Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അതിർത്തി അടച്ചിട്ട് കർണാടകം മുഷ്യത്വ രഹിതമായി പെരുമാറുമ്പോൾ മാനവസ്നേഹത്തിന്റെ മാതൃകയായി മലയാളികൾ; വയനാട് ജില്ലാകളക്ടർ അദീല അബ്ദുള്ള അതിർത്തി തുറന്ന് കൊടുത്തത് കർണാടകയിൽ നിന്നുള്ള രോ​ഗികൾക്ക് കേരളത്തിൽ ചികിത്സ തേടാൻ; ബൈരക്കുപ്പ മേഖലയിൽ നിന്നും മാനന്തവാടി ജില്ലാ ആശുപത്രിയിൽ എത്തിയത് 29 രോ​ഗികൾ

അതിർത്തി അടച്ചിട്ട് കർണാടകം മുഷ്യത്വ രഹിതമായി പെരുമാറുമ്പോൾ മാനവസ്നേഹത്തിന്റെ മാതൃകയായി മലയാളികൾ; വയനാട് ജില്ലാകളക്ടർ അദീല അബ്ദുള്ള അതിർത്തി തുറന്ന് കൊടുത്തത് കർണാടകയിൽ നിന്നുള്ള രോ​ഗികൾക്ക് കേരളത്തിൽ ചികിത്സ തേടാൻ; ബൈരക്കുപ്പ മേഖലയിൽ നിന്നും മാനന്തവാടി ജില്ലാ ആശുപത്രിയിൽ എത്തിയത് 29 രോ​ഗികൾ

മറുനാടൻ മലയാളി ബ്യൂറോ

കൽപറ്റ: കൊറോണക്കാലത്ത് കർണാടകം മനുഷ്യത്വരഹിതമായി അതിർത്തി അടച്ച് രോ​ഗികളെ പോലും തടയുമ്പോൾ വിശ്വമാനവികതയുടെ പാട്ടുകാരായ കേരളം കർണാടകക്കാർക്കായി സംസ്ഥാനത്തിന്റെ വാതിലുകൾ തുറന്നിടുന്നു. വയനാട് ജില്ലാകളക്ടർ അദീല അബ്ദുള്ളയാണ് കർണാടകത്തിൽനിന്നുള്ള രോഗികൾക്ക് കേരളത്തിലേക്ക് വരാൻ അടച്ചിട്ട റോഡ് തുറന്നുകൊടുത്തത്. ലോക് ഡൗണിനിടെ മൈസൂരു ജില്ലയിൽനിന്ന് വയനാട്ടിൽ ചികിത്സ തേടിയെത്തിയത് 29 രോഗികളാണ്.

വയനാട് അതിർത്തിയോട് ചേർന്നുകിടക്കുന്ന കർണാടകയിലെ ബൈരക്കുപ്പ മേഖലയിൽ നിന്നാണ് ഇത്രയുംപേർ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. എത്തിപ്പെടാനുള്ള സൗകര്യം ഉള്ളതുകൊണ്ട് ബൈരക്കുപ്പയിലെ ജനങ്ങൾ ചികിത്സയ്ക്ക് മാനന്തവാടിയെ ആശ്രയിക്കുന്നത്. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വയനാട്ടിലേക്ക് കടക്കാൻ ജില്ലാ ഭരണകൂടം കർശനനിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. എങ്കിലും കർണാടകയിൽനിന്ന് ചികിത്സതേടി എത്തുന്നവരെ കടത്തിവിടാൻ കളക്ടർ തീരുമാനിക്കുകയായിരുന്നു.

കേരളത്തിൽനിന്നുള്ള രോഗികൾക്ക് മംഗലാപുരത്തെ ആശുപത്രികളിൽ കർണാടകം ചികിത്സ നിഷേധിക്കുന്നതിനിടെയാണ് കളക്ടരുടെ മാതൃകാപരവും പ്രശംസനീയവുമായ നടപടി. അടിയന്തര ആരോഗ്യ പ്രശ്നങ്ങളുള്ളവർക്ക് ചെക്‌പോസ്റ്റുകളിൽ വിശദ വിവരങ്ങൾ നൽകി വയനാട്ടിലേക്ക് കടക്കാം. രോഗിക്കും ഒരു സഹായിക്കുമാണ് ഈ രീതിയിൽ വരാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലുള്ളവർക്കും ചികിത്സാ ആവശ്യത്തിന് വയനാട്ടിലേക്ക് വരാൻ അനുമതി നൽകിയിട്ടുണ്ട്. 44 പേരാണ് ഇതുവരെ ഇവിടെ നിന്ന് ചികിത്സ തേടിയെത്തിയത്. കർണാടകയുടെനിഷേധ സമീപനം മൂലം 11മലയാളികളാണ് ഇതേവരെ വിദഗ്ദ ചികിത്സ ലഭിക്കാതെ മരണപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP