Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിസാമുദ്ദീനിൽ പോയ വിവരം മറച്ച് വെച്ച് നാട്ടിലിറങ്ങി നടന്നു; യാത്രാവിവരം പുറത്തറിഞ്ഞതോടെ ഹോം ക്വാറന്റൈൻ നിർദ്ദേശിച്ചിട്ടും അനുസരിച്ചില്ല; ചെർപ്പുളശ്ശേരിയിൽ ഉമ്മക്കും മകനുമെതിരെ കേസെടുത്ത് പൊലീസ്

നിസാമുദ്ദീനിൽ പോയ വിവരം മറച്ച് വെച്ച് നാട്ടിലിറങ്ങി നടന്നു; യാത്രാവിവരം പുറത്തറിഞ്ഞതോടെ ഹോം ക്വാറന്റൈൻ നിർദ്ദേശിച്ചിട്ടും അനുസരിച്ചില്ല; ചെർപ്പുളശ്ശേരിയിൽ ഉമ്മക്കും മകനുമെതിരെ കേസെടുത്ത് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്‌: നിസാമുദ്ദീനിൽ പോയ വിവരം മറച്ചുവെച്ച ഉമ്മക്കും മകനുമൊതിരെ കേസെടുത്ത് ചെർപ്പുളശ്ശേരി പൊലീസ്. ആരോ​ഗ്യ പ്രവർത്തകരിൽ നിന്നും യാത്രവിവരം മറച്ച് വെക്കുകയും വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ വിസ്സമ്മതിക്കുകയും ചെയ്ത ഇവരെ ക്വാറന്റീൻ ലംഘിച്ചതിന്റെ പേരിലാണ് കേസെടുത്തത്. ഇരുവരെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ നിരീക്ഷണ വാർഡിൽ പ്രവേശിപ്പിച്ചു.

മാർച്ച് 9ന് നിസാമുദ്ദീനിലേക്ക് പോയ ഇവർ 11 ന് അവിടെ എത്തുകയും 13 ന് തിരിച്ച് പോരുകയും 15 ന് നാട്ടിൽ എത്തുകയും ചെയ്തിരുന്നു. ഇതിനു ശേഷം 21, 25 തിയ്യതികളിൽ ആരോഗ്യ പ്രവർത്തകർ ഇവരുടെ വീട്ടിൽ പോയിരുന്നെങ്കിലും നിസാമുദ്ദീനിൽ പോയ കാര്യം ഇവർ ആരോഗ്യ പ്രവർത്തകരിൽ നിന്നും മറച്ചുവെക്കുകയായിരുന്നു.

ഏപ്രിൽ 1ന് ഇവർ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട പ്രശ്നം അറിയാനായി കുലുക്കല്ലൂരിലെ ബാങ്ക് ശാഖയിൽ എത്തിയപ്പോഴാണ് മാർച്ച് 13ന് നിസാമുദ്ദീനിൽ നിന്നും പണം പിൻവലിച്ചതായി ബാങ്ക് അധികൃതരുടെ ശ്രദ്ധയിൽ പെടുന്നത്. തുടർന്ന് ഈ വിവരം ഇവർ ആരോഗ്യ വകുപ്പധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് വീണ്ടും പഞ്ചായത്തംഗവും ആരോഗ്യ പ്രവർത്തകരും വീട്ടിലെത്തി വിവരം അന്വേഷിച്ചെങ്കിലും പരസ്പര വിരുദ്ധമായാണ് ഇവർ സംസാരിച്ചത്.

വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ഹെൽത്ത് ഇൻസ്പെക്ടർ ആവശ്യപ്പെട്ടെങ്കിലും ഇവർ പാലിക്കാത്തതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ഇവരെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് നിരീക്ഷണത്തിനായി മാറ്റി. ക്വാറന്റീൻ ലംഘിച്ചതിനാണ് ഇവർക്കെതിരെ പൊലീസ് കേസെടുത്തത്. നിസാമുദ്ദീനിൽ നിന്നും വന്ന ശേഷം ഇവർ സന്ദർശിച്ച സ്ഥലങ്ങളും ആരോഗ്യ വകുപ്പ് ശേഖരിച്ചു വരികയാണ്. ആശുപത്രിയിലേക്ക് മാറ്റുമ്പോൾ ഇവർക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നില്ലെന്നും ഇരുവരുടേയും സാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP