Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് ഭക്ഷണം കഴിക്കാനെത്തിയ വയോധികനെ വളണ്ടിയർമാർ അപമാനിച്ചെന്ന പരാതിയിൽ അടിസ്ഥാനമില്ല; തെറ്റിദ്ധാരണയുടെ പുറത്ത് സംഭവിച്ചതാണെന്ന് കരുളായി പഞ്ചായത്ത് ഭരണ സമിതി; മുസ്ലിംലീഗ് പ്രവർത്തകർ രാഷ്ട്രീയ നേട്ടത്തിനായി ഇല്ലാത്ത പ്രശ്‌നം പെരുപ്പിച്ചു കാട്ടിയെന്നും ആക്ഷേപം; അനുവാദമില്ലാതെ തന്റെ വീഡിയോ പകർത്തിയതിനെതിരെ പൊലീസിൽ പരാതി നൽകി വയോധികൻ

കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് ഭക്ഷണം കഴിക്കാനെത്തിയ വയോധികനെ വളണ്ടിയർമാർ അപമാനിച്ചെന്ന പരാതിയിൽ അടിസ്ഥാനമില്ല; തെറ്റിദ്ധാരണയുടെ പുറത്ത് സംഭവിച്ചതാണെന്ന് കരുളായി പഞ്ചായത്ത് ഭരണ സമിതി; മുസ്ലിംലീഗ് പ്രവർത്തകർ രാഷ്ട്രീയ നേട്ടത്തിനായി ഇല്ലാത്ത പ്രശ്‌നം പെരുപ്പിച്ചു കാട്ടിയെന്നും ആക്ഷേപം; അനുവാദമില്ലാതെ തന്റെ വീഡിയോ പകർത്തിയതിനെതിരെ പൊലീസിൽ പരാതി നൽകി വയോധികൻ

ജാസിം മൊയ്തീൻ

നിലമ്പൂർ: കമ്മ്യൂണിറ്റി കിച്ചൺ വഴിയുള്ള ഭക്ഷണം കഴിച്ച വയോധികനെ സിപിഎം അനുഭാവികളായ വളണ്ടിയർമാർ അപമാനിച്ചെന്ന് പരാതി. മലപ്പുറം നിലമ്പൂർ കരുളായി പഞ്ചായത്തിലെ രണ്ടാം വാർഡിൽ താമസിക്കുന്ന ആലക്കൽ ഖാലിദിനെയാണ് വളണ്ടിയർമാർ അപമാനിച്ചെന്ന് പരാതിപ്പെട്ടത്. കഴിഞ്ഞ ദിവസത്തെ ഉച്ചഭക്ഷണം വളണ്ടിയർമാർ ഖാലിദിന്റെ വീട്ടിലെത്തിച്ചപ്പോൾ മൂന്ന് മണിയോടടുത്തിരുന്നു. ഇത് ചോദ്യം ചെയ്ത ഖാലിദിനോട് വളണ്ടിയർമാർ മോശമായി പെരുമാറി എന്നാണ് പരാതി. ഇത്രയും ദിവസം സൗജന്യമായി കഴിച്ചില്ലെ എന്ന് അർത്ഥം വരുന്ന രീതിയിൽ വളണ്ടിയർമാർ പറയുകയും ചെയ്തു.

ഇതിനെ തുടർന്ന് അത്രയും ദിവസം കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് തനിക്ക് കിട്ടിയ ഭക്ഷണത്തിന്റെ വില സെക്രട്ടറിയെ ഏൽപിക്കാൻ ഖാലിദ് പഞ്ചായത്തിലെത്തുകയായിരുന്നു. ഇവിടെ വെച്ച് പഞ്ചായത്ത് സെക്രട്ടറി ഖാലിദിന് ഭക്ഷണം കൊണ്ടുനൽകിയ വളണ്ടിയറെ വിളിച്ചുവരുത്തി ഇരുവരുടെയും സാന്നിദ്ധ്യത്തിൽ തന്നെ പ്രശ്നം പരിഹരിക്കുകയും ചെയ്തു. കരുളായി രണ്ടാം വാർഡിൽ തനിച്ചു താമസിച്ചുവരുന്നയാളാണ് 85 വയസ്സുള്ള ആലക്കൽ ഖാലിദ്.

എന്നാൽ തെറ്റിദ്ധാരണയുടെ പുറത്തുണ്ടായ സംഭവമാണ് പരാതിക്കാധാരമെന്നും മുസ്ലിം ലീഗ് പ്രവർത്തകർ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഇത് ഉപയോഗപ്പെടുത്തുകയുമായിരുന്നു എന്നും പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. കരുളായി പഞ്ചായത്തിൽ കേരള സർക്കാരിന്റെ നിർദ്ദേശ പ്രകാരം പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ സമൂഹ അടുക്കള പരാതിക്കിടയില്ലാതെ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തി യൂത്ത് ലീഗ് പ്രവർത്തകർ സമൂഹ അടുക്കളക്കെതിരെ സമൂഹ, വാർത്താ മാധ്യമങ്ങൾ വഴി വ്യാജ പ്രചരണങ്ങൾ നടത്തുകയാണ്.

നൂറുക്കണക്കിന് ആളുകൾക്കാണ് ദിനംപ്രതി സമൂഹ അടുക്കള ഭക്ഷണം എത്തിക്കുന്നത്. വാർഡ് അംഗങ്ങൾ, റാപ്പിഡ് റസ്‌പോൺസ് ടീം കമ്മിറ്റി എന്നിവരാണ് ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള വാളണ്ടിയർമാരെയും, നൽകേണ്ട വീടുകളുടെ ലിസ്റ്റും തയ്യാറാക്കിയത്. എന്നാൽ യൂത്ത് ലീഗ് പ്രവർത്തകരാവട്ടെ വാളണ്ടിയർമാരെയും, പദ്ധതിയുടെ ഗുണഭോക്താക്കളെയും തെറ്റിദ്ധരിപ്പിച്ച് വ്യാജമായി വാർത്തകൾ സൃഷ്ടിക്കുകയാണ്. ഇതിനായി രണ്ടാം വാർഡിലെ താമസക്കാരനായ ആലക്കൽ ഖാലിദിനെ പറഞ്ഞു പറ്റിച്ച് വീഡിയോ ചിത്രീകരിക്കുകയും ഇത് സമൂഹ, വാർത്താ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയുമാണുണ്ടായിരിക്കുന്നതെന്നും പഞ്ചായത്ത് ഭരണ സമിതി അറിയിച്ചു.

അതേ സമയം തന്റെ അനുവാദമില്ലാതെ വീഡിയോ പകർത്തി പ്രചരിപ്പിച്ചതിന് ആലക്കൽ ഖാലിദ് പൊലീസിന് പരാതി നൽകി. രണ്ട് മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെയും പ്രാദേശിക ചാനലിനെതിരെയുമാണ് പരാതി നൽകിയിരിക്കുന്നത്. രാഷ്ട്രീയ മുതലെടുപ്പിനായി തന്നെ ഉപയോഗപ്പെടുത്തുകയായിരുന്നു എന്ന് ഖാലിദ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഭക്ഷണം കൊണ്ട് വന്ന വളണ്ടിയർമാരുമായി ചില വാക്കുതർക്കങ്ങളുണ്ടായിരുന്നു. അത് പഞ്ചായത്ത് സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിൽ തന്നെ പരിഹരിച്ചതാണ്. എന്നാൽ അതിന് ശേഷം വീട്ടിൽ വന്ന രണ്ടുപേർ എന്നോട് സംസാരിക്കുകയും അത് ഞാനറിയാതെ ഫോണിൽ റെക്കോർഡ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കകയുമായിരുന്നു എന്ന് ഖാലിദ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP