Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് കാലത്ത് ചാനൽ റേറ്റിംഗിൽ മുന്നിൽ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം; പിണറായിയുടെ വാർത്താസമ്മേളത്തിന് കൈരളിയേക്കാൾ പ്രേക്ഷകർ 'ജനം' ടിവിക്ക്; സഖാക്കൾക്കിടയിൽ എന്ന പോലെ ബിജെപിക്കാർക്കും പിണറായി പ്രിയങ്കരനായോ? റേറ്റിംഗിൽ ഒന്നാം സ്ഥാനത്ത് ഏഷ്യാനെറ്റും രണ്ടാമതായി മനോരമ ന്യൂസും; കൊറോണ കാലത്തെ ചാനൽ റേറ്റിംഗിനെ കുറിച്ചു മാധ്യമ പ്രവർത്തകൻ എൻ.കെ.രവീന്ദ്രന്റെ കുറിപ്പ് വൈറൽ

കോവിഡ് കാലത്ത് ചാനൽ റേറ്റിംഗിൽ മുന്നിൽ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം; പിണറായിയുടെ വാർത്താസമ്മേളത്തിന് കൈരളിയേക്കാൾ പ്രേക്ഷകർ 'ജനം' ടിവിക്ക്; സഖാക്കൾക്കിടയിൽ എന്ന പോലെ ബിജെപിക്കാർക്കും പിണറായി പ്രിയങ്കരനായോ?  റേറ്റിംഗിൽ ഒന്നാം സ്ഥാനത്ത് ഏഷ്യാനെറ്റും രണ്ടാമതായി മനോരമ ന്യൂസും; കൊറോണ കാലത്തെ ചാനൽ റേറ്റിംഗിനെ കുറിച്ചു മാധ്യമ പ്രവർത്തകൻ എൻ.കെ.രവീന്ദ്രന്റെ കുറിപ്പ് വൈറൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോവിഡ് കാലത്ത് ഷൂട്ടിങ് മുന്നോട്ടു പോകാൻ സാധിക്കാത്ത അവസ്ഥയിൽ മലയാളം സീരിയലുകളെല്ലാം നിലച്ച അവസ്ഥയാണ്. വിനോദ ചാനലുകൾ സീരിയൽ കാണിക്കാൻ വയ്യാത്ത അവസ്ഥ വന്നതോടെ വീട്ടമ്മമാർ അടക്കമുള്ളവർ കൂടുതലായി കാണുന്നത് വാർത്താ ചാനലുകളാണ്. ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ ദിവസം തോറുമുള്ള വാർത്താസമ്മേളനമാണ് ചാനലുകളുടെ പ്രൈം ടൈം ആയി മാറുന്നത്. ദിവസവും ആറ് മണിക്ക് മുഖ്യമന്ത്രി വാർത്താസമ്മേളവുമായി എത്തുമ്പോൾ അത് ചാനൽ റേറ്റിങ് കൂടാനും ഇടയാക്കുന്നു. ഇങ്ങനെ ചാനലുകളുടെ റേറ്റിങ് ഉയർത്തുന്ന ഘടകമായി പിണറായി വിജയന്റെ വാർത്താസമ്മേളനങ്ങൾ മാറുമ്പോൾ ചില വിചിത്രമായ കാര്യങ്ങളും ഇതോടൊപ്പം നടക്കുന്നുണ്ട്.

ബിജെപി അനുഭാവികളുടെ സ്വന്തം ചാനലായ ജനം ടിവിയിൽ പോലും മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ലൈവായി കാണിക്കുന്നുണ്ട്. മാത്രമല്ല, ആറു മണി റേറ്റിംഗിൽ ജനം ടിവി സഖാക്കളുടെ കൈരളിയെപോലും പിന്നിലാക്കുന്നതാണ് വിചിത്രമായ കാഴ്‌ച്ച. ഇതോടെ സോഷ്യൽ മീഡിയയിൽ അടക്കം ഉയരുന്ന ചോദ്യം സഖാക്കൾ കൂടുതൽ ജനം ടിവി കണ്ടു തുടങ്ങിയോ അതോ ബിജെപിക്കാർ പിണറായി ആരാധകരായി മാറിയോ എന്ന വിധത്തിലാണ്. ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾ സോഷ്യൽ മീഡിയയിലും ഉയരുന്നുണ്ട്. ചിലർ കൈരളിയെ കുറിച്ച് ആശങ്കപ്പെടുന്നു. എന്നാൽ, കാര്യം എന്തായാലും മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനളമാണ് ഇപ്പോൾ കേരളം കാണുന്ന ഏറ്റവും റേറ്റിംഗുള്ള പരിപാടി.

അതേസമയം മെഗാ സ്റ്റാർ മമ്മൂട്ടിയെപ്പോലെ ഒരാൾ ചെയർമാൻ ആയിരിക്കുന്ന ചാനൽ ഇന്ന് സംഘപരിവാർ ചാനലായ ജനം ടീവിയേക്കൾ പറകിലായതിൽ ചിലർ ആശങ്ക രേഖപ്പെടുത്തുന്നു. ഇത് എങ്ങനെയാണ് സംഭവിക്കുന്നത്. സിപിഎം അണികളിൽനിന്ന് ഷെയർ സമാഹരിച്ച് തീർത്തും ജനകീയാമയി തുടങ്ങിയ കൈരളി ടീവി എങ്ങനെയാണ് ഇപ്പോൾ തീർത്തും അപ്രത്യക്ഷമാവുന്നത്.

മാധ്യമ പ്രവർത്തകൻ എ കെ രവീന്ദ്രന്റെ പോസ്റ്റിന് ചവുടുപിടച്ച് വലിയ ചർച്ചതാണ സോഷ്യൽ മീഡിയയിൽ നടക്കുന്ന്. കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്.

കൊറോണ കാലത്തെ കൈരളി ടിവി കൊറോണ കാലത്ത് വാർത്താ ചാനലുകളുടെ റെയ്റ്റിംഗിൽ ഉണ്ടായ വമ്പിച്ച കുതിച്ചു ചാട്ടം ചരിത്രത്തിൽ ആദ്യമാണ്. ജനങ്ങളെല്ലാം വീടുകളിൽ തടവനുഭവിക്കുമ്പോൾ ഇത് സ്വാഭാവികവുമാണ്. ഇവിടെ വിഷയം അതല്ല. അതേക്കുറിച്ച് ഞാൻ രണ്ടു മൂന്നു ദിവസം മുമ്പ് എഴുതിയതാണ്. 

ആദ്യമായി കൊറോണ കാലത്തെ ആദ്യ ആഴ്ചയിലെ ഒരോ ചാനലിന്റെയും റെയ്റ്റിങ് കാണുക:

1. ഏഷ്യാനെറ്റ് ന്യൂസ് (395)
2. മനോരമ (294)
3. ട്വന്റി ഫോർ (243)
4. മാതൃഭൂമി (237)
5. ന്യൂസ് 18 (135)
6. ജനം (108)
7. മീഡിയ വൺ (94)
8. കൈരളി (71)

പതിവുപോലെ ഏഷ്യ നെറ്റ് അജയ്യരായി ഒന്നാമതു നില്ക്കുന്നു. പക്ഷേ, ഞാൻ കാണുന്നത് മറ്റുരണ്ട് വിസ്മയങ്ങളാണ്. അടുത്ത കാലത്ത് മാത്രം സംപ്രേഷണം തുടങ്ങിയ 24 ചാനൽ മാതൃഭൂമിയെ പിന്നിലാക്കി മൂന്നാമത് എത്തിയിരിക്കുന്നു. '24 ' ഈ ട്രെന്റ് നില നിർത്തിയാൽ മാതൃഭൂമിക്ക് ഒരു തിരിച്ചുവരവ് വലിയ വെല്ലുവിളിയാകും. ഈയിടെ 24 ന്റെ വാർത്താ അവതരണ രീതിയെ അനുകരിക്കുകയാണ് പ്രമുഖ ചാനലുകളടക്കം ചെയ്യുന്നത് എന്നു കൂടി ഓർക്കുക.)എന്റെ വലിയ സങ്കടം 'കൈരളി ന്യൂസിന്റെ ' വീണിതല്ലോ കിടക്കുന്നു ധരണിയിൽ എന്ന ദീനാവസ്ഥയാണ്. പ്രൊഫഷനലിസം നാലയലത്തു പോലും ഇല്ലാത്ത സംഘി ചാനലായ 'ജനം'' ടിവിയുടെയും ന്യൂസ് 18 ന്റെയും പുറകിൽ എട്ടാം സ്ഥാനത്താണ് കൈരളി വീണു കിടക്കുന്നത്.

മികച്ചസാമ്പത്തിക ഭദ്രതയും കേരളത്തിലെ ഏറ്റവും വലിയ പ്രസ്ഥാനത്തിന്റെ, അതിലേറെ വരുന്ന ബഹുജന സംഘടനകളുടെ, പ്രവാസികളുടെ, പിന്തുണയും സ്വന്തമായുള്ള ഒരു വാർത്താ ചാനൽ ഈ വിധം നാണം കെട്ടു നിൽക്കുന്നതിന്റെ കാരണങ്ങൾ എന്തായിരിക്കും? മലയാള സിനിമയിലെ ഒരു 'മെഗാ സ്റ്റാർ ' മേധാവിയായിരിക്കുന്ന വേറിട്ട ചാനൽ കൂടിയാണിത്. ഇതൊന്നുമില്ലാത്ത നേരാംവണ്ണം മലയാളം പറയാൻ പോലും പാങ്ങില്ലാത്ത ഒരു തട്ടുകട ചാനൽ കൈരളിയേക്കാൾ 37 പോയിന്റ് മുന്നിൽ നിൽക്കുന്നു. എന്റെ പല ബന്ധുക്കളും ചങ്ങാതിമാരും ഉണ്ട് കൈരളി ചാനലിന്റെ ഷെയറുകാരായി. അവരുടെ കുടി ഉത്ക്കണ്ഠയാണ് ഞാനിവിടെ പങ്കു വയ്ക്കുന്നത്.

ഇനി ഇതേ ആഴ്ചയിൽ മുഖ്യമന്ത്രി എല്ലാ ദിവസവും വൈകീട്ട് നടത്തുന്ന വാർത്താസമ്മേളനത്തിന്റെ റെയ്റ്റിങ് കൂടി നോക്കുക. എല്ലാ വാർത്താ ചാനലുകളും അവരുടെ പ്രൈം ടൈം വാർത്താ ബുള്ളറ്റിനും പരസ്യങ്ങളും ഉപേക്ഷിച്ചാണ് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം സംപ്രേഷണം ചെയ്യുന്നത്.(CS Male 22 + വിഭാഗത്തിൽ പെടുന്ന പ്രേക്ഷകരിൽ നിന്നാണ് ഈ കണക്ക്)

ഇവിടെയും ഏഷ്യ നെറ്റ് തന്നെ മുന്നിൽ, 2.85. ട്വന്റി ഫോർ 1.26, മാതൃഭൂമി 1.22, മനോരമ 1.21, ജനം 0.61, ന്യൂസ്18, 0.36 മീഡിയ വൺ 0.35, കൈരളി 0.28. ഇവിടെയും കൈരളി എട്ടാമത്. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം കാണാൻ കൈരളിയേക്കാൾ പ്രേക്ഷകർ 'ജനം ടി വി ' ക്ക് മുന്നിൽ ഇരിക്കുന്നു! സഖാക്കളെക്കാൾ കൂടുതൽ സംഘി പരിവാരങ്ങൾ, അതും പുരുഷന്മാർ, 'മുഖ്യമന്ത്രിയെ ' കാണാനും കേൾക്കാനും ഉത്സാഹഭരിതരായിരിക്കുന്നു എന്നാണോ ഇതിനർത്ഥം? ഈ സഖാക്കൾക്കെല്ലാം കൈരളിയോട് എന്താണിത്ര പരിഭവം? സഖാക്കളുടെയും സുഹൃത്തുക്കളുടെയും - ശത്രുക്കളുടെയും - വിമർശനങ്ങൾ അറിയാൻ ആഗ്രഹമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP