Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മൃതദേഹം ഖബർസ്ഥാനിലേക്ക് കൊണ്ടു പോകുമ്പോൾ കൂടെയുണ്ടായിരുന്നത് ഒരാൾ മാത്രം; കോവിഡ് ബാധിച്ച് റിയാദിൽ മരിച്ച സഫുവാന്റെ മൃതദേഹം മറവ് ചെയ്തത് പ്രിയപ്പെട്ടവർക്കൊന്നും ഒരു നോക്ക് കാണാനാകാതെ; പ്രോട്ടോകോളും കർഫ്യൂവും നിലവിലുള്ളതിനാൽ റിയാദിൽ നടന്ന സംസ്‌കാര ചടങ്ങിൽ ആർക്കും പങ്കെടുക്കാനായില്ല; ഭാര്യ ഖമറുന്നീസ നീരക്ഷണത്തിൽ കഴിയുന്നത് ആരോഗ്യ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഹോട്ടലിൽ; ദുഃഖം കടിച്ചമർത്തി മലപ്പുറത്തെ പ്രിയപ്പെട്ടവർ

മൃതദേഹം ഖബർസ്ഥാനിലേക്ക് കൊണ്ടു പോകുമ്പോൾ കൂടെയുണ്ടായിരുന്നത് ഒരാൾ മാത്രം; കോവിഡ് ബാധിച്ച് റിയാദിൽ മരിച്ച സഫുവാന്റെ മൃതദേഹം മറവ് ചെയ്തത് പ്രിയപ്പെട്ടവർക്കൊന്നും ഒരു നോക്ക് കാണാനാകാതെ; പ്രോട്ടോകോളും കർഫ്യൂവും നിലവിലുള്ളതിനാൽ റിയാദിൽ നടന്ന സംസ്‌കാര ചടങ്ങിൽ ആർക്കും പങ്കെടുക്കാനായില്ല; ഭാര്യ ഖമറുന്നീസ നീരക്ഷണത്തിൽ കഴിയുന്നത് ആരോഗ്യ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഹോട്ടലിൽ; ദുഃഖം കടിച്ചമർത്തി മലപ്പുറത്തെ പ്രിയപ്പെട്ടവർ

ജംഷാദ് മലപ്പുറം

മലപ്പുറം: മൃതദേഹം ഖബർസ്ഥാനിലേക്ക് കൊണ്ടുപോകുമ്പോൾകൂടെയുണ്ടായിരുന്നത് ഒരാൾ മാത്രം. കോവിഡ് ബാധിച്ച് സൗദിയിലെ റിയാദിൽ മരിച്ച മലപ്പുറത്തുകാരൻ സഫുവാന്റെ(41) മൃതദേഹം മറവ് ചെയ്തത് പ്രിയപ്പെട്ടവർക്കൊന്നും ഒരുനോക്കുപോലും കാണാനാകാതെ. പ്രോട്ടോകോളും കർഫ്യൂവും നിലവിലുള്ളതിനാൽ റിയാദിൽ നടന്ന സംസ്‌കാര ചടങ്ങിൽ ആർക്കുംപങ്കെടുക്കാനായില്ല.

ഭാര്യ ഖമറുന്നീസ നീരക്ഷണത്തിൽ കഴിയുന്നത് ആരോഗ്യ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഹോട്ടലിലിലാണ്. അപ്രതീക്ഷിതമായിരുന്നു സഫ്വാന്റെ വേർപാട്. ഈ നൊമ്പരത്തിൽ നിന്നു ചെമ്മാട് പ്രവാസി അസോസിയേഷൻ പ്രവർത്തകരും സുഹൃത്തുക്കളും മുക്തരായിട്ടില്ല. മലപ്പുറം ചെമ്മാട് പുതിയകത്ത് സഫുവാ(41)ന്റെ മയ്യിത്ത് സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനും അവർക്കായില്ല. ആരോഗ്യ മന്ത്രാലയത്തിന്റെ പ്രോട്ടോകോളും കർഫ്യൂവും നിലവിലുണ്ട്. അതുകൊണ്ടുതന്നെ എല്ലാവരും ദുഃഖം കടിച്ചമർത്തി താമസ കേന്ദ്രങ്ങളിൽ പ്രാർത്ഥനയിലായിരുന്നു. ഏപ്രിൽ നാലിനാണ് സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സഫ്വാൻ മരിച്ചത്.

പനിയെ തുടർന്ന് ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. ഇതിനിടെ ശ്വാസതടസം അനുഭവപ്പെട്ടു. ഇതോടെയാണ് സഫ്വാൻ താമസിക്കുന്നതിനടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരിക്കുന്നതിന് തലേദിവസമാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. കൊവിഡ് ബാധിതരുടെ മൃതദേഹം സംസ്‌കരിക്കുന്നതിന് പ്രത്യേക മാനദണ്ഡം ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതനുസരിച്ചുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്നാണ് മയ്യിത്ത് ഖബറടക്കിയത്. സാമൂഹിക പ്രവർത്തകനും കെ എം സി സി ജീവകാരുണ്യ വിഭാഗം ചെയർമാനുമായ സിദ്ദീഖ് തുവ്വൂർ മാത്രമാണ് ഖബർ സ്ഥാനിലേക്ക് മയ്യിത്തിനെ അനുഗമിച്ചത്. അദ്ദേഹവും ഖബർ സ്ഥാനിലെ രണ്ട് ജീവനക്കാരും ചേർന്നാണ് മയ്യിത്ത് ഖബറടക്കിയത്.

പൊലീസ്, നഗരസഭ, ആരോഗ്യ മന്ത്രാലയം എന്നിവിടങ്ങളിലെ നിയമ നടപടികൾ പൂർത്തിയാക്കുന്നതിന് കെ എം സി സി സെൻട്രൽ കമ്മറ്റി പ്രസിഡന്റ് സി പി മുസ്തഫ, സാമൂഹിക പ്രവർത്തകരായ സിദ്ദീഖ് കല്ലുപറമ്പൻ, മുനീർ മക്കാനി എന്നിവരും രംഗത്തുണ്ടായിരുന്നു. എന്നാൽ ഇവർക്ക് ഖബർ സ്ഥാനിലേക്ക് പോകാൻ അനുമതി ഉണ്ടായിരുന്നില്ല. മരിച്ച സഫ്വാന്റെ ഭാര്യ റിയാദിൽ ആരോഗ്യ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഹോട്ടലിൽ നിരീക്ഷണത്തിലാണ്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ബന്ധുക്കൾ പറഞ്ഞു. അതേ സമയം സഫുവാൻ മരണപ്പെടുന്നതിന്റെ മുമ്പായി സുഹൃത്തിന് അയച്ച ശബ്ദസന്ദേശം മലയാളിയുടെ കണ്ണീരണിയിച്ചിരുന്നു.

പണി പാളിയെന്നാണ് തോന്നുന്നത്. തലവേദനയും പനിയും തുടങ്ങിയിട്ട് കുറെ ദിവസമായി. ആശുപത്രിയിൽ കാണിച്ചിട്ടും മരുന്നും കുടിച്ചിട്ടും ഒരു കുറവില്ല. എന്നു തുടങ്ങുന്ന സഫുവാന്റെ കണ്ണീരണിയിക്കുന്ന ശബ്ദ സന്ദേശമാണ് മരണ ശേഷം പുറത്തുവന്നത്. കൊറോണ രോഗം സ്ഥിരീകരിച്ച് ചികിത്സക്കിടെ സൗദി റിയാദിലെ സൗദി ജർമ്മൻ ആശുപത്രിയിൽ മരിച്ച പെരുവള്ളൂർ പറമ്പിൽപീടികയിലെ താമസകാരനായ ചെമ്മാട് സ്വദേശി നടമ്മൽ പുതിയകത്ത് സഫ്വാന്റെ ശബ്ദ സന്ദേശമാണ് ഏവരുടേയും കണ്ണീരണിയിക്കുന്നത്. മരിക്കുന്നതിന് മുമ്പ് സുഹൃത്തിനയച്ച ശബ്ദ സന്ദേശമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ കറങ്ങുന്നത്.

സന്ദേശത്തിൽ പറയുന്നതിങ്ങനെയാണ്...പണി പാളിയെന്നാണ് തോന്നുന്നത്. തലവേദനയും പനിയും തുടങ്ങിയിട്ട് കുറെ ദിവസമായി. ആശുപത്രിയിൽ കാണിച്ച് രക്തവും മൂത്രവും പരിശോധിച്ചു. ഒരാഴ്‌ച്ചത്തെ മരുന്ന് കുടിച്ചു. ശിഫ അൽ ജസീറയിൽ കാണിച്ച് എക്‌സറേ എടുത്തു. മരുന്നും കുടിച്ചു. എന്നിട്ടുമൊരു കുറവില്ല...രണ്ട് ദിവസമായിട്ട് ശ്വാസം മുട്ടലുമുണ്ട്. എന്ത് ചെയ്യണമെന്നറിയില്ല... എന്നു പറയുന്ന സന്ദേശമാണ് പ്രചരിക്കുന്നത്.

റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുന്ന പ്രവാസിയുടെ ഭാര്യ പാണഞ്ചേരി ഖമറുന്നീസ ഇക്കഴിഞ്ഞ മാർച്ച് എട്ടിനാണ് നാട്ടിൽ നിന്നും സന്ദർശക വിസയിൽ റിയാദിലെത്തിയത്. ഭാര്യക്കും സമാനമായ രോഗലക്ഷണങ്ങൾ ഉള്ളതായി അറിഞ്ഞതിനെ തുടർന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ എമർജൻസി സർവീസിൽ അറിയിച്ച് ആശുപത്രിയിൽ എത്തിച്ചു. റിയാദ് ചെമ്മാട് അസോസിയേഷന്റെ സജീവ പ്രവർത്തകനായിരുന്നു സഫ്വാൻ.
ഭാര്യ: പാണഞ്ചേരി ഖമറുന്നീസ. മാതാവ് : ഫാത്തിമ. സഹോദരങ്ങൾ : സഫ്വാൻ, അനീസ്, ഷംസുദ്ദീൻ, അബ്ദുൽ സലാം, ഇല്യാസ്, മുസ്തഫ, റിസ്വാൻ (ദുബായ്), ലുഖ്മാൻ (ഖുൻഫുദ), സൈഫുന്നിസ, ഹാജറ, ഷംസാദ്, ഖദീജ, ആതിഖ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP