Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് ബാധിച്ച് അമേരിക്കയിൽ മൂന്ന് മലയാളികൾ കൂടി മരിച്ചു; എട്ടു വർഷമായി ന്യൂജേഴ്‌സിയിൽ താമസിക്കുന്ന കുട്ടനാട്ടുകാരി അന്നമ്മ സാം മരണത്തിന് കീഴടങ്ങിയത് ഒരാഴ്ചത്തെ ചികിത്സയ്ക്ക് ഒടുവിൽ; ന്യൂയോർക്കിൽ മരിച്ചത് ട്രാഫിക് കണ്ട്രോളറായിരുന്ന കോഴഞ്ചേരി സ്വദേശി ലാലു പ്രതാപ് ജോസ്; ടെക്‌സാസിൽ മരിച്ചത് കോഴിക്കോട് സ്വദേശിയായ 21കാരൻ: ഇതുവരെ അമേരിക്കയിൽ മരിച്ചത് 13 മലയാളികൾ

കോവിഡ് ബാധിച്ച് അമേരിക്കയിൽ മൂന്ന് മലയാളികൾ കൂടി മരിച്ചു; എട്ടു വർഷമായി ന്യൂജേഴ്‌സിയിൽ താമസിക്കുന്ന കുട്ടനാട്ടുകാരി അന്നമ്മ സാം മരണത്തിന് കീഴടങ്ങിയത് ഒരാഴ്ചത്തെ ചികിത്സയ്ക്ക് ഒടുവിൽ; ന്യൂയോർക്കിൽ മരിച്ചത് ട്രാഫിക് കണ്ട്രോളറായിരുന്ന കോഴഞ്ചേരി സ്വദേശി ലാലു പ്രതാപ് ജോസ്; ടെക്‌സാസിൽ മരിച്ചത് കോഴിക്കോട് സ്വദേശിയായ 21കാരൻ: ഇതുവരെ അമേരിക്കയിൽ മരിച്ചത് 13 മലയാളികൾ

സ്വന്തം ലേഖകൻ

വാഷിങ്ടൺ: കോവിഡ് ബാധിച്ച് ഇന്നലെ അമേരിക്കയിൽ രണ്ട് മലയാളികൾ കൂടി മരിച്ചു. ഇതോടെ, കേരളത്തിനു പുറത്ത് മരിച്ച മലയാളികൾ 21 ആയി. യുഎസിൽ മാത്രം 13 മലയാളികളാണ് മരിച്ചത്. ആലപ്പുഴ കരുവാറ്റ വടക്ക് താശിയിൽ സാംകുട്ടി സ്‌കറിയയുടെ ഭാര്യ അന്നമ്മ (52) ന്യൂജഴ്‌സിയിലും കോഴിക്കോട് കോടഞ്ചേരി വേളംകോട് ഞാളിയത്ത് റിട്ട. ലഫ്. കമാൻഡർ സാബു എൻ. ജോണിന്റെ മകൻ പോൾ (21) ടെക്‌സസിലുമാണു മരിച്ചത്.

പോളിന് ഹോസ്റ്റലിൽനിന്നാണു രോഗബാധയുണ്ടായത്. പിതാവ് നാവികസേനയിൽനിന്നു വിരമിച്ച ശേഷം ഡാലസിൽ ഐബിഎമ്മിൽ ജോലി ചെയ്യുകയാണ്. മാതാവ് ജെസി. ഏക സഹോദരൻ ഡേവിഡ്.

അമേരിക്കയിലെ ന്യൂജെഴ്‌സിയിലാണ് അന്നമ്മ സാം മരിച്ചത്. ഒരാഴ്ചയായി ചികിത്സയിലായിരുന്ന അന്നമ്മയുടെ ആരോഗ്യ നില ഇന്നലെ വഷളാകുകയും മരണം സംഭവിക്കുകയും ആയിരുന്നു. ചൊവ്വാഴ്ച പുലർച്ചെ മക്കളാണ് മരണവിവരം നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്. നെടുമുടി പഞ്ചായത്ത് നാലാം വാർഡ് പന്തപ്പാട്ടുചിറ കുടുംബാംഗമാണ് അന്നമ്മ. 8 വർഷമായി യുഎസിലാണ്.

കുട്ടനാട്ടിലെ ചേന്നങ്കേരി പന്തപ്ലാത്ത് പുരയ്ക്കൽ കുടുംബാംഗമാണ്. അന്നമ്മയുടെ അമ്മ തങ്കമ്മ സന്ദർശക വിസയിൽ അമേരിക്കയിലുണ്ട്. മാർച്ച് 10-ന് തങ്കമ്മ നാട്ടിലേക്ക് മടങ്ങേണ്ടതായിരുന്നു. കൊറോണയെത്തുടർന്ന് യാത്രാവിലക്ക് വന്നതോടെ തങ്കമ്മ മകൾക്കൊപ്പം തുടരുകയായിരുന്നു. ഇതിനിടെയാണ് മരണം. രണ്ടുവർഷം മുൻപ് അന്നമ്മ കുടുംബസമേതം നാട്ടിലെത്തിയിരുന്നു. മക്കൾ: സീന സാം (ദുബായ്), സ്മിതാ സാം, ക്രിസ്റ്റിൻ (ഇരുവരും അമേരിക്ക). മരുമകൻ സുൽത്താൻ ബത്തേരി സ്വദേശി അനീഷ് (ദുബായ്).

ന്യൂയോർക്കിലും ഇന്നലെ മലയാളി മരിച്ചു. കോഴഞ്ചേരി തെക്കേമല പേരകത്ത് ലാലു പ്രതാപ് ജോസ് (64) ആണ് കോവിഡിനെ തുടർന്ന് മരിച്ചത്. ന്യു യോർക്ക് മെട്രോ ട്രാഫിക് അഡ്‌മിനിസ്റ്റ്രേഷനിൽ (സബ് വെ) ട്രാഫിക് കണ്ട്രോളറായിരുന്നു. കോവിഡ് സംബന്ധമായ ചികിൽസയിലായിരുന്നു.

സൈനിക സ്‌കൂളിലും കോഴഞ്ചേരി സെന്റ് തോമസ് കോളജിലും ലോ കോളജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. റാങ്ക് ഹോൾഡറായിരുന്നു. മൂന്നര പതിറ്റാണ്ടു മുൻപ് അമേരിക്കയിലെത്തി. ഫിലഡല്ഫിയ അസൻഷൻ മർത്തോമ്മ ചർച്ചിന്റെ സ്ഥപകരിലൊരാളായിരുന്നു. ഡയോസിസൻ പ്രതിനിധിയും ആയിരുന്നു. എയർഫോഴ്‌സിലായിരുന്ന ജോസഫിന്റെയും ഹെഡ്‌മിസ്ട്രസായിരുന്ന മറിയാമ്മയുടെയും പുത്രനാണ്.

ഫിലഡല്ഫിയയിലുള്ള തമ്പി സഹോദരനും ലവ്‌ലി (തിരുവനന്തപുരം) സഹോദരിയുമാണ്.ഭാര്യ റേച്ചൽ ജോസ് വാര്യാപുരം ആലുനിൽക്കുന്നതിൽ സാമുവലിന്റെ പുത്രിയാണ്. മക്കൾ: ബെനി (ഭാര്യ കോറിൻ), ജൈനി (ഭർത്താവ് പർസ).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP