Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് -19 വ്യാപനഘട്ടത്തിൽ ശവസംസ്‌കാര ചടങ്ങുകൾ നടത്തുന്നത്തിനുള്ള രീതികളും മാർഗനിർദ്ദേശങ്ങളും ചർച്ച ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി ലിയോ വരദ്കർ

കോവിഡ് -19 വ്യാപനഘട്ടത്തിൽ ശവസംസ്‌കാര ചടങ്ങുകൾ നടത്തുന്നത്തിനുള്ള രീതികളും മാർഗനിർദ്ദേശങ്ങളും ചർച്ച ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി ലിയോ വരദ്കർ

സ്വന്തം ലേഖകൻ

അയർലാൻഡ്: കോവിഡ് -19 വ്യാപനഘട്ടത്തിൽ ശവസംസ്‌കാര ചടങ്ങുകൾ നടത്തുന്നത്തിനുള്ള രീതികളും മാർഗനിർദ്ദേശങ്ങളും ചർച്ച ചെയ്യാൻ പ്രധാനമന്ത്രി ലിയോ വരദ്കർ വിവിധ മതങ്ങളിൽ നിന്നുള്ള മതനേതാക്കളുമായി ചർച്ചകൾ നടത്തും. കോൺഫറൻസ് കോളിലൂടെ ആകും ചർച്ചകൾ നടത്തുക.

സാമൂഹിക അകലം പാലിച്ച് കുടുംബാംഗങ്ങൾക്ക് ശവസംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാമെന്നും പത്തിലധികം പേർ പങ്കെടുക്കുവാൻ പാടില്ലെന്നും സർക്കാർ അറിയിച്ചിരുന്നു.
ശവസംസ്‌കാരം, രോഗം ബാധിച്ചുണ്ടാകുന്ന മരണങ്ങൾ തുടങ്ങി സാമൂഹികമായ ഒട്ടേറെ കാര്യങ്ങൾ ചർച്ചയിൽ ഉൾക്കൊള്ളിക്കുമെന്നും സർക്കാർ അറിയിച്ചു.

വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ശവസംസ്‌കാര ചടങ്ങുകളിൽ പൊതുജനാരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ എങ്ങനെ പാലിക്കാമെന്നും സാമൂഹിക അകലം പാലിക്കുന്നതിനെക്കുറിച്ചും കുടുംബങ്ങളിൽഇത് ഉണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചും ചർച്ച ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP