Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അമേരിക്കയിലേക്ക് ഹൈഡ്രോക്സി ക്ലോറിക്വിൻ കയറ്റുമതി ചെയ്യാൻ അനുമതി ലഭിച്ചത് ​ഗുജറാത്ത് കമ്പനികൾക്ക്; മരുന്ന് നിർമ്മാണം ആരംഭിച്ചതായി മുഖ്യമന്ത്രി വിജയ് രൂപാനി; ഇന്ത്യക്കാർക്കായി റിസർവ് ചെയ്യുക ഒരുകോടി മരുന്നുകളും

അമേരിക്കയിലേക്ക് ഹൈഡ്രോക്സി ക്ലോറിക്വിൻ കയറ്റുമതി ചെയ്യാൻ അനുമതി ലഭിച്ചത് ​ഗുജറാത്ത് കമ്പനികൾക്ക്; മരുന്ന് നിർമ്മാണം ആരംഭിച്ചതായി മുഖ്യമന്ത്രി വിജയ് രൂപാനി; ഇന്ത്യക്കാർക്കായി റിസർവ് ചെയ്യുക ഒരുകോടി മരുന്നുകളും

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: അമേരിക്കൻ പ്രസിഡന്റിന്റെ അഭ്യർത്ഥനയെ തുടർന്ന് കൊവിഡ്19 പ്രതിരോധ മരുന്നായ ഹൈഡ്രോക്സി ക്ലോറിക്വിൻ അമേരിക്കയ്ക്ക് നൽകാൻ കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ​ഇതിന് പിന്നാലെ, ഗുജറാത്തിലെ മൂന്ന് കമ്പനികളാണ് അമേരിക്കയിലേക്ക് മരുന്ന് നിർമ്മിച്ച് കയറ്റുമതി ചെയ്യുക എന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി വ്യക്തമാക്കി. ഒരു സ്വകാര്യ റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽലാണ് ​ഇക്കാര്യംവിജയ് രൂപാനി വ്യക്തമാക്കിയത്. ഇന്ത്യക്കാർക്കായി ഒരുകോടി മരുന്നുകൾ റിസർവ് ചെയ്ത ശേഷമാകും കയറ്റുമതി എന്നും അദ്ദേഹം പറഞ്ഞു. കയറ്റുമതിക്കായുള്ള മരുന്ന് നിർമ്മാണം ആരംഭിച്ച് കഴിഞ്ഞെന്നും രൂപാനി വ്യക്തമാക്കി.

” ഗുജറാത്ത് ഇപ്പോൾ ലോകത്തിന് മുൻപിൽ തിളങ്ങുകയാണ്. ഡൊണാൾഡ് ട്രംപ് ഇന്ത്യയിൽ നിന്നും പ്രതിരോധമരുന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് കേന്ദ്രസർക്കാർ അതിന് അനുമതി നൽകിയിരിക്കുന്നു. ഗുജറാത്താണ് മരുന്നുകൾ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാൻ തയ്യാറെടുക്കുന്നത്”, എന്നായിരുന്നു വിജയ് രൂപാനി പറഞ്ഞത്.

അമേരിക്കയ്ക്ക് ഹൈഡ്രോക്സി ക്ലോറോക്വിന്റെ വലിയ ആവശ്യമുണ്ടെന്നും ഇന്ത്യ മരുന്നുകൾ വിട്ടുതരണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അനുകൂലമായ പ്രതികരണം ഇന്ത്യയിൽ നിന്ന് ഉണ്ടായില്ലെങ്കിൽ വലിയ തിരിച്ചടി ഉണ്ടാകുമെന്നുമായിരുന്നു ട്രംപിന്റെ പ്രസ്താവന.'ഞായറാഴ്ച ഞാൻ മോദിയുമായി സംസാരിച്ചിരുന്നു. ഞങ്ങൾക്കാവശ്യമുള്ള മരുന്ന് എത്തിച്ചു നൽകുന്നതിനെ ഞങ്ങൾ വിലമതിക്കും. ഇനി ഇപ്പോൾ അത് ചെയ്തില്ലെങ്കിലും കുഴപ്പമൊന്നുമില്ല. പക്ഷെ തിരിച്ചടിയുണ്ടായേക്കാം. അതുണ്ടാവാതിരിക്കേണ്ട ആവശ്യമൊന്നുമില്ലല്ലോ', തിങ്കളാഴ്ച പ്രസ് കോൺഫറൻസിൽ ട്രംപ് പറഞ്ഞുരുന്നു.

ഇതിന് പിന്നാലെ നിരോധനം പിൻവലിച്ച ഇന്ത്യ, കോവിഡ് 19 അതിരൂക്ഷമായി ബാധിച്ച ചില രാജ്യങ്ങളിലേക്ക് ഹൈഡ്രോക്സിക്ലോറോക്വിന്റെ കയറ്റുമതി നടത്തുമെന്ന് വ്യക്തമാക്കി. 'എല്ലാ ഉത്തരവാദിത്തമുള്ള സർക്കാരുകളേയും പോലെ ഞങ്ങളുടെ ജനതയ്ക്ക് ആവശ്യമായ മരുന്ന് ഉറപ്പാക്കുക എന്നതാണ് ഇന്ത്യയുടെ പ്രാഥമിക പരിഗണന. ഇതിനോടൊപ്പം, താത്കാലികമായി ചുരങ്ങിയ അളവിൽ മരുന്നുകൾ കയറ്റുമതി നടത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും'- വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പ്രതികരിച്ചത്.

ഇതോടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്‌ത്തി ഡൊണാൾഡ് ട്രംപ് രം​ഗത്തെത്തി. മലേറിയയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻ അമേരിക്കയ്ക്ക് നൽകാൻ ഇന്ത്യ തീരുമാനിച്ചതിന് പിന്നാലെയാണ് മോദിയെ പുകഴ്‌ത്തി ട്രംപ് രംഗത്തെത്തിയത്. മോദി മികച്ച നേതാവാണെന്നും മഹാനായ വ്യക്തിയാണെന്നുമാണ് ട്രംപ് വിശേഷിപ്പിച്ചത്. യുഎസിൽ നിലവിൽ 29 മില്യൺ ഹോഡ്രോക്സി ക്ലോറോക്വിന്റെ ശേഖരം ഉണ്ട്. അതിൽ ഏറിയ പങ്കും ഇന്ത്യയിൽ നിന്നുള്ളതാണ്.

അതേ സമയം ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ തുറന്നടിച്ച് ട്രംപ രംഗത്തെത്തുകയും ചെയ്തു.ചൈനയെ അനകൂലിക്കുന്ന നിലപാട് തുടർന്നാൽ ലോകാരോഗ്യ സംഘടനയ്ക്കക് അമേരിക്ക നൽകുന്ന സാമ്പത്തികസഹായം നിർത്തിവെക്കുമെന്നാണ് ട്രംപ് ഭീഷണി മുഴക്കിയത്.  കൊറോണ വൈറസ് മുന്നറിയിപ്പ് ഗൗരവായി പരിഗണിക്കുന്നതിൽ അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടതായി കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ഡബ്ല്യുഎച്ച്ഒ ചൈനയെ മാത്രം പരിഗണിക്കുന്നതിനാലാണ് അങ്ങനെ തോന്നുന്നതെന്ന് ട്രംപ് ആരോപിച്ചു.

മുമ്പും ട്രംപ് ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. കൊറോണ വൈറസ് പകർച്ചവ്യാധിയുടെ കാര്യത്തിൽ ചൈനയെ പിന്തുണയ്ക്കുന്ന നിലപാടാണ് ലോകാരോഗ്യ സംഘടന സ്വീകരിക്കുന്നതെന്നാണ് ട്രംപ് നിരന്തരം പരാതിപ്പെടുന്നത്. ഇതുവരെ പരാതിയും ആരോപണങ്ങളും ഉന്നയിച്ചിരുന്ന ട്രംപ് ഇപ്പോൾ ഭീഷണിയുടെ സ്വരമാണ് ഉയർത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഇന്ത്യയ്‌ക്കെതിരെയും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. കൊറോണ വൈറസ് പ്രതിരോധത്തിന് ഫലപ്രദമാണെന്ന് കണ്ടെത്തിയ മലേറിയക്കുള്ള മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിൻ തന്നില്ലെങ്കിൽ ഇന്ത്യക്ക് തക്കതായ മറുപടി നൽകുമെന്നാണ് ട്രംപ് പറഞ്ഞത്. എന്നാൽ രാജ്യത്ത് രോഗികളുടെ എണ്ണം കൂടുന്നതിനാൽ ഇന്ത്യ മലേറിയ മരുന്നിന്റെ കയറ്റുമതി നിർത്തിയിരുന്നു.

കയറ്റുമതി നിർത്താൻ ഇന്ത്യ തീരുമാനിച്ചതിന് ശേഷമാണ് അമേരിക്ക മരുന്ന് ആവശ്യപ്പെട്ടത്.ട്രംപിന്റെ ഭീഷണി വന്നതോടെ ഇന്ത്യ വഴങ്ങുന്നതാണ് പിന്നീട് കണ്ടത്. മാനുഷിക പരിഗണനയിൽ അയൽ രാജ്യങ്ങൾക്കും രോഗബാധ രൂക്ഷമായ രാജ്യങ്ങൾക്കും മരുന്ന് നൽകാമെന്നാണ് ഇന്ത്യയുടെ പുതിയ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP