Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൊറോണ വൈറസ് കാലത്ത് ലോക്ക്ഡൗൺ ലംഘിച്ച് വിനോദയാത്ര; ന്യൂസിലാൻഡ് ആരോഗ്യമന്ത്രിക്ക് സ്ഥാനചലനം; ഡേവിഡ് ക്ലാർകിനെ ധനകാര്യ സഹമന്ത്രിയായി തരംതാഴ്‌ത്തിയെന്ന് പ്രധാനമന്ത്രി ജസീന്ദ ആർഡെൻ

കൊറോണ വൈറസ് കാലത്ത് ലോക്ക്ഡൗൺ ലംഘിച്ച് വിനോദയാത്ര; ന്യൂസിലാൻഡ് ആരോഗ്യമന്ത്രിക്ക് സ്ഥാനചലനം; ഡേവിഡ് ക്ലാർകിനെ ധനകാര്യ സഹമന്ത്രിയായി തരംതാഴ്‌ത്തിയെന്ന് പ്രധാനമന്ത്രി ജസീന്ദ ആർഡെൻ

മറുനാടൻ ഡെസ്‌ക്‌

ബ്ലൂംബർഗ്: കോവിഡ് കാലത്ത് കേരളത്തിൽ ഉത്തരവാദിത്തപ്പെട്ട ചില ഉദ്യോഗസ്ഥർ മുങ്ങി നടന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ചില വിദേശ രാജ്യങ്ങളിലും നടക്കുന്നുണ്ട്. എന്നാൽ, ഇത്തരം സംഭവങ്ങളോട് വിട്ടുവീഴ്‌ച്ചയില്ലാത്ത സമീപനമാണ് പുരോഗമന രാഷ്ട്രങ്ങൾ സ്വീകരിക്കുന്നത്. ഇതിന് തെളിവാണ് ന്യൂസിലാൻഡിലെ ഒരു സംഭവം. ഇഴിടെ കോവിഡ് കാലത്ത് വിനോദയാത്ര നടത്തിയ ആരോഗ്യമ മന്ത്രിയെ തരം താഴ്‌ത്തുകയാണ് പ്രധാനമന്ത്രി ജസീന്ദ ആർഡെൻ ചെയ്തത്.

രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിലാണ് ആരോഗ്യ മന്ത്രിയെ മാറ്റിയത്. ആരോഗ്യ മന്ത്രി ഡേവിഡ് ക്ലാർകിനെ ധനകാര്യ സഹമന്ത്രിയായി തരംതാഴ്‌ത്തിയായതായി പ്രധാനമന്ത്രി ജസീന്ദ ആർഡെൻ അറിയിച്ചു. ലോക്ക്ഡൗൺ ലംഘിച്ച് ക്ലാർക് കുടുംബവുമായി കടൽതീരത്ത് സമയം ചെലവഴിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ഡേവിഡ് ക്ലാർക് ഐസൊലേഷൻ നിയമങ്ങൾ പാലിക്കാതെ പർവ്വതനിരകളിൽ ബൈക്കിങിന് പോയത് ഏറെ വിമർശനമുയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം തന്റെ കുടുംബത്തോടൊപ്പം കടൽത്തീരത്ത് നടക്കുന്നതിനായി 20 കിലോമീറ്റർ വാഹനമോടിച്ചത്.

രാജ്യത്ത് സാധാരണ സാഹചര്യങ്ങളായിരുന്നുവെങ്കിൽ നിയമലംഘനം നടത്തിയ മന്ത്രിയെ പുറത്താക്കുമായിരുന്നുവെന്നും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അദ്ദേഹവും പങ്കാളിയായതിനാലാണ് നടപടി ചുരുക്കിയതെന്നും പ്രധാനമന്ത്രി ജസീന്ദ പറഞ്ഞു. ഡേവിഡ് ക്ലാർക്കിൽ നിന്ന് താനും ന്യൂസിലാൻഡും നല്ല പ്രവർത്തികളാണ് പ്രതീക്ഷിക്കുന്നതെന്നും ജസീന്ദ ആർഡെൻ പ്രസ്താവനയിൽ പറഞ്ഞു.

മാർച്ച് 25 നാണ് ന്യൂസിലാൻഡിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ലോക്ക്ഡൗൺ ആരംഭിച്ചതു മുതൽ രാജ്യത്ത് ആയിരക്കണക്കിന് നിയമഘംഘനങ്ങളാണ് പൊലീസ് റിപ്പോർട്ട് ചെയ്തത്. ഒരു ഘട്ടത്തിൽ പരാതി നൽകാനുള്ള വെബ്സൈറ്റ് തകരുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP