Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക്ക് ഡൗണാണെന്ന് കരുതി വീട്ടിലിരുന്ന് മദ്യപിച്ച് കൂത്താടുന്നവർ സൂക്ഷിച്ചോളൂ..! ഓൺലൈൻ മദ്യവിൽപ്പന നിർത്തലാക്കുവാൻ സാധ്യത; മദ്യോപയോഗം കുടുംബങ്ങളുടെ താളം തെറ്റിക്കുന്നതായി വിദഗ്ദ്ധർ

ലോക്ക് ഡൗണാണെന്ന് കരുതി വീട്ടിലിരുന്ന് മദ്യപിച്ച് കൂത്താടുന്നവർ സൂക്ഷിച്ചോളൂ..! ഓൺലൈൻ മദ്യവിൽപ്പന നിർത്തലാക്കുവാൻ സാധ്യത; മദ്യോപയോഗം കുടുംബങ്ങളുടെ താളം തെറ്റിക്കുന്നതായി വിദഗ്ദ്ധർ

സ്വന്തം ലേഖകൻ

രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക് ഡൗൺ മൂന്നാം ആഴ്ചയിലേക്ക് കടക്കുകയാണ്. ഇതിനിടയിൽ തന്നെ ജോലിയ്‌ക്കോ ഔട്ടിംഗിനോ ഒക്കെയായി പുറത്തേയ്ക്ക് ഒന്ന് ഇറങ്ങുവാനോ മനസ് ഒന്ന് റിലാക്‌സ് ചെയ്യുവാനോ സാധിക്കാതെ അനേകായിരങ്ങളാണ് വീട്ടിൽ കഴിയുന്നത്. ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകി കുടുംബാംഗങ്ങൾക്കൊപ്പം സന്തോഷകരമായി കഴിയേണ്ട ഈ ദിവസങ്ങൾ ഭൂരിഭാഗം പേരും തള്ളിനീക്കുന്നത് മദ്യത്തിൽ അഭയം തേടിയെന്ന് സൂചന. ഓൺലൈൻ മാർക്കറ്റിൽ സുലഭമായി ലഭിക്കുന്ന മദ്യം വാങ്ങി വീട്ടിലിരുന്ന് കുടിച്ചു തീർക്കുകയാണ് മിക്കവരും എന്നാണ് വിദഗ്ദ്ധർ വ്യക്തമാക്കുന്നത്.

സ്‌റ്റോറുകളിൽ നിന്നും ഇപ്പോൾ കൂടുതൽ കുപ്പികൾ ലഭിക്കുന്നതിനാലും വീട്ടിലിരുന്ന് തന്നെ അതു കുടിക്കാം എന്നതിനാലും ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നവർ ഏറെയാണ്. എന്നാൽ, ഈ ലോക്ക് ഡൗൺ കാലത്ത് മദ്യപാനം ഇത്രകണ്ട് വർധിക്കുന്നത് പല കുടുംബങ്ങളുടെയും ആരോഗ്യാന്തരീക്ഷം താറുമാറാക്കുമെന്നാണ് മദ്യ വാച്ച് ഗ്രൂപ്പുകൾ മുന്നറിയിപ്പ് നൽകുന്നത്. മദ്യം അപകട സാധ്യത കൂടുതൽ ഉണ്ടാക്കുമെന്ന് ആൽക്കഹോൾ ഹെൽത്ത് വാച്ച് ഡയറക്ടർ ഡോ. നിക്കി ജാക്‌സൺ വ്യക്തമാക്കുന്നു.

ക്വാറന്റൈനിൽ ആയതിനാൽ തന്നെ വൻ മാനസിക പ്രതിസന്ധിയുടെയായിരിക്കും ഏവരും കടന്നു പോകുന്നത്. ആകാംക്ഷയും പേടിയും ഒരുപോലെ മനസിൽ നിറയുന്ന സമയമാണിത്. അതിനാൽ തന്നെ അവർ മദ്യത്തിൽ അഭയം തേടുകയും ചെയ്യും. ഇതിന്റെ അമിതോപയോഗം സ്ഥിതി രൂക്ഷമാക്കുകയും ചെയ്യും. അതിനാലാണ് ആൽക്കഹോൾ ഹെൽത്ത് വാച്ച് ഉടൻ തന്നെ ഓൺലൈൻ മദ്യവിൽപന നിർത്തുവാൻ ആലോചിക്കുന്നത്.

രാജ്യത്തെ പൗരന്മാരെ സുരക്ഷിതരാക്കുവാൻ ലക്ഷ്യമിട്ട് ഡ്രിംങ്ക് നോർമ്മൽ എന്ന കാമ്പയിന് തുടക്കമിട്ടിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം അനുസരിച്ച് സ്ത്രീകൾ പ്രതിദിനം രണ്ട് സ്റ്റാൻഡേർഡ് ഡ്രിംങ്കുകളിൽ കൂടുതൽ ഉപയോഗിക്കരുതെന്നും പുരുഷന്മാർ മൂന്നു പ്രതിദിനം രണ്ട് സ്റ്റാൻഡേർഡ് ഡ്രിംങ്കുകളിൽ കൂടുതൽ ഉപയോഗിക്കരുതെന്നും നിർദ്ദേശിക്കുന്നു. മാത്രമല്ല, ആഴ്ചയിൽ രണ്ട് ആൽക്കഹോൾ ഫ്രീ ദിവസങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

മദ്യോപയോഗം മൂലം എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടായാൽ സഹായത്തിന് ബന്ധപ്പെടാം

Shine (domestic violence) - 0508 744 633
Women's Refuge - 0800 733 843 (0800 REFUGE)
Need to Talk? - Call or text 1737
What's Up - 0800 WHATS UP (0800 942 8787)
Lifeline - 0800 543 354 or (09) 5222 999 within Auckland
Youthline - 0800 376 633, text 234, email [email protected] or online chta
Samaritans - 0800 726 666
Depression Helpline - 0800 111 757
Suicide Crisis Helpline - 0508 828 865 (0508 TAUTOKO)
Shakti Community Council - 0800 742 584

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP