Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തലശേരിയിൽ ലോറിയുമായി ആംബുലൻസ് കൂട്ടിയിടിച്ചു; രോഗി മരിച്ചു, നാലുപേർക്ക് പരിക്ക്; അപകടം കാരണം അമിതവേഗത്തിലെത്തിയ ലോറിയെന്ന് വിമർശനം

തലശേരിയിൽ ലോറിയുമായി ആംബുലൻസ് കൂട്ടിയിടിച്ചു; രോഗി മരിച്ചു, നാലുപേർക്ക് പരിക്ക്; അപകടം കാരണം അമിതവേഗത്തിലെത്തിയ ലോറിയെന്ന് വിമർശനം

സ്വന്തം ലേഖകൻ

കണ്ണൂർ: തലശേരിയിൽ ആംബുലൻസ് ലോറിയുമായി കൂട്ടിയിടിച്ച് രോഗി മരിച്ചു. ഡ്രൈവർ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. പാനൂർ ഈസ്റ്റ് വെള്ളായനി സ്വദേശിനി യശോദയാണ് അപകടത്തിൽ മരിച്ചത്. കണ്ണൂർ എകെജി ആശുപ്രത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേയ്ക്ക് പുറപ്പെട്ട ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.

വൃക്കരോഗം വഷളായതിനെ തുടർന്നാണ് യശോദയെ മെഡിക്കൽ കോളജിലേയ്ക്ക് മാറ്റാൻ തീരുമാനിച്ചത്. അമിതവേഗത്തിലെത്തിയ ലോറി വളവ് തിരിഞ്ഞെത്തിയ ആംബുലൻസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആംബുലൻസിന്റെ മുൻവശം പൂർണമായി തകർന്നു. പരിക്കേറ്റവരെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP