Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജാതകം ചേരില്ലെന്ന പേരിൽ വിവാഹം വീട്ടുകാർ എതിർത്തപ്പോൾ കാത്തിരുന്നത് 20 വർഷം; കെ.എസ്.ആർ.ടിസിയിൽ ഡ്രൈവറായി ജോലി ലഭിച്ചപ്പോൾ പ്രണയിനിയോട് പറഞ്ഞത് പി.എസ്.സി എഴുതാൻ; ഒരേ ബസിൽ പ്രണയിച്ച് ഡബിൾ ബെല്ലടിച്ചത് ജീവിതത്തിലേക്ക്; ആനവണ്ടി ഹംസമായപ്പോൾ ഗിരിക്കും താരയ്ക്കും മനംപോലെ മംഗല്യം; ഹരിപ്പാട് ഡിപ്പോയിലെ ഈ പ്രണയജോഡികളുടെ കഥ ഇങ്ങനെ

ജാതകം ചേരില്ലെന്ന പേരിൽ വിവാഹം വീട്ടുകാർ എതിർത്തപ്പോൾ കാത്തിരുന്നത് 20 വർഷം; കെ.എസ്.ആർ.ടിസിയിൽ ഡ്രൈവറായി ജോലി ലഭിച്ചപ്പോൾ പ്രണയിനിയോട് പറഞ്ഞത് പി.എസ്.സി എഴുതാൻ; ഒരേ ബസിൽ പ്രണയിച്ച് ഡബിൾ ബെല്ലടിച്ചത് ജീവിതത്തിലേക്ക്; ആനവണ്ടി ഹംസമായപ്പോൾ ഗിരിക്കും താരയ്ക്കും മനംപോലെ മംഗല്യം; ഹരിപ്പാട് ഡിപ്പോയിലെ ഈ പ്രണയജോഡികളുടെ കഥ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ഹരിപ്പാട്: പ്രണയത്തിനും ജീവിതത്തിലും ഇടയിലെ ഡബിൾബെല്ല് എന്നൊക്കെ കേട്ടിട്ടില്ലേ... ്അതാണ് താരയുടേയും ഗിരിയുടേയും പ്രണയത്തിന്റെ അസുലഭ സുന്ദരകഥ. ആനവണ്ടി തങ്ങളുടെ പ്രണയത്തിന്റെ ഹംസമായപ്പോൾ വീട്ടുകാർ എതിർത്ത പ്രണയം 20 വർഷങ്ങൾക്ക് ശേഷം പ്രണയസാഫല്യത്തിലെത്തി. ഹരിപ്പാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഗിരിഗോപിനാഥും കണ്ടക്ടർ താരയും പരസ്പരം ഇഷ്ടം പറഞ്ഞിട്ട് ഇരുപതാണ്ടായി. ജാതകത്തിലെ പൊരുത്തക്കേടുകാരണം വീട്ടുകാർ എതിർത്തപ്പോൾ ക്ഷമയോടെ കാത്തിരിക്കാനായിരുന്നു ഇവരുടെ തീരുമാനം. ഗിരിക്ക് കെ.എസ്.ആർ.ടി.സി.യിൽ ഡ്രൈവറായി ജോലി കിട്ടിയപ്പോൾ സ്വകാര്യസ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ച് താരയും പി.എസ്.സി. ടെസ്റ്റ് എഴുതി. അങ്ങനെ ഗിരിക്കൊപ്പം കണ്ടക്ടറായി. 10 വർഷമായി താരയുടെ ബെല്ലിനൊപ്പം ഗിരി ബസ് ഓടിക്കുന്നു.

ഒടുവിൽ ഇരുവരുടേയും കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഞായറാഴ്ച കരുനാഗപ്പള്ളി കല്ലേശ്ശേരിൽ ഭദ്രകാളീക്ഷേത്രത്തിൽവെച്ച് ഗിരി താരയ്ക്ക് താലികെട്ടി. എതിർപ്പുകൾ ഇല്ലാതായട്ടല്ല. കൊറോണയായതിനാൽ ആഡംബരമില്ലാതെ കല്യാണം നടത്താനുള്ള വഴി തെളിഞ്ഞു ഇവർക്കുമുന്നിൽ. ഈ അവസരം വിനിയോഗിച്ചില്ലെങ്കിൽ ഇത്രയും വൈകിയതിനെച്ചൊല്ലിയുള്ള നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ് കുഴഞ്ഞുപോയേനെയെന്ന് നവദമ്പതിമാർ തമാശപൊട്ടിച്ചു.

ഹരിപ്പാട് ഡിപ്പോയിലെ ഡ്രൈവറാണ് കരുവാറ്റ വേലഞ്ചിറ തോപ്പിൽ ഗിരി ഗോപിനാഥ്. മുതുകുളത്ത് അമ്മാവന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. വർഷം 2000. അന്ന് താരയ്ക്ക് 24 വയസ്സ്. ഗിരിക്ക് 26. പരസ്പരം ഇഷ്ടപ്പെട്ട് കല്യാണാലോചന തുടങ്ങിയപ്പോഴാണ് ജാതകം വില്ലനായത്. ജാതകച്ചേർച്ചയില്ലാത്ത വിവാഹം ആപത്തുവരുത്തുമെന്നായിരുന്നു ഗിരിയുടെ അച്ഛൻ ഗോപിനാഥന്റെ വിശ്വാസം. അച്ഛനെ വിഷമിപ്പിക്കേണ്ടെന്ന കരുതി വിവാഹം നീട്ടിവയ്ക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. ഗോപിനാഥൻ ഏഴുമാസം മുൻപ് മരിച്ചു. അച്ഛന്റെ കാലശേഷമാണ് വിവാഹത്തെപ്പറ്റി ചിന്തിക്കുന്നത്.

ഗിരിയുടെ ഏക സഹോദരിയുടെ വിവാഹം നേരത്തെ നടന്നു. താരയുടെ ഇളയ സഹോദരി 14 വർഷം മുൻപ് വിവാഹിതയായിരുന്നു.ഗിരിക്ക് 2007 ലാണ് കെ.എസ്.ആർ.ടി.സി.യിൽ ജോലി കിട്ടുന്നത്. മൂന്നുവർഷത്തിനുശേഷം താര കണ്ടക്ടറായെത്തി. ഹരിപ്പാട്- കോട്ടയം ഫാസ്റ്റ് പാസഞ്ചർ, ഹരിപ്പാട് -ചവറ-ചേർത്തല ലോ ഫ്ളോർ ബസുകളിൽ ഇരുവരും ഏറെനാൾ ഒന്നിച്ചു ജോലിചെയ്തു. ആറുമാസമായി കരുനാഗപ്പള്ളി ഓർഡിനറിയിലാണ്. 10 വർഷത്തിനിടെ കഷ്ടിച്ച് ഒന്നരവർഷം മാത്രമാണ് ഇരുവരും വെവ്വേറെ ബസുകളിൽ ജോലിചെയ്തത്.

ഓടിക്കുന്ന ബസുകളിൽ ആധുനിക സൗണ്ട് സിസ്റ്റവും അനുബന്ധസൗകര്യങ്ങളും ഒരുക്കുന്നതാണ് ഗിരിയുടെ ശീലം. ഇപ്പോൾ ഒടിക്കുന്ന കരുനാഗപ്പള്ളി റൂട്ടിലെ ഓർഡിനറി ആർ.എസ്.എ. 220 ബസിൽ സ്റ്റീൽ വീൽ കപ്പുകളും സൗണ്ട് സിസ്റ്റവും വൃത്തിയുള്ള സീറ്റുകളും കിന്നരി തൂക്കി അലങ്കരിച്ച ഉൾവശവുമെല്ലാം ചേർത്ത് മോടിയാക്കിയിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP