Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുളന്തുരുത്തി: ലോക് ഡൗൺ മറവിൽ ചാരായം വാറ്റിയ നാലംഗസംഘം പൊലീസ് പിടിയിൽ

പ്രകാശ് ചന്ദ്രശേഖർ

മുളന്തുരുത്തി: ആമ്പല്ലൂർ, പാടീസ് പാലത്തിനു സമീപം ആളൊഴിഞ്ഞ തെങ്ങുംപറമ്പിൽ ചാരായം വാറ്റി കുടിച്ചു കൊണ്ടിരുന്നവരെ ഒരു ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും സഹിതമാണ് മുളന്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ആമ്പല്ലൂർ ലക്ഷം വീട് കോളനി, മാവിടപ്പറമ്പിൽ, അരവിന്ദൻ (40), ആമ്പല്ലൂർ, ലക്ഷം വീട് കോളനി തൊടുവേലിൽ ബിജു (44), ആമ്പല്ലൂർ ,ലക്ഷം വീട് കോളനിയിൽ പേരേത്തറയിൽ, സുജിത്ത് (27), ആമ്പല്ലൂർ മാന്തുരുത്തേൽ വെസ്റ്റ് ഭാഗത്ത് പള്ളിച്ചിറയിൽ അമ്പാടി കണ്ണൻ ( 26 ) എന്നിവരാണ് അറസ്റ്റിലായത്.

മുളന്തുരുത്തി പൊലീസ് ഇൻസ്പെക്ടർ, വി എസ്. ശ്യാംകുമാർ - ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, ആമ്പല്ലൂർ പാടീസ് പാലത്തിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ പൊലീസ് എത്തിയപ്പോൾ വാറ്റിയ മദ്യം കഴിച്ച് ലഹരിയിലായിരുന്നു ഇവർ.സമീപത്തുനിന്നും വാറ്റുപകരണങ്ങളും, വാഷ് ഇട്ടിരുന്ന പാത്രങ്ങളും, കന്നാസുകളും മറ്റും പൊലീസ് കണ്ടെടുത്തു. കോവിഡ് -19 നോട് അനുബന്ധിച്ച് മദ്യശാലകൾ അടച്ചതിനാൽ മദ്യം ലഭിക്കാത്തതുകൊണ്ടാണ് ഇത്തരത്തിൽ വാറ്റിയതെന്നും ആകെ ഏഴ് കുപ്പി മദ്യം ലഭിച്ചതിൽ ആറ് കുപ്പിയും തങ്ങൾ കഴിച്ചു തീർത്തുവെന്നും പ്രതികൾ പൊലീസിനോട് വ്യക്തമാക്കി.

അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ വി എസ് ശ്യാംകുമാർ എസ്‌ഐ ,എബി എംപി, എ എസ് ഐ മാരായ, ജിജോമോൻ തോമസ്, കൃഷ്ണകുമാർ ടി.കെ, സാജു.പി.ഇ, സുനിൽ സാമുവൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ ജോസ്.കെ.ഫിലിപ്പ്, സിവിൽ പൊലീസ് ഓഫീസർ ബിനു.എ.ബാബൂ എന്നിവരും ഉണ്ടായിരുന്നു.

കോവിഡ്-19 നോടനുബന്ധിച്ച് ഏർപ്പെടുത്തിയിരിക്കുന്ന ലോക് ഡൗൺ കാലയളവിൽ വ്യാജ വാറ്റും, അനധികൃത മദ്യ വിൽപ്പനയും വർദ്ധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എറണാകുളം റൂറൽ ജില്ലയിൽ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന് കർശന നടപടികൾ സ്വീകരിക്കാൻ എല്ലാ പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ മാർക്കും ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും കർശന പരിശോധനകളാണ് പൊലീസ് നടത്തിവരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP