Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പഞ്ചായത്ത് അം​ഗം ഉൾപ്പെടെയുള്ളവർ മദ്യസേവ നടത്തിയത് താത്ക്കാലികമായി സജ്ജീകരിച്ച ഐസൊലേഷൻ വാർഡിലിരുന്ന്; ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ മൂവർ സംഘത്തെ അറസ്റ്റ് ചെയ്ത് പൊലീസ്

പഞ്ചായത്ത് അം​ഗം ഉൾപ്പെടെയുള്ളവർ മദ്യസേവ നടത്തിയത് താത്ക്കാലികമായി സജ്ജീകരിച്ച ഐസൊലേഷൻ വാർഡിലിരുന്ന്; ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ മൂവർ സംഘത്തെ അറസ്റ്റ് ചെയ്ത് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ഭുവനേശ്വർ: കോവിഡ് 19 ഐസോലേഷൻ വാർഡിനുള്ളിൽ മദ്യപിച്ച മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയിൽ താത്കാലികമായി തയ്യാറാക്കിയ ഐസൊലേഷൻ വാർഡിലിരുന്നാണ് പഞ്ചായത്ത് അം​ഗം ഉൾപ്പെടെയുള്ളവർ മദ്യപിച്ചത്. നുവാപഡ സ്വദേശികളായ കാലുജെന, ദിര പലേയ്, ഉത്തം തരേയ് എന്നിവരെയാണ് കൃഷ്ണപ്രസാദ് പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഉത്തം തരേയ് പഞ്ചായത്ത് സമിതി അംഗമാണ്. നുവാപഡയിലെ ഐസോലേഷൻ വാർഡിനുള്ളിൽവെച്ച് ഇവർ മദ്യപിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.

സംഭവം വിവാദമായതോടെ പഞ്ചായത്ത് എക്‌സിക്യൂട്ടിവ് ഓഫീസറെ സസ്‌പെൻഡ് ചെയ്തതായും തുടരന്വേഷണം നടക്കുകയാണെന്നും അധികൃതർ അറിയിച്ചു. കൊറോണ വൈറസ് ബാധ സംശയിക്കുന്നവരെ പാർപ്പിക്കാനായാണ് പ്രദേശത്ത് താത്കാലികമായ ഐസോലേഷൻ വാർഡുകൾ സ്ഥാപിച്ചത്. ഇവിടെവച്ചായിരുന്നു ലോക്ക്ഡൗൺ കാലത്തും പഞ്ചായത്ത് സമിതി അംഗം ഉൾപ്പെടെ മദ്യപാനം നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP