Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'വടംവലിപ്രേമികൾ' എന്ന ഗ്രൂപ്പിൽ പഴയചിത്രം പങ്കുവെച്ചത് വിനയായി; അജ്ഞാത മനുഷ്യനായി ചർച്ചകളിൽ എത്തിയപ്പോൾ വീട്ടുകാർ പോലും സംശയിച്ചു; വടംവലി മത്സരത്തിനു പോകുന്നത് മോഷ്ടിക്കാനാണോ എന്നും ഇത്തരത്തിൽ കിട്ടുന്ന പണം വീടിനു വേണ്ടെന്നും പറഞ്ഞും അമ്മ പോലും വീട്ടിൽ കയറാൻ സമ്മതിച്ചില്ല; സ്പ്രിങ്മാൻ, ബ്ലാക്ക്മാൻ എന്നിവയോടൊപ്പം കള്ളനെന്ന പേരുചാർത്തി പ്രചരിപ്പിച്ചത് മഞ്ചേരിയിലെ അന്തർദേശീയ വടംവലി താരത്തിന്റെ ഫോട്ടോ; മറുനാടനോട് ബനാത്ത് പുല്ലാര വേദന പറയുമ്പോൾ

'വടംവലിപ്രേമികൾ' എന്ന ഗ്രൂപ്പിൽ പഴയചിത്രം പങ്കുവെച്ചത് വിനയായി; അജ്ഞാത മനുഷ്യനായി ചർച്ചകളിൽ എത്തിയപ്പോൾ വീട്ടുകാർ പോലും സംശയിച്ചു; വടംവലി മത്സരത്തിനു പോകുന്നത് മോഷ്ടിക്കാനാണോ എന്നും ഇത്തരത്തിൽ കിട്ടുന്ന പണം വീടിനു വേണ്ടെന്നും പറഞ്ഞും അമ്മ പോലും വീട്ടിൽ കയറാൻ സമ്മതിച്ചില്ല; സ്പ്രിങ്മാൻ, ബ്ലാക്ക്മാൻ എന്നിവയോടൊപ്പം കള്ളനെന്ന പേരുചാർത്തി പ്രചരിപ്പിച്ചത് മഞ്ചേരിയിലെ അന്തർദേശീയ വടംവലി താരത്തിന്റെ ഫോട്ടോ; മറുനാടനോട് ബനാത്ത് പുല്ലാര വേദന പറയുമ്പോൾ

ജംഷാദ് മലപ്പുറം

മലപ്പുറം: ഇതാണ് കോവിഡ്കാലത്ത് രാത്രി ജനത്തെ ഭീതിപ്പെടുത്താനെത്തുന്ന അജ്ഞാത മനുഷ്യൻ, സ്പ്രിംങ് മനുഷ്യനെന്നും കള്ളനെന്നും പേരുചാർത്തി പ്രചരിപ്പിച്ചത് മഞ്ചേരിയിലെ നിഷ്‌കളങ്കനായ അന്തർദേശീയ വടംവലി താരത്തിന്റെ ഫോട്ടോ. വ്യാജപ്രചരണം കാരണം വീട്ടിലും നാട്ടിലും ഒറ്റപ്പെട്ട ബനാത്ത് പുല്ലാരക്ക് പറയാനുള്ളത് കേൾക്കൂ...തൃശൂർ കുന്നംകുളം മേഖലയിൽ പ്രത്യക്ഷപ്പെടുന്ന അജ്ഞാതമനുഷ്യൻ ഇദ്ദേഹമാണെന്നും ഇയാൾ അറസറ്റിലായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മഞ്ചേരി പുല്ലാര സ്വദേശിയും അന്തർദേശീയ വടംവലി താരവുമായ ബനാത്ത് പുല്ലാരയുടെ് (വലിയകത്ത് അബ്ദുള്ള -40) ഫോട്ടോയാണ് സോഷ്യൽമീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചത്.

എനിക്കു ഭാര്യയും നാല് മക്കളും ഉണ്ട്. വ്യാജ പ്രചരണം കാരണം സ്വന്തം വീട്ടിൽ നിന്നും വരെ അവഹേളനം ഏറ്റുവാങ്ങേണ്ടിവന്നു. സ്വന്തം മാതാവ് പോലും തള്ളിപ്പറയുന്ന അവസ്ഥയുണ്ടായി. രണ്ടും മൂന്നും ദിവസങ്ങളെടുത്ത് വടംവലി മത്സരത്തിനു പോകുന്ന താൻ മോഷ്ടിക്കാനാണോ പോകുന്നതെന്നും ഇത്തരത്തിൽ കിട്ടുന്ന പണം ഈ വീടിനുവേണ്ടെന്ന് പറഞ്ഞ് മാതാവ് വീട്ടിൽകയറാൻ സമ്മതിക്കാത്ത അവസ്ഥവരെയുണ്ടായെന്നും ബനാത്ത് പറയുന്നു. മാതാവും വീട്ടുകാരുമെല്ലാം വ്യാജ പ്രചരണം കണ്ടു കരിച്ചിലാണിപ്പോൾ. തൃശൂർ കുന്നംകുളം മേഖലയിൽ പ്രത്യക്ഷപ്പെടുന്ന അജ്ഞാതമനുഷ്യൻ ഇദ്ദേഹമാണെന്നാണ് പ്രചാരണം.

ഫേസ്‌ബുക്കിലെ 'വടംവലിപ്രേമികൾ ' എന്ന ഗ്രൂപ്പിൽ ബനാത്തിന്റെ പഴയചിത്രം സുഹൃത്തുക്കൾ പങ്കുവെച്ചിരുന്നു. ഈ ചിത്രമാണ് പിന്നീട് ദുരുപയോഗം നടത്തി പ്രചരിപ്പിച്ചത്. കുന്നംകുളത്ത് ജനങ്ങൾ പിടിച്ച കള്ളൻ എന്ന രീതിയിലാണ് പ്രചാരണം. ഇതിനോടൊപ്പം വോയിസ് ക്ലിപ്പുകളും പ്രചരിക്കുന്നുണ്ട്. രാവിലെ സുഹൃത്തുക്കൾ വിളിച്ചപ്പോഴാണ് സംഭവമറിഞ്ഞതെന്ന് ബനാത്ത് പറഞ്ഞു. ചിത്രങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു എടപ്പാൾ ആഹാ ഫ്രണ്ട്‌സ് വടംവലി ടീമിന്റെ താരമാണ് ബനാത്ത്. കഴിഞ്ഞ എട്ട് വർഷമായി സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി വടംവലി മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

വിദേശരാജ്യങ്ങളിലെ കൂട്ടായ്മകൾക്കും ക്ലബുകൾക്ക് വേണ്ടിയും മത്സരിച്ചു. താരത്തിന്റെ മത്സരത്തിനിടയിലെടുത്ത പഴയ ചിത്രമാണ് ഇപ്പോൾ സ്പ്രിങ്മാൻ, ബ്ലാക്ക്മാൻ തുടങ്ങിയ പേരുകളിൽ പ്രചരിക്കുന്നത്. സംഭവത്തിൽ ബനാത്ത് പുല്ലാര മഞ്ചേരി പൊലീസിൽ പരാതി നൽകി. വടംവലി മൽസരത്തിനു മുന്നോടിയായി മൽസരാർഥിയുടെ തൂക്കം കുറക്കുന്നതിന്റെ ഭാഗമായി കാറിന്റെ ഹീറ്റർ ഓൺ ചെയ്ത് ബനാത്ത് ശരീരം ചൂടാക്കുന്നതിന്റെ ചിത്രമാണ് അജ്ഞാതരൂപം പിടിയിലായെന്ന പേരിൽ പ്രചരിപ്പിച്ചത്. സമൂഹമാധ്യങ്ങളിൽ വാർത്ത വൈറലായതോടെ വീടു വിട്ടു പോവാൻ ഉമ്മ ആവശ്യപ്പെട്ടു. ടൗണിലേക്ക് ഇറങ്ങിയപ്പോൾ നാട്ടുകാരിൽ ചിലരും കള്ളനേപ്പോലെയാണ് നോക്കുന്നത്. വടംവലി മൽസരത്തിന്റെ ഭാഗമായി നാലും അഞ്ചും ദിവസം വീട്ടിൽ നിന്ന് മാറി നിൽക്കാറുണ്ട്. ഈ യാത്രകൾ മോഷണത്തിനു വേണ്ടിയാണോ എന്നു പോലും കളിയാക്കിയവരുണ്ട്. മൽസരത്തിൽ പങ്കെടുക്കാൻ കുവൈത്തിലേക്ക് പോവാനിരിക്കെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. രണ്ടു സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. കേരളത്തിനകത്തും പുറത്തും ആയിരക്കണക്കിന് ആരാധകരുള്ള താരത്തിനാണ് ഈ അപമാനം.

അതേ സമയം കോവിഡ് ഭീതിക്കിടെ രാത്രികാലങ്ങളിൽ പലയിടത്തും അദൃശ്യമനുഷ്യനെത്തുന്നതായി പ്രചരണം നടക്കുന്നുണ്ട്. ചില വീടുകളുടെ വാതിലുകളിൽ തട്ടിയെന്നും ചിലയിടങ്ങളിൽ ജനൽ ചില്ലകളിൽ കൈപാടുകൾ പതിഞ്ഞതായുംവരെ നാട്ടുകാർപറയുന്നു. പ്രത്യേക തരം കോൽ ഉപയോഗിച്ചുകൊണ്ട് വേഗത്തിൽ ചാടിമറയുമെന്നും പ്രചരണം നടക്കുന്നു. ഇത്തരത്തിൽ മലപ്പുറം എടപ്പാളിൽ നടക്കുന്നത് അദൃശ്യ മനുഷ്യന്റെ പേരിൽ വ്യാപകമായി ലോക്ക് ഡൗൺ ലംഘനങ്ങളാണ്.

അദൃശ്യ മനുഷ്യന്റെ പേരിൽ വ്യാപകമായി ലോക്ക് ഡൗൺ ലംഘനം നടക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എടപ്പാൾ, ചങ്ങരംകുളം മേഖലയിൽ അദൃശ്വ മനുഷ്യനെ കുറിച്ചുള്ള പ്രചരണമാണ് നടക്കുന്നത്. ഇതേ തുടർന്ന് മേഖലയിൽ പലയിടത്തും ഇത്തരം മനുഷ്യന്റെ സാന്നിധ്യം കണ്ടതായി പ്രചരണമുണ്ടായി. പലയിടത്തും വീടുകളുടെ വാതിലുകളിൽ തട്ടുന്നതായും പരാതി ഉയർന്നു. ഇതോടെ രാത്രികാലങ്ങളിൽ ചെറുപ്പക്കാരുടെ നേതൃത്വത്തിൽ വ്യാപക തിരച്ചിലാണ് നടക്കുന്നത്. ലോക്ക് ഡൗൺ കാലത്ത് പുറത്തിറങ്ങുന്നതിനും സംഘം ചേരുന്നതിനും വിലക്കുണ്ടെന്നിരിക്കെ ഇവ ലംഘിച്ചുകൊണ്ടാണ് തിരച്ചിൽ നടക്കുന്നത്. രാത്രി പത്ത് മണിയോടെ തുടങ്ങുന്ന തിരച്ചിൽ പലപ്പോഴും പുലർച്ചെ വരെ നീണ്ട് നിൽക്കുന്നുണ്ട്.

ചിലയിടങ്ങളിൽ ജനൽ ചില്ലകളിൽ കൈപാടുകൾ പതിഞ്ഞതായും ചിലയിടങ്ങളിൽ ഇത്തരം രൂപം കണ്ടതായും ,പ്രത്യേക തരം കോൽ ഉപയോഗിച്ചു കൊണ്ട് വേഗത്തിൽ ചാടിമറയുന്നതായുമൊക്കെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ലോക് ഡൗൺ സംഘനം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പൊലീസ് പരിശോധന ശക്തമായി.ഇതിന് പിന്നിൽ സാമൂഹ്യ വിരുദ്ധരാണെന്ന സൂചനയാണ് പൊലീസ് നൽകുന്നത്. അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ ഉടനെ പൊലീസിനെ അറിയിക്കണമെന്നും നിയമം ലംഘിച്ച് പുറത്തിറങ്ങരുതെന്നും പൊലീസ് പറയുന്നു.

എന്നാൽ ഈ നിർദ്ദേശങ്ങളൊക്കെ കാറ്റിൽ പറത്തി യുവാക്കൾ വ്യാപകമായ തിരച്ചിലിലാണ്.കഴിഞ്ഞ ദിവസം രാത്രിയിലാണ് എരുവപ്രക്കുന്ന്, വട്ടംകുളം ചോലക്കുന്ന് തുടങ്ങിയ വിവിധ ഭാഗങ്ങളിൽ അദൃശ്യ മനുഷ്യനെ കണ്ടതായി പ്രചാരണമുണ്ടായി. ഇതോടെ യുവാക്കൾ ഉൾപ്പെടെയുള്ളവർ പുറത്തിറങ്ങി നിരീക്ഷണം ആരംഭിച്ചു. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ കൂട്ടംകൂടരുതെന്ന അധികൃതരുടെ നിർദ്ദേശം ലംഘിച്ചു കൊണ്ട് പ്രദേശത്തെ പാടശേഖരത്തിൽ ഒട്ടേറെ പേർ സംഘടിച്ചത് നാട്ടുകാർക്ക് തലവേദനയായി. അതേ സമയം ഇതിനു മുമ്പു കോക്കൂർ, പാവിട്ടപ്പുറം, കല്ലൂർമ, കാഞ്ഞിയൂർ, ചേലക്കടവ്, നരണിപ്പുഴ ഭാഗങ്ങളിൽ ഓടി മറയുന്ന അദൃശ്യമനുഷ്യനെ കാണുന്നതായും് നാട്ടുകാർ പറഞ്ഞിരുന്നു. വീടുകളുടെ വാതിലിൽ മുട്ടുക, പുറത്തെ ടാപ്പുകൾ തുറന്നിടുക തുടങ്ങിയവയാണത്രെ അജ്ഞാതന്റെ വികൃതികളെന്നും ഇവർ പറയുന്നു.

ശബ്ദം കേട്ട് വീട്ടുകാർ നോക്കുമ്പോൾ അസാധാരണ ഉയരമുള്ള ആൾ രൂപം ഓടി മറയുന്നതാണ് കാണുന്നതെന്ന് നാട്ടുകാർ പറയുന്നത്. ഇതോടെ ആളുകൾ സംഘടിച്ചെത്തി പരിശോധിക്കുകയും പൊലീസിന്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുകയും ചെയ്തിട്ടും കണ്ടെത്താനായില്ല. നേരത്തേ, തൃശൂർ ജില്ലയിലെ പഴഞ്ഞി, കാട്ടകാമ്പാൽ കുന്നംകുളം, ചമ്മന്നൂർ ഭാഗങ്ങളിലും ഇത്തരം സംഭവങ്ങൾ ഉണ്ടായതായി പറയുന്നു. സാമൂഹിക വിരുദ്ധരുടെ നടപടിയാണിതെന്നും എവിടെയും മോഷണം നടന്നതായും ആക്രമിച്ചതായും പരാതികൾ ഇല്ലെന്നും ചങ്ങരംകുളം പൊലീസ് പറഞ്ഞു.വിവിധ ഭാഗങ്ങളിൽ അദൃശ്യ മനുഷ്യന്റെ സാന്നിധ്യമുണ്ടെന്ന തരത്തിലുള്ള പ്രചാരണത്തിന്റെ പേരിൽ ആളുകൾ പുറത്തിറങ്ങി നടക്കുന്നത് ഒഴിവാക്കണമെന്ന് ചങ്ങരംകുളം എസ്‌ഐ ടി.ഡി.മനോജ് കുമാർ അറിയിച്ചു.

യുവാക്കളിൽ പലരും 'അദൃശ്യ മനുഷ്യനെ' പിടികൂടാൻ കൂട്ടമായി പുറത്തിറങ്ങുകയാണ്.ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. സാമൂഹിക വിരുദ്ധർ രംഗത്തിറങ്ങി ഭീതി പരത്തുന്നുണ്ടോ എന്നത് പൊലീസ് പരിശോധിച്ചു വരികയാണ്. പുറത്തിറങ്ങി നടക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP