Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നാട്ടിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്ന പ്രവാസികളെ വിമാനയാത്ര നിരോധനം കഴിഞ്ഞാലുടനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് ചെന്നിത്തല; സാമ്പത്തിക പാക്കേജും വേണം; പ്രധാനമന്ത്രിക്ക് കത്തെഴുതി ചെന്നിത്തല

നാട്ടിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്ന പ്രവാസികളെ വിമാനയാത്ര നിരോധനം കഴിഞ്ഞാലുടനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് ചെന്നിത്തല; സാമ്പത്തിക പാക്കേജും വേണം; പ്രധാനമന്ത്രിക്ക് കത്തെഴുതി ചെന്നിത്തല

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തെത്തുടർന്ന് ലോകമെങ്ങുമുള്ള പ്രവാസികൾ കടുത്ത ആശങ്കയെയും പ്രശ്നങ്ങളെയും നേരിടുകയാണെന്നും അവർക്കായി കേന്ദ്ര സർക്കാർ പ്രത്യേക നടപടികൾ കൈക്കൊള്ളണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലപ്രധാനമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.

ഗൾഫ് നാടുകളിൽ ഉൾപ്പെടെ താമസിക്കുന്ന പ്രവാസികൾ നിരവധിയായ പ്രശ്നങ്ങൾ ഇപ്പോൾ തന്നെ നേരിടുന്നുണ്ട്. അതോടൊപ്പമാണ് കോവിഡ് 19 ന്റെ വ്യാപനത്തെത്തുടർന്നുണ്ടായ അനിശ്ചിതാവസ്ഥയും. പ്രവാസികൾ ജീവിക്കുന്ന രാജ്യങ്ങളിൽ മരുന്നിന്റെയും ഭക്ഷണത്തിന്റെയും ക്ഷാമം അനുഭവപ്പെടുന്നതായുള്ള പരാതികൾ ഉയരുന്നുണ്ട്്്.

കോവിഡ് 19 വ്യാപനത്തെത്തുടർന്ന് ജോലി നഷ്ടപ്പെട്ടവർ നാട്ടിലേക്കെത്താനും വഴിയില്ലാതെ വിഷമിക്കുകയാണ്. നാട്ടിൽ എത്തപ്പെട്ട പ്രവാസികളാകട്ടെ മടങ്ങിച്ചെല്ലുമ്പോൾ തങ്ങൾക്ക് ജോലി ഉണ്ടാകുമോ എന്ന ആശങ്കയിലുമാണ്. ഹ്രസ്വകാല വിസയിൽ മറുനാട്ടിൽ എത്തിയവരും ഇപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ തങ്ങളുടെ ആശങ്കകളും വിഷമതകളും പരിഗണിക്കുന്നില്ലന്ന പരാതിയും ഇവർ ഉയർത്തുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് നാല് നിർദ്ദേശങ്ങൾ മുന്നോട്ട് വച്ച് കൊണ്ട് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്ത് നൽകിയത്.

നാട്ടിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്ന പ്രവാസികളെ വിമാനയാത്ര നിരോധനം കഴിഞ്ഞാലുടനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ കൈക്കൊള്ളുക, പ്രവാസികൾക്ക് സുരക്ഷയും, മതിയായ ആരോഗ്യ സംവിധാനങ്ങളും ഉറപ്പ് വരുത്താൻ വിദേശത്തെ ഇന്ത്യൻ കാര്യാലയങ്ങൾക്ക് നിർദ്ദേശം നൽകുക, അവർക്ക് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുക, പ്രവാസികൾക്കായി ഒരു ഹെൽപ്പ് ലൈൻ നമ്പറുകൾ ഏർപ്പെടുത്തുക എന്നിവയാണ് കത്തിലൂടെ രമേശ് ചെന്നിത്തല മുന്നോട്ട് വച്ച നാല് നിർദ്ദേശങ്ങൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP