Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇപ്പോഴത്തെ സാഹചര്യത്തിൽ പാക്കിസ്ഥാനായി 10,000 വെന്റിലേറ്ററുകൾ നിർമ്മിച്ച് നൽകാൻ ഇന്ത്യയ്ക്ക് കഴിഞ്ഞാൽ ഞങ്ങൾ എക്കാലവും അത് നന്ദിയോടെ സ്മരിക്കും; പ്രതിസന്ധി മറികടക്കാൻ വേണ്ടത് ഇന്ത്യാ-പാക് ക്രിക്കറ്റ് മത്സരവും; ഹർഭജനും യുവരാജും അഫ്രീദിയുടെ അക്കാദമിക്ക് സഹായം നൽകുന്നതിനെ വിമർശിക്കുന്നത് മനുഷ്യത്വമില്ലായ്മ; കൊറോണക്കാലത്ത് ഇന്ത്യാ-പാക് ക്രിക്കറ്റിനായി വാദിച്ച് ഷോയിബ് അക്തർ; മോദിയുടേയും ഇമ്രാന്റേയും കണ്ണു തുറപ്പിക്കാൻ ഫാസ്റ്റ് ബൗളർ

ഇപ്പോഴത്തെ സാഹചര്യത്തിൽ പാക്കിസ്ഥാനായി 10,000 വെന്റിലേറ്ററുകൾ നിർമ്മിച്ച് നൽകാൻ ഇന്ത്യയ്ക്ക് കഴിഞ്ഞാൽ ഞങ്ങൾ എക്കാലവും അത് നന്ദിയോടെ സ്മരിക്കും; പ്രതിസന്ധി മറികടക്കാൻ വേണ്ടത് ഇന്ത്യാ-പാക് ക്രിക്കറ്റ് മത്സരവും; ഹർഭജനും യുവരാജും അഫ്രീദിയുടെ അക്കാദമിക്ക് സഹായം നൽകുന്നതിനെ വിമർശിക്കുന്നത് മനുഷ്യത്വമില്ലായ്മ; കൊറോണക്കാലത്ത് ഇന്ത്യാ-പാക് ക്രിക്കറ്റിനായി വാദിച്ച് ഷോയിബ് അക്തർ; മോദിയുടേയും ഇമ്രാന്റേയും കണ്ണു തുറപ്പിക്കാൻ ഫാസ്റ്റ് ബൗളർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൊറോണയിലെ ചിന്തകളിൽ മനുഷ്യത്വം നിറയ്ക്കുകയാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് താരമായിരുന്ന ഷോയിബ് അക്തർ. കൊറോണ വൈറസ് വ്യാപത്തെ തുടർന്ന് കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഇന്ത്യയ്ക്കും പാക്കിസ്ഥാനും മുന്നിൽ പണം കണ്ടെത്താൻ മപരസ്പര സഹകരണത്തിന്റെ മാർഗ്ഗമാണ് അതിവേഗതയിൽ പന്തെറിഞ്ഞിരുന്ന അക്തർ അവതരിപ്പിക്കുന്നത്.

പാക് തീവ്രവാദം അവസാനമിട്ട ഇന്ത്യാ-പാക്കിസ്ഥാൻ ക്രിക്കറ്റ് വീണ്ടും സജീവമാക്കാനുള്ള ഉപദേശം. പാക്കിസ്ഥാനിലെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണ്. അതുകൊണ്ട് കൂടിയാണ് അക്തർ ഇത്തരമൊരു നിർദ്ദേശം മുമ്പോട്ട് വയ്ക്കുന്നത്. കശ്മീർ വിഷയത്തിലുള്ള വിരുദ്ധ നിലപാടുകളെ തുടർന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ക്രിക്കറ്റ് പരമ്പരകൾ നിർത്തലാക്കിയിട്ട് ഒരു പതിറ്റാണ്ടു പിന്നിട്ടുവെന്നതാണ് വസ്തുത.

'ഇപ്പോഴത്തെ സാഹചര്യത്തിൽ പാക്കിസ്ഥാനായി 10,000 വെന്റിലേറ്ററുകൾ നിർമ്മിച്ച് നൽകാൻ ഇന്ത്യയ്ക്ക് കഴിഞ്ഞാൽ ഞങ്ങൾ എക്കാലവും അത് നന്ദിയോടെ സ്മരിക്കും. എന്തായാലും മത്സരം നടത്തുകയെന്ന ആശയം കൈമാറാനേ ഞങ്ങൾക്ക് കഴിയൂ. തീരുമാനമെടുക്കേണ്ടത് അധികാരികളാണ്' അക്തർ പറഞ്ഞു. കൊറോണ വൈറസ് വ്യാപനം നിമിത്തമുള്ള സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഫണ്ട് കണ്ടെത്തുന്നതിന് മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന ക്രിക്കറ്റ് പരമ്പരയാണ് അക്തർ മുന്നോട്ടുവയ്ക്കുന്ന ആശയം. ഇന്ത്യ-പാക്ക് പോരാട്ടങ്ങൾ എക്കാലത്തും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാകയാൽ ഇതിലൂടെ വൻ തുക കണ്ടെത്താമെന്നാണ് അക്തറിന്റെ അഭിപ്രായം. ഇപ്പോഴത്തെ സാഹചര്യത്തിൽ ദുബായ് പോലുള്ള നിഷ്പക്ഷ വേദിയിൽ അടച്ചിട്ട വേദിയിൽ മത്സരം നടത്താമെന്നും അക്തർ നിർദ്ദേശിച്ചു. ഇത് ഒരു അഭിപ്രായം മാത്രമാണെന്നും ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഇരു രാജ്യങ്ങളുടെയും രാഷ്ട്ര തലവന്മാരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'ഈ പ്രതിസന്ധി ഘട്ടത്തിൽ, ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ മൂന്ന് മത്സരങ്ങൾ ഉൾപ്പെടുന്ന ഒരു പരമ്പര കളിക്കണമെന്നാണ് എന്റെ അഭിപ്രായം. ഇപ്പോഴത്തെ സാഹചര്യത്തിൽ മത്സരഫലം ആരാധകർക്ക് വിഷമമുണ്ടാക്കാനുള്ള സാധ്യത വിരളം. ഈ പരമ്പരയിൽ വിരാട് (കോലി) സെഞ്ചുറി നേടിയാൽ ഞങ്ങളും (പാക്കിസ്ഥാൻ) സന്തോഷിക്കും. ബാബർ അസം സെഞ്ചുറി നേടിയാൽ നിങ്ങൾക്കും (ഇന്ത്യ) സന്തോഷിക്കാം. കളത്തിൽ എന്തു സംഭവിച്ചാലും ഇരു ടീമുകളും ഒരുപോലെ വിജയികളാകും' അക്തർ ചൂണ്ടിക്കാട്ടി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മത്സരം അടച്ചിട്ട സ്റ്റേഡിയത്തിൽ സംഘടിപ്പിക്കാവുന്നതേ ഉള്ളൂവെന്നും അക്തർ അഭിപ്രായപ്പെട്ടു.

'ഈ മത്സരം ടെലിവിഷനിൽ മാത്രം സംപ്രേഷണം ചെയ്താൽ മതിയാകും. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാവരും വീടുകളിൽ വെറുതെയിരിക്കുന്നതിനാൽ ടിവിയിൽപ്പോലും മത്സരം കാണാൻ ഇഷ്ടം പോലെ ആളുണ്ടാകും. ചരിത്രത്തിൽ ആദ്യമായി ഇരു രാജ്യങ്ങൾക്കും ക്രിക്കറ്റിലൂടെ പരസ്പരം സഹായിക്കാനും ഒരവസരമാകും. ഈ മത്സരത്തിൽനിന്ന് ലഭിക്കുന്ന വരുമാനം എത്ര തന്നെയായാലും കൊറോണ വൈറസ് വ്യാപനം ചെറുക്കുന്നതിന് ഇന്ത്യ, പാക്കിസ്ഥാൻ സർക്കാരുകൾക്കായി തുല്യമായി വീതിക്കാവുന്നതേയുള്ളൂ' അക്തർ ചൂണ്ടിക്കാട്ടി.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന ആളുകളെ സഹായിക്കുന്ന പാക്കിസ്ഥാൻ താരം ഷാഹിദ് അഫ്രീദിക്കും അദ്ദേഹത്തിന്റെ പേരിലുള്ള ഫൗണ്ടേഷനും സഹായം നൽകിയതിന്റെ പേരിൽ ഇന്ത്യൻ താരങ്ങളായ യുവരാജ് സിങ്ങും ഹർഭജൻ സിങ്ങും സഹായം നൽകിയിരുന്നു. ഇത് വിവാദവുമായിരുന്നു. ഇതിനെ അക്തർ വിമർശിച്ചു. 'ഇരുവർക്കുമെതിരായ വിമർശനം മനുഷ്യത്വമില്ലാത്ത നടപടിയായിപ്പോയി. ഇത് രണ്ട് രാജ്യങ്ങൾ തമ്മിലോ രണ്ട് മതങ്ങൾ തമ്മിലോ ഉള്ള പ്രശ്‌നമല്ല. മനുഷ്യരാശിയുടെ പ്രശ്‌നമാണ്' അക്തർ ചൂണ്ടിക്കാട്ടി.

പാക്കിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകരസംഘടനകൾ ഇന്ത്യയ്ക്കെതിരെ നടത്തുന്ന ആക്രമണങ്ങളെ തുടർന്ന് 2007നു ശേഷം ഇരു രാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി പരമ്പരകൾ നടന്നിട്ടില്ല. നിലവിൽ ഐസിസി ടൂർണമെന്റുകളിലും ഏഷ്യാകപ്പിലും മാത്രമാണ് ഇന്ത്യ-പാക്കിസ്ഥാൻ മത്സരങ്ങൾ നടക്കാറുള്ളൂ. ഏറ്റവുമൊടുവിൽ കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന ഏകദിന പരമ്പരയിലാണ് ഇന്ത്യയും പാക്കിസ്ഥാനും മുഖാമുഖമെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP