Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോവിഡ് രോഗത്തിൽ നിന്നും മുക്തയായി നടി കനിക കപൂർ; ഇനി പൊലീസിന്റെ നടപടി; കോവിഡ് നിരീക്ഷണത്തിൽ നിന്നും മുങ്ങിയ സംഭവത്തിൽ നടിയെ ചോദ്യം ചെയ്യും; കനികയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 269, 270 പ്രകാരം

കോവിഡ് രോഗത്തിൽ നിന്നും മുക്തയായി നടി കനിക കപൂർ; ഇനി പൊലീസിന്റെ നടപടി; കോവിഡ് നിരീക്ഷണത്തിൽ നിന്നും മുങ്ങിയ സംഭവത്തിൽ നടിയെ ചോദ്യം ചെയ്യും; കനികയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 269, 270 പ്രകാരം

സ്വന്തം ലേഖകൻ

മുംബൈ: കോവിഡ് രോഗബാധയിൽ നിന്നും മുക്തയായി നടി കനിക കപൂർ. ഇവർ ആശുപത്രി വിട്ടതോടെ അടുത്ത നടപടി പൊലീസിന്റേതാണ്. നിരീക്ഷണത്തിൽ നിന്നും ഒളിച്ചോടി പലയിടങ്ങളിൽ ചുറ്റിക്കങ്ങിയ നടിക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. അടുത്ത ഘട്ടമായി ഇവരെ പൊലീസ് ചോദ്യം ചെയ്യാനാണ് ഒരുങ്ങുന്നത്. ആശുപത്രിയിൽ നിന്ന് കനിക നേരേ വീട്ടിലേക്കാണ് പോയത്. 14 ദിവസത്തെ സമ്പർക്കവിലക്കിന് ശേഷമായിരിക്കും കനികയെ ചോദ്യം ചെയ്യുക. സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് കനിക കപൂർ ചികിത്സയിൽ കഴിഞ്ഞിരുന്നത്. ആറാമത്തെ പരിശോധനയിലാണ് കനികയുടെ ഫലം നെഗറ്റീവായത്.

ഇന്ത്യൻ ശിക്ഷാനിയമം സെക്ഷൻ 269, 270 പ്രകാരമാണ് കനികയ്‌ക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രോഗവിവരം മറച്ചുവെച്ച് പൊതുസ്ഥലങ്ങളിൽ പോവുകയും രോഗം പടരാൻ സാഹചര്യമൊരുക്കുകയും ചെയ്തതിനാണ് കേസ്. മാർച്ച് 20നാണ് കനികയ്ക്ക് കൊറോണ സ്ഥിരീകരിച്ചത്. ലണ്ടനിൽ നിന്നെത്തിയ കനിക മൂന്ന് ചടങ്ങുകളിൽ പങ്കെടുത്തു. ഗായികയുടെ പിതാവിന്റെ മൊഴി പ്രകാരം ഒരു ഒത്തുചേരലിലും കനിക പങ്കെടുത്തിരുന്നുവെങ്കിലും ഗ്ലൗസ് ധരിച്ചിരുന്നുവെന്നാണ് ഗായികയുടെ അച്ഛൻ പൊലീസിനോടു പറഞ്ഞത്. തുടർന്ന് ഗായിക പങ്കെടുത്ത പാർട്ടികളെക്കുറിച്ച് അന്വേഷിക്കാൻ ലക്‌നൗ ജില്ലാ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിടുകയും ചെയ്തു.

ഇന്ത്യക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്‌ക്കെത്തിയ ദക്ഷിണാഫ്രിക്കൻ ടീം താമസിച്ചത് കനിക കപൂർ തങ്ങിയ അതേ ഹോട്ടലിലായിരുന്നുവെന്നും തുടർന്ന് പൊലീസ് കണ്ടെത്തി. 269 പ്രകാരം കൊവിഡ് 19 സംശയിച്ച് നിരീക്ഷണത്തിലുള്ളവരോ രോഗം ബാധിച്ചവരോ രോഗം പടരാനുള്ള സാഹചര്യം സ്വമേധയാ ഒരുക്കിയാൽ അവർക്ക് ആറുമാസം വരെ തടവുശിക്ഷ നൽകുകയും പിഴ ഈടാക്കുകയും ചെയ്യാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP