Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സാമൂഹിക അടുക്കളയിൽ നിന്ന് ഭക്ഷണം കഴിച്ചയാളെ അപമാനിച്ച സംഭവത്തിലെ പരാതിയിൽ നിർബന്ധിച്ച് ഒപ്പുവെപ്പിച്ചതാണെന്ന് അപമാനിക്കപ്പെട്ട വയോധികൻ; പരാതി പിൻവലിച്ചു; വാർത്താ ചാനലിനെതിരെ പരാതി നൽകാനാണ് വെള്ളക്കടലാസിൽ ഒപ്പിട്ടു നൽകിയതെന്നും ആലക്കൽ ഖാലിദ്; നിലമ്പൂരിലെ കരുളായി വിവാദത്തിൽ പുതിയ ട്വിസ്റ്റ്; വെട്ടിലായി സിപിഎമ്മും

സാമൂഹിക അടുക്കളയിൽ നിന്ന് ഭക്ഷണം കഴിച്ചയാളെ അപമാനിച്ച സംഭവത്തിലെ പരാതിയിൽ നിർബന്ധിച്ച് ഒപ്പുവെപ്പിച്ചതാണെന്ന് അപമാനിക്കപ്പെട്ട വയോധികൻ; പരാതി പിൻവലിച്ചു; വാർത്താ ചാനലിനെതിരെ പരാതി നൽകാനാണ് വെള്ളക്കടലാസിൽ ഒപ്പിട്ടു നൽകിയതെന്നും ആലക്കൽ ഖാലിദ്; നിലമ്പൂരിലെ കരുളായി വിവാദത്തിൽ പുതിയ ട്വിസ്റ്റ്; വെട്ടിലായി സിപിഎമ്മും

മറുനാടൻ മലയാളി ബ്യൂറോ

നിലമ്പൂർ: നിലമ്പൂരിലെ കരുളായി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് ഭക്ഷണം കൊണ്ടുനൽകിയ വളണ്ടിയർ അപമാനിച്ച സംഭവത്തിൽ അനുവാദമില്ലാതെ തന്റെ വീഡിയോ പകർത്തിയവർക്കെതിരെ നൽകിയ പരാതിയിൽ നിർബന്ധിച്ച് ഒപ്പുവെപ്പിച്ചതാണെന്ന് വയോധികൻ. ഇതോടെ കഥ വീണ്ടും മാറുകയാണ്. നേരത്തെ അനുവാദമില്ലാതെ തന്റെ വീഡിയോ പകർത്തിയതിനെതിരെ പൊലീസിൽ പരാതി നൽകി വയോധികൻ എന്ന തരത്തിൽ വിഷയത്തെ മറ്റൊരു തലത്തിലേക്ക് സൈബർ സഖാക്കൾ കൊണ്ടു പോയിരുന്നു. ഇതിലെ കള്ളക്കളിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇതോടെ സിപിഎം കൂടുതൽ പ്രതിസന്ധിയിലും ആകുന്നു.

സിപിഎം നിലമ്പൂർ ഏരിയ കമ്മറ്റി അംഗവും കാളികാവ് ബ്ലോക് പഞ്ചായത്ത് കരുളായി ഡിവിഷൻ അംഗവുമായ ഫാത്തിമ സലീമിന്റെ മകൻ അബു നൗഫലാണ് 85 വയസ്സുള്ള ആലക്കൽ ഖാലിദ് എന്ന വയോധികനെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചത്. ഇത് സംബന്ധിച്ച് ഖാലിദ് സംസാരിക്കുന്ന ഒരു വീഡിയോ സമൂഹമധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഉച്ചഭക്ഷണം വൈകിട്ട് മൂന്ന് മണിയോടെയാണ് ഖാലിദിന്റെ വീട്ടിലെത്തിച്ചിരുന്നത്. ഇത് ചോദ്യം ചെയ്ത ഖാലിദിനോട് മൂന്ന് ദിവസം സൗജ്യന്യമായി കഴിച്ചില്ലെ, വേണമെങ്കിൽ കഴിച്ചാൽ മതിയെന്നല്ലാം വളണ്ടിയറായ അബു നൗഫൽ പറഞ്ഞു എന്നായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്.

എന്നാൽ ഈ വീഡിയോ യൂത്ത് ലീഗ് പ്രവർത്തകർ തന്റെ അനുവാദമില്ലാതെ പകർത്തിയതാണെന്നും വീഡിയോ വന്നപ്പോഴാണ് താൻ വിവരമറിയുന്നതെന്നും ഇന്നലെ വയോധികൻ പറയുന്ന വീഡിയോയും പുറത്ത് വന്നിരുന്നു. തന്റെ അുവാദമില്ലാതെ വീഡിയോ ചിത്രീകരിച്ചതിനെതിരെ ഖാലിദ് ഒപ്പിട്ട ഒരു പരാതിയും പൊലീസിന് ലഭിച്ചു. ആ പരാതിയിൽ തന്നെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് ഒപ്പുവെപ്പിച്ചതെന്നാണ് ഇപ്പോൾ ഖാലിദ് പറയുന്നത്. തന്നെ കുറിച്ചുള്ള വാർത്ത സംപ്രേഷണം ചെയ്ത പ്രാദേശിക വാർത്ത ചാനലിനെതിരെയുള്ള പരാതിയെന്ന് പറഞ്ഞാണ് തന്നോട് അതിൽ ഒപ്പുവെപ്പിച്ചതെന്നും, തന്റെ അനുവാദമില്ലാതെ വീഡിയോ പകർത്തിയതിന് ആർക്കെതിരെയും പരാതിയില്ലെന്നും ഇപ്പോൾ ഖാലിദ് പറയുന്നു.

വളണ്ടിയറുമായുള്ള പ്രശ്‌നം തെറ്റിദ്ധാരണയുടെ പുറത്തുണ്ടായതാണെന്നും അത് പഞ്ചായത്ത് സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിൽ പരിഹരിച്ചിട്ടുണ്ടെന്നും വയോധികൻ പറയുന്നു. അതേ സമയം പ്രശ്‌നത്തിൽ പിന്നിൽ മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയാണ് എന്ന കരുളായി പഞ്ചായത്ത് ഭരണ സമിതിയുടെ ആരോപണം മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത കമ്മറ്റി നിഷേധിച്ചു. കമ്മ്യൂണിറ്റി കിച്ചണിന്റെ പ്രവർത്തനത്തിൽ ഉണ്ടായ വീഴ്‌ച്ച മറച്ച് വെക്കാനാണ് യൂത്ത് ലീഗിനെതിരെ ആരോപണം ഉന്നയിക്കുന്നത് എന്ന് നേതാക്കൾ പറഞ്ഞു.

വൃദ്ധനോട് അമര്യാദയായി പെരുമാറിയ വളണ്ടിയറെ പുറത്താക്കണമെന്നും,വളണ്ടിയർ ലിസ്റ്റിൽ അപാകതയുണ്ടെന്നും അപാകത തീർത്ത പുതിയ വളണ്ടിയർ ലിസ്റ്റ് ഉണ്ടാക്കണമെന്നും എല്ലാ വിഭാഗം ആളുകളെയും ഉൾപ്പെടുത്തണമെന്നും കരുളായി പഞ്ചായത്ത് യൂത്ത്‌ലീഗ് പ്രസിഡന്റ് കെടി സൈതലവി, സെക്രട്ടറി സൈതലവി തേക്കുംകുന്ന് ,ട്രഷറർ കെ ഷെരീഫ് എന്നിവർ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP