Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കരുവാരക്കുണ്ടിൽ 10 കിലോ അരി നൽകിയിട്ട് സ്മൃതി ഇറാനിക്കെന്ത് കിട്ടാനാണ്? നല്ല സൗകര്യങ്ങളോടെ അതിഥി തൊഴിലാളികൾ താമസിക്കുന്ന ഇടമാണ് ഇരിങ്ങാട്ടിരി; ആവശ്യമുള്ള ഭക്ഷ്യവസ്തുക്കൾ പഞ്ചായത്ത് നേരത്തെ തന്നെ നൽകി; കെട്ടിട ഉടമ വാടകയും ഒഴിവാക്കി നൽകിയിട്ടുണ്ട്; രാഹുൽഗാന്ധിയുടെ മണ്ഡലത്തിൽ സ്മൃതി ഇറാനി ഇടപെട്ട് ഭക്ഷ്യകിറ്റുകൾ നൽകിയെന്നത് ബിജെപിയുടെ രാഷ്ട്രീയ നാടകമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് മറുനാടനോട്

കരുവാരക്കുണ്ടിൽ 10 കിലോ അരി നൽകിയിട്ട് സ്മൃതി ഇറാനിക്കെന്ത് കിട്ടാനാണ്? നല്ല സൗകര്യങ്ങളോടെ അതിഥി തൊഴിലാളികൾ താമസിക്കുന്ന ഇടമാണ് ഇരിങ്ങാട്ടിരി; ആവശ്യമുള്ള ഭക്ഷ്യവസ്തുക്കൾ പഞ്ചായത്ത് നേരത്തെ തന്നെ നൽകി; കെട്ടിട ഉടമ വാടകയും ഒഴിവാക്കി നൽകിയിട്ടുണ്ട്; രാഹുൽഗാന്ധിയുടെ മണ്ഡലത്തിൽ സ്മൃതി ഇറാനി ഇടപെട്ട് ഭക്ഷ്യകിറ്റുകൾ നൽകിയെന്നത് ബിജെപിയുടെ രാഷ്ട്രീയ നാടകമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് മറുനാടനോട്

ജാസിം മൊയ്ദീൻ

മലപ്പുറം: രാഹുൽ ഗാന്ധിയുടെ മണ്ഡലമായ മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് ഇരിങ്ങാട്ടിരിയിലെ അതിഥി തൊഴിലാളികൾക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇടപെട്ട് ഭക്ഷണമെത്തിച്ചു എന്നത് ബിജെപിയുടെ രാഷ്ട്രീയ നാടകമാണെന്ന് കരുവാരക്കുണ്ട് പഞ്ചായത്ത് പ്രസിഡണ്ട് പി ഷൗക്കത്തലി മറുനാടൻ മലയാളിയോട് പറഞ്ഞു. സംസ്ഥാനത്ത് തന്നെ മികച്ച സൗകര്യങ്ങളോടെ അതിഥി തൊഴിലാളികൾ താമസിക്കുന്ന ഇടമാണ് ഇരിങ്ങാട്ടിരിയിലെ സികെ പ്ലാസ ലോഡ്ജ് എന്നും അദ്ദേഹം പറഞ്ഞു.
ജാർഖണ്ഡ്, ഛത്തീസ്‌ഗഢ്, പശ്ചിമ ബംഗാൾ, ആസാം എന്നിവിടങ്ങളിൽ നിന്നുള്ള 41 തൊഴിലാളികളാണ് സേവാഭാരതി പ്രവർത്തകർ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്ത സികെ പ്ലാസ ലോഡ്ജിൽ താമസിക്കുന്നത്.

ഇവർക്കാവശ്യമായ എല്ലാ സൗകര്യങ്ങളും പഞ്ചായത്തും കെട്ടിട ഉടമയും ചെയ്തു നൽകിയിട്ടുണ്ട്. ഒരു മാസത്തെ വാടകപോലും കെട്ടിട ഉടമ ഇവരിൽ നിന്ന് വാങ്ങേണ്ടതില്ല എന്ന് നേരത്തെ തീരുമാനിച്ചിട്ടുണ്ട്. രണ്ട് ഘട്ടങ്ങളിലായി ഇവർക്കാവശ്യമായ എല്ലാ ഭക്ഷ്യവസ്തുക്കളും പഞ്ചായത്ത് ഇവർക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഇവർക്ക് മാത്രമല്ല പഞ്ചായത്തിലാകെയുള്ള 440ലധികം വരുന്ന അതിഥി തൊഴിലാളികൾക്കും ഈ സൗകര്യങ്ങൾ ചെയ്തു നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ കമ്മ്യൂണിറ്റി കിച്ചൺ സംവിധാനം നടപ്പിലാക്കിയ പഞ്ചായത്താണ് കരുവാരക്കുണ്ട്. കുടുംബശ്രീ വഴി രണ്ട് നേരം പാകം ചെയ്ത ഭക്ഷണം തൊഴിലാളികൾക്ക് എത്തിച്ചുനൽകുന്നുണ്ട്.

ഇതിന് പുറമെ അവർക്ക് പാകം ചെയ്ത് കഴിക്കാനുള്ള വസ്തുക്കളും എത്തിച്ചു നൽകിയിട്ടുണ്ട്. ഇനിയും രണ്ടാഴ്ച വരെ പാകം ചെയ്ത് കഴിക്കാനുള്ള വസ്തുക്കൾ അവരുടെ പക്കലുണ്ട്. ഇവിടെയാണ് പ്രദേശത്തെ ഒരു സ്‌കൂൾ അദ്ധ്യാപകനായ ബിജെപി പ്രവർത്തൻ കുറച്ച് പ്രാദേശിക സേവാഭാരതി പ്രവർത്തകരെയും കൂട്ടി 10 കിറ്റുകൾ വിതരണം ചെയ്തത്. ഇത് സ്മൃതി ഇറാനി അറിഞ്ഞിട്ടുപോലുമുണ്ടാകില്ല.

രാഹുൽ ഗാന്ധി അമേധിയിയിൽ മാസ്‌കും സാനിറ്റൈസറുമെല്ലാം വിതരണം ചെയ്തു എന്ന് ദേശീയമധ്യമങ്ങളടക്കം വാർത്ത നൽകിയ സാഹചര്യത്തിൽ അതിന് പകരം നടത്തിയൊരു രാഷ്ട്രീയ നാടകം മാത്രമാണ് ഇവിടെയുണ്ടായത്. 10 കിലോ അരിയടങ്ങിയ 10 കിറ്റ് വിതരണം ചെയ്യാൻ സമൃതി ഇറാനിയുടെ ഇടപെടലിന്റെ ആവശ്യമില്ല. അതിവിടുത്തെ ബിജെപിയുടെ പഞ്ചായത്ത് കമ്മറ്റിക്ക് ചെയ്യാവുന്നതെയുള്ളൂ എന്നും കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഷൗക്കത്തലി മറുനാടൻ മലയാളിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP