Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇങ്ങനെയും പൊലീസ് ഏമാന്മാരോ! അപ്രതീക്ഷിതമായി കിട്ടിയത് അഞ്ച് ടിവിയും 10 കാരംസ് ബോർഡും രണ്ടുസെറ്റ് കേബിൾ കണക്ഷനും; പെരുമ്പാവൂരിലെ ഭായി കോളനിയിൽ എറണാകുളം റൂറൽ എസ്‌പി കെ.കാർത്തിക് എത്തിയപ്പോൾ അതിഥി തൊഴിലാളികൾക്ക് അമ്പരപ്പ്; എല്ലാം തങ്ങൾക്കെന്ന് അറിഞ്ഞപ്പോൾ നിറഞ്ഞ കൈയടിയും

ഇങ്ങനെയും പൊലീസ് ഏമാന്മാരോ! അപ്രതീക്ഷിതമായി കിട്ടിയത് അഞ്ച് ടിവിയും 10 കാരംസ് ബോർഡും രണ്ടുസെറ്റ് കേബിൾ കണക്ഷനും; പെരുമ്പാവൂരിലെ ഭായി കോളനിയിൽ എറണാകുളം റൂറൽ എസ്‌പി കെ.കാർത്തിക് എത്തിയപ്പോൾ അതിഥി തൊഴിലാളികൾക്ക് അമ്പരപ്പ്; എല്ലാം തങ്ങൾക്കെന്ന് അറിഞ്ഞപ്പോൾ നിറഞ്ഞ കൈയടിയും

പ്രകാശ് ചന്ദ്രശേഖർ

ആലുവ: തങ്ങളുടെ നാട്ടിലൊന്നും ഇങ്ങനത്തെ പൊലീസ് മാന്മാരെ കണ്ടിട്ടില്ല. അത്ഭുതം കൂറുകയാണ് പെരുമ്പാവൂരിലെ അതിഥി തൊഴിലാളികൾ.
ഭായിമാർക്ക് ടെലിവിഷനും കാരംസ് ബോർഡുമായി എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് എത്തിയപ്പോൾ പെരുമ്പാവൂർ പാലക്കാട്ടുതാഴത്തുള്ള ഭായി കോളനിയിൽ ആഹ്ലാദം.

5 ടെലിവിഷനുകൾ, 10 കാരംസ് ബോർഡ്, രണ്ട് സെറ്റ് കേബിൾ കണക്ഷനുകൾ എന്നിവയാണ് റൂറൽ ജില്ലാ പൊലീസ് മേധാവി നേരിട്ടെത്തിച്ചത്. അപ്രതീക്ഷിതമായെത്തിയ സമ്മാനം കണ്ട അമ്പരപ്പ് പിന്നീട് നിറഞ്ഞ കയ്യടിക്ക് വഴിമാറി. ശരിയായ വാർത്തകൾ അറിയുന്നതിനും, മാനസികോല്ലാസത്തിനും വേണ്ടിയാണ് ഇതു നൽകുന്നതെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

ഭക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്ന് നേരത്തെ പരാതി ഉയർന്നപ്പോൾ ഭക്ഷണ സാമഗ്രികൾ എസ്‌പിയുടെ നേതൃത്വത്തിൽ ഏർപ്പാടാക്കിയിരുന്നു. പൊലീസ് അസിസ്റ്റൻസ് സംവിധാനവും ഇവർക്കായി ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലാ പൊലീസ് ആസ്ഥാനത്തെ കോവിഡ് കോൾ സെന്ററിൽ അതിഥി തൊഴിലാളികൾക്കായി ഹിന്ദി അറിയുന്ന ഉദ്യോഗസ്ഥനേയും നിയമിച്ചിട്ടുണ്ട്. ജില്ലയിൽ ഏറ്റവും കൂടുതൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന പ്രദേശമാണ് പെരുമ്പാവൂർ പാലക്കാട്ടുതാഴത്തെ ബംഗ്ലാദേശ് കോളനി.

ആവശ്യത്തിന് ഭക്ഷണം കിട്ടുന്നില്ലന്ന് ആരോപിച്ച് ഒരാഴ്ച മുമ്പ് ഇവർ പരസ്യ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. മന്ത്രി വി എസ് സുനിൽകുമാർ, ജില്ലാ കളക്ടർ എസ് സുഹാസ് റൂറൽ എസ് പി കെ കാർത്തിക്ക് എന്നിവരുടെ അടിയന്തര ഇടപെടലിലാണ് സ്ഥിതി ഗതികൾ നിയന്ത്രണ വിധേയമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP