്; പൂർത്തിയായത് 10 ദിവസത്തെ ഷൂട്ടിംഗും ബാക്കിയുള്ളത് 55 ദിവസത്തെ ചിത്രീകരണവും; കൊറോണ നിയന്ത്രണങ്ങളിൽ ഉടൻ ഇളവ് നൽകാമെന്ന് സിനിമാ സംഘത്തിന് സൂചന നൽകി ജോർദ്ദാൻ; സിനിമ പൂർത്തിയാക്കി മടങ്ങുന്നതും പൃഥ്വിരാജിന്റേയും ബ്ലസിയുടേയും ആലോചനയിൽ; ആടുജീവിതം ടീം ജോർദ്ദാനിൽ ഹാപ്പി

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: ഒരു കൂട്ടർ നാട്ടുകാരെ കൂട്ടി ക്രിക്കറ്റ് കളിക്കമ്പോൾ കുറച്ചുപേർ ചീട്ടുകളിയുമായി മുറിക്കുള്ളിൽത്തന്നെ ഒതുങ്ങും. മറ്റുള്ളവരിൽ ഏറെയും എന്തെങ്കിലുമൊക്കെ പറഞ്ഞും ഇന്റർനെറ്റിൽ പരതിയും സമയം കളയുന്നു. നാട്ടിലെപ്പോലെ കടുത്ത നിയന്ത്രണങ്ങളില്ല. റൂമിന് പുറത്തിറങ്ങി ,താമസകേന്ദ്രത്തിന് ചൂറ്റും നടക്കാം,വ്യായാമങ്ങളിൽ ഏർപ്പെടാം. സമയാ സമയങ്ങളിൽ ഭക്ഷണവും അവശ്യവസ്തുക്കളും മുന്നിലെത്തും. ഇവിടെ നിലവിൽ പ്രശ്നങ്ങളൊന്നുമില്ല-ജോർദ്ദാനിൽ കുടുങ്ങിയ ആടുജീവിതത്തിന്റെ അണിയറപ്രവർത്തകർ മറുനാടനോട് തങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് പറഞ്ഞത് ഇഹ്ങനെയാണ്.

മോഹൻലാലും സുരേഷ് ഗോപിയും മന്ത്രിമാരും മറ്റ് നിരവധി പ്രമുഖരും ഇടയ്ക്കിടെ വിളിച്ച് ക്ഷേമം അന്വേഷിക്കുന്നുണ്ടെന്നും എല്ലാവിധ സഹായവും ഉറപ്പുനൽകിയിട്ടുണ്ടെന്നും ക്രൂ അംഗം വെളിപ്പെടുത്തി. കോവിഡ് 19 നിയന്ത്രണങ്ങളെ തുടർന്ന് ജോർദ്ദാനിലെ മരുഭൂമിയിൽ നടന്നുവന്നിരുന്ന ചിത്രത്തിന്റെ ഷൂട്ടിങ് മുടങ്ങിയിരുന്നു. രണ്ടാഴ്ചയോളമായി നായകൻ പൃഥിരാജും സംവിധായകൻ ബ്ലസ്സിയുമടക്കമുള്ള ഷൂട്ടിങ് സംഘത്തിലെ 48 പേരും ലൊക്കേഷനടുത്തെ താമസകേന്ദ്രത്തിൽ വിശ്രമത്തിലാണ്.

ഇവരെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനം അയക്കണമെന്ന് ഫാൻസുകാരും അടുപ്പക്കാരും ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ ഇത് സാധ്യമെല്ലന്ന് മന്ത്രിമാർ അടക്കമുള്ളവർ വ്യക്തമാക്കിയിരുന്നു. 65 ദിവസത്തെ ചിത്രീകരണം ലക്ഷ്യമിട്ടാണ് ആടുജീവിതം ടീം ജോർദ്ദാനിലെത്തിയത്. 10 ദിവസത്തെ ചിത്രീകരണമാണ് പൂർത്തിയായിട്ടുള്ളത്. ബാക്കിയുള്ള 55 ദിവസത്തെ ചിത്രീകരണം പൂർത്തിയാക്കേണ്ടതുണ്ട്. ഷൂട്ടിംഗിന് അനുമതി തേടി അണിയറ പ്രവർത്തകർ ഇവിടുത്തെ ഗവൺമെന്റിനെ സമീപിച്ചിട്ടുണ്ട്.

താമസിയാതെ ഇളവുകൾ പ്രഖ്യാപിക്കുമെന്നാണ് ഗവൺമെന്റ് പ്രതിനിധികൾ ചിത്രീകരണ സംഘത്തെ അറിയിച്ചിട്ടുള്ളത്. അങ്ങിനെയെങ്കിൽ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം നാട്ടിലേയ്ക്ക് തിരിക്കുന്നതല്ലെ ഉത്തമമെന്ന് ടീം അംഗങ്ങൾക്കിടയിൽ ആലോചന ശക്തമായിട്ടുണ്ട്. എന്നാൽ ഇത് സംമ്പന്ധിച്ച്് അന്തിമതീരുമാനമായിട്ടില്ല എന്നാണ് സൂചന. കോവിഡ്19 -തുമായി ബന്ധപ്പെട്ട് ലോകവ്യാപകമായി ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് പുറത്ത് ചിത്രീകരണം പുരോഗമിച്ചിരുന്ന ചിത്രങ്ങളാണ് ആടുജീവിതവും ജിബൂട്ടിയും.

ഇതിൽ ജിബൂട്ടിയുടെ ചിത്രീകരണം മുടക്കം കൂടാതെ നടക്കുന്നുണ്ടെന്ന് അണിയറപ്രവർത്തകർ മറുനാടനോട് വ്യക്തമാക്കിയിരുന്നു. അഫ്രിക്കൻ രാജ്യമായ ജിബൂട്ടിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. അതുകൊണ്ട് തന്നെ ചിത്രത്തിന് രാജ്യത്തിന്റെ പേരുതന്നെ നൽകി ആ രാജ്യത്തോടുള്ള ആദരവും അണിയറ പ്രവർത്തകർ ചിത്രത്തിലൂടെ വ്യക്തമാക്കുന്നു. അതിജീവനത്തിന്റെ കഥയാണ് ഈ രണ്ട് ചിത്രങ്ങളും പങ്കുവയ്ക്കുന്നത്്. മാർച്ച് 24നാണ് ആടുജീവിതത്തിന്റെ ഷൂട്ടിങ് താത്കാലികമായി നിർത്തിവച്ചത്. കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിലാണ് നിർത്തിവെച്ചത്. തുടർന്ന് സാഹചര്യങ്ങൾ അധികൃതരെ ബോധ്യപ്പെടുത്തിയപ്പോൾ, ഷൂട്ടിങ് പുനരാരംഭിക്കാൻ അധികൃതർ അനുമതി നൽകി. വാദി റം മരുഭൂമിയിലെ ഒറ്റപ്പെട്ട സ്ഥലത്താണ് ഷൂട്ടിങ് പുരോഗമിക്കുന്നതെന്നും അതുകൊണ്ടു തന്നെ സുരക്ഷാ പ്രശ്‌നങ്ങൾ ഇല്ലെന്നും അധികൃതരെ ബോധ്യപ്പെടുത്തിയാണ് ഷൂട്ടിങ് വീണ്ടും ആരംഭിച്ചത്.

ദൗർഭാഗ്യകരമെന്ന് പറയട്ടെ, കോവിഡ് പടർന്നുപിടിക്കുന്നത് ഗൗരവപ്പെട്ട വിഷയം ആയതോടെ, ഷൂട്ടിങ് പുനരാരംഭിക്കാൻ നൽകിയ അനുമതി ജോർദാൻ റദ്ദാക്കി. തുടർന്നുള്ള ദിവസങ്ങളിൽ മരുഭൂമിയിലാണ് തങ്ങൾ കഴിയുന്നതെന്നും പൃഥ്വിരാജ് പറയുന്നു. നിലവിലെ സാഹചര്യത്തിൽ ഷൂട്ടിങ് പുനരാരംഭിക്കാൻ വീണ്ടും അനുമതി നൽകാൻ നിർവാഹമില്ലെന്നാണ് അധികൃതർ പറഞ്ഞത്. ഇതോടെ നാട്ടിൽ തിരിച്ചെത്തുക എന്നതായി മുൻഗണന. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഏപ്രിൽ രണ്ടാമത്തെ ആഴ്ച വരെയുള്ള ഭക്ഷണം കരുതിയിട്ടുണ്ട്. എന്നാൽ അത് കഴിഞ്ഞാൽ എന്തുസംഭവിക്കുമെന്നതാണ് ആശങ്ക. തങ്ങളുടെ കൂടെ ഒരു ഡോക്ടറുമുണ്ട്. സംഘത്തിലെ ഓരോ അംഗത്തെയും 72 മണിക്കൂർ ഇടവിട്ട് മെഡിക്കൽ പരിശോധനയ്ക്ക് വിധേമാക്കുന്നുണ്ട്. സർക്കാർ നിയോഗിച്ച ജോർദാൻ ഡോക്ടറും തങ്ങളെ ഇടയക്കിടെ വന്ന് പരിശോധിക്കുന്നുണ്ടെന്നും പൃഥ്വിരാജ് പറയുന്നു.

എങ്ങനെയെങ്കിലും ഇന്ത്യയിലേക്ക് മടങ്ങാൻ സഹായിക്കണം എന്നാവശ്യപ്പെട്ട് സിനിമയുടെ സംവിധായകൻ ബ്ലസി മുഖ്യമന്ത്രിയുടെ സഹായം തേടിയിട്ടുണ്ട്. അതിനിടെ പൃഥ്വിയെ വിളിച്ചിരുന്നുവെന്നും അവിടെ നിന്ന് എങ്ങോട്ടും മൂവ് ചെയ്യാൻ പറ്റുന്നില്ലെന്നതാണ് നിലവിലെ പ്രശ്നമെന്നും അമ്മ മല്ലികാ സുകുമാരൻ പറഞ്ഞു. ആടുജീവിതം സിനിമയുടെ രണ്ടം ഘട്ട ഷൂട്ടിങ്ങിനായാണ് പൃഥ്വിരാജും സംഘവും ജോർദാനിൽ എത്തിയത്. 58 പേരാണ് സംഘത്തിൽ ഉള്ളത്. ജോർദാനിലെ വാദിറം എന്ന സ്ഥലത്തെ മരുഭൂമിയിലാണ് ഇവർ ഇപ്പോൾ കുടുങ്ങി കിടക്കുന്നത്. ഏപ്രിൽ 10 വരെ ഷൂട്ടിങ്ങ് തുടരാനായിരുന്നു സംഘത്തിന്റെ തിരുമാനം. എന്നാൽ 27ാം തീയതി തന്നെ ഷൂട്ടിങ്ങ് നിർത്തിവെയ്ക്കാൻ ഭരണകുടം ആവശ്യപ്പെടുകയായുകയായിരുന്നു.

ഏപ്രിൽ 8 നാണ് സംഘത്തിന്റെ വിസാ കാലാവധി അവസാനിക്കുന്നത്. ഇത് നീട്ടി നൽകും. അതേസമയം കർഫ്യൂ ശക്തമായതിനാൽ അവിടുന്ന് എങ്ങോട്ടും മൂവ് ചെയ്യാൻ പറ്റില്ല എന്നതാണ് പൃഥ്വിയും സംഘവും നിലവിൽ നേരിടുന്ന പ്രശ്നമെന്ന് അമ്മ മല്ലിക സുകുമാരൻ പറയുന്നു. മിനിയാന്ന് കൂടി രാജു വിളിച്ചിരുന്നു. അവർ താമസിക്കുന്ന മരുഭൂമിയിലെ റിസോർട്ടിൽ ഭക്ഷണത്തിനോ മറ്റു അവശ്യവസ്തുക്കൾക്കോ ബുദ്ധിമുട്ടില്ലെന്ന് മല്ലിക പറഞ്ഞു. അതിനിടെയാണ് രണ്ടാഴ്ചത്തെ ആഹാരമേ ഉള്ളൂവെന്ന പൃഥ്വിയുടെ പോസ്റ്റ് എത്തുന്നത്. നിലവിൽ ജോർദാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവ്വീസുകൾ പൂർണമായും നിർത്തിവെച്ചിരിക്കുകയാണ്. അന്താരാഷ്ട്ര വിമാന സർവ്വീസുകളും നിർത്തിവെച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP