Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മേരി വാറ്റിയിരുന്നത് കാട്ട് നെല്ലിക്കയും ആയുർവേദ മരുന്നുകളും ഇട്ട്; ഒരു കുപ്പി ചാരായത്തിന് പരമാവധി വിൽപ്പന വില രണ്ടായിരം രൂപയും; എക്സൈസിനെ കണ്ടതോടെ ചാരായം വാറ്റാൻ അമ്മയെ സഹായിച്ചിരുന്ന മകൻ ഓടി രക്ഷപെട്ടു; വീട്ടിലെ അടുക്കളയിൽ ചാരായം വാറ്റിയതിന് എക്സൈസ് അറസ്റ്റ് ചെയ്ത മേരി ബേബി റിമാൻഡിൽ

മേരി വാറ്റിയിരുന്നത് കാട്ട് നെല്ലിക്കയും ആയുർവേദ മരുന്നുകളും ഇട്ട്; ഒരു കുപ്പി ചാരായത്തിന് പരമാവധി വിൽപ്പന വില രണ്ടായിരം രൂപയും; എക്സൈസിനെ കണ്ടതോടെ ചാരായം വാറ്റാൻ അമ്മയെ സഹായിച്ചിരുന്ന മകൻ ഓടി രക്ഷപെട്ടു; വീട്ടിലെ അടുക്കളയിൽ ചാരായം വാറ്റിയതിന് എക്സൈസ് അറസ്റ്റ് ചെയ്ത മേരി ബേബി റിമാൻഡിൽ

മറുനാടൻ മലയാളി ബ്യൂറോ

നെയ്യാറ്റിൻകര: അമ്മയും മകനും ചേർന്ന് വീട്ടിലിരുന്ന് ചാരായം വാറ്റവേ എക്സൈസ് സംഘമെത്തി. എക്സൈസിനെ കണ്ടതോടെ മകൻ ഓടി രക്ഷപെട്ടു. അമ്മയെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. പന്ത ചീലാന്തിക്കുഴിയിലെ വീട്ടിലിരുന്ന് ചാരായം വാറ്റുകയായിരുന്ന മേരി ബേബിയെ ആണ് അറസ്റ്റുചെയ്തത്. ഇവരുടെ മകൻ അനിൽകുമാർ ഓടി രക്ഷപ്പെട്ടു. ചാരായം വാറ്റുകേന്ദ്രത്തിൽനിന്ന് മൂന്നുലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കോടയും പിടിച്ചെടുത്തു.

വീടിന്റെ അടുക്കളയിൽ ചാരായം വാറ്റുമ്പോഴാണ് എക്സൈസ് സംഘം റെയ്ഡിനെത്തിയത്. വാറ്റിയെടുത്ത മൂന്നുലിറ്റർ ചാരായം ഇവിടെനിന്നു എക്സൈസ് ഇൻസ്‌പെക്ടർ പി.എൽ.ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെടുത്തു. 45 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ മേരി ബേബിയെ റിമാൻഡ് ചെയ്തു.

ലോക്ക് ഡൗണിൽ മദ്യശാലകൾ അടച്ച് പൂട്ടിയ ഉടൻ വാറ്റ് ആരംഭിച്ചതായി എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. മേരിബേബി എക്‌സൈസിന്റ നിരീക്ഷണത്തിലായിരുന്നു. കാട്ട്‌നെല്ലിക്ക,കാട്ടുമരങ്ങളുടെ തോലി അടക്കമുള്ള സാധനങ്ങൾ ഉപയോഗിച്ചായിരുന്നുവാറ്റ് . കാട്ട് നെല്ലിക്കയും ആയുർവേദ മരുന്നുകളും ഉപയോഗിച്ച് വാറ്റിയതെന്ന പേരിൽ ഒരുകുപ്പി ചാരായത്തിന് 1500 രൂപ മുതൽ 2000 രൂപക്ക് വരെയാണ് വിൽപ്പന നടത്തിയിരുന്നത്.

മേരി ബേബിയുടെ മകൻ അനിൽകുമാറിനായി തിരച്ചിൽ ശക്തമാക്കിയതായി എക്സൈസ് നെയ്യാറ്റിൻകര സർക്കിൾ ഇൻസ്‌പെക്ടർ പി.എൽ.ഷിബു അറിയിച്ചു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ രാധാകൃഷ്ണൻ, സിഇഒ.മാരായ വി.ശശി, അഖിൽ, ഹരിപ്രസാദ് എന്നിവരും പങ്കെടുത്തു.

പന്ത ചീലാന്തിക്കുഴി, അരുവിപ്പുറം കൊടിതൂക്കിമല എന്നിവിടങ്ങളിലെ ചാരായം വാറ്റുകേന്ദ്രങ്ങളിൽ എക്സൈസ് സംഘം റെയ്ഡ് നടത്തി. രണ്ടിടത്തുനിന്നുമായി ഒൻപത് ലിറ്റർ ചാരായവും കോടയും ഉപകരണങ്ങളും പിടിച്ചെടുത്തു. അരുവിപ്പുറം കൊടിതൂക്കിമലയിൽ എക്സൈസ് നെയ്യാറ്റിൻകര റെയ്ഞ്ച് നടത്തിയ തിരച്ചിലിൽ ആറ് ലിറ്റർ വാറ്റുചാരായം പിടിച്ചെടുത്തു. കോട സൂക്ഷിച്ച 15 കുടങ്ങളും വാറ്റുപകരണങ്ങളും ഇവിടെനിന്നു പിടിച്ചെടുത്തു. പ്രതികൾ ഓടിരക്ഷപ്പെട്ടു.

മദ്യം സർക്കാർ തന്നില്ലെങ്കിൽ വാറ്റിക്കുടിക്കാനറിയാം എന്ന നിലയിലാണ് സംസ്ഥാനത്തെ മദ്യപരുടെ പോക്ക്. ലോക്ക് ഡൗണിനെ തുടർ‌ന്ന് മദ്യശാലകൾ അടച്ചതോടെ സംസ്ഥാനത്ത് വ്യാജവാറ്റ് പെരുകിയെന്ന് എക്സൈസ് വ്യക്തമാക്കുന്നു. ഇതോടെ വ്യാജവാറ്റ് തടയാനുള്ള നടപടികളും എക്സൈസ് ഊർജിതമാക്കി.

മാർച്ച് 25-ന് മദ്യശാലകളെല്ലാം അടച്ചതിന് പിന്നാലെ 9,700 ലിറ്റർ വാഷാണ് എക്‌സൈസ് പിടിച്ചെടുത്തത്. മാർച്ച് 25 മുതൽ 29 വരെയുള്ള അഞ്ച് ദിവസം കൊണ്ടായിരുന്നു ഇത്രയും വാഷ് പിടിച്ചെടുത്തത്. ജനുവരിയിൽ 10,831 ലിറ്ററും ഫെബ്രുവരിയിൽ 11,232 ലിറ്റർ വാഷുമാണ് പിടികൂടിയിരുന്നത്. ഒരു മാസത്തെ ഈ അളവിനോടൊപ്പം എത്തിനിൽക്കുന്ന അഞ്ച് ദിവസത്തെ കണക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. ഇത് വ്യാജ വാറ്റ് വർധിക്കുന്നതിന്റെ സൂചനയാണെന്ന് എക്‌സൈസ് അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്ന് വ്യാപകമായി റെയ്ഡ് നടത്താൻ എകസൈസ് സംഘത്തിന് നിർദ്ദേശം നല‍കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP