Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മരുന്നു നൽകിയില്ലെങ്കിൽ വിവരം അറിയുമെന്ന ട്രംപിന്റെ വിരട്ടലിൽ മോദി വീണു! മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോ ക്വിൻ മരുന്നിന്റെ കയറ്റുമതി നിരോധനം നീക്കി ഇന്ത്യ; കൊറോണ വൈറസിനെതിരെ ലോകവ്യാപകമായി ഉപയോഗിക്കുന്ന മരുന്ന് കോവിഡ് ബാധ ഏറെയുള്ള രാജ്യങ്ങൾക്ക് നൽകുമെന്ന് ഇന്ത്യ വ്യക്തമാക്കിയത് അമേരിക്കയ്ക്ക് നൽകാൻ തന്നെ; ഇന്ത്യയിൽ കോവിഡ് വ്യാപനം വഷളാകുമ്പോഴും മാനുഷിക പരിഗണന വച്ചാണ് ഇളവെന്ന ന്യായീകരണവുമായി വിദേശകാര്യ മന്ത്രാലയം

മരുന്നു നൽകിയില്ലെങ്കിൽ വിവരം അറിയുമെന്ന ട്രംപിന്റെ വിരട്ടലിൽ മോദി വീണു! മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോ ക്വിൻ മരുന്നിന്റെ കയറ്റുമതി നിരോധനം നീക്കി ഇന്ത്യ; കൊറോണ വൈറസിനെതിരെ ലോകവ്യാപകമായി ഉപയോഗിക്കുന്ന മരുന്ന് കോവിഡ് ബാധ ഏറെയുള്ള രാജ്യങ്ങൾക്ക് നൽകുമെന്ന് ഇന്ത്യ വ്യക്തമാക്കിയത് അമേരിക്കയ്ക്ക് നൽകാൻ തന്നെ; ഇന്ത്യയിൽ കോവിഡ് വ്യാപനം വഷളാകുമ്പോഴും മാനുഷിക പരിഗണന വച്ചാണ് ഇളവെന്ന ന്യായീകരണവുമായി വിദേശകാര്യ മന്ത്രാലയം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിരട്ടലിൽ വീണു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കയിൽ കോവിഡ് രോഗം ബാധിച്ച് ആയിരങ്ങൾ മരിച്ചു വീഴുന്ന സാഹചര്യത്തിൽ മലേറിയ വിരുദ്ധ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിൻ കോവിഡ് മരുന്നയായി യുഎസിന് നൽകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ഹൈഡ്രോക്‌സിക്ലോറോക്വിൻ മരുന്നിന്റെ കയറ്റുമതിക്ക് ഇന്ത്യ ഏർപ്പെടുത്തിയ നിരോധനം ഭാഗമായി പിൻവലിച്ചു. കൊറോണ വൈറസിനെതിരെ ലോകവ്യാപകമായി ഉപയോഗിക്കുന്ന ഈ മരുന്ന് കോവിഡ് ബാധ ഏറെയുള്ള രാജ്യങ്ങൾക്ക് നൽകുമെന്നാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്. നിലവിൽ ഇറ്റലിയിലേക്കാൾ വലിയ കോവിഡ് ബാധിത രാജ്യമായി മാറിക്കൊണ്ടിരിക്കുന്നത് അമേരിക്കയാണ്. ഈ സാഹചര്യത്തിൽ അമേരിക്കയ്ക്ക് മരുന്നു നൽകാനാണ് ഇന്ത്യ ഒരുങ്ങുന്നത്.

മരുന്ന് കയറ്റുമതിക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം നീക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. മരുന്ന് കയറ്റുമതി നിർത്തിവച്ചാൽ പ്രതികാര നടപടിയുണ്ടാകുമെന്ന് ട്രംപ് സൂചനയും നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യ മരുന്ന് കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കിയത്. കൈാവിഡ് കാലത്ത് മാനുഷിക പരിഗണന വച്ചാണ് ഇത്തരം ഇളവ് എന്നും വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. വെറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയത്. ഞായറാഴ്ച ഇന്ത്യൻ പ്രധാനമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും നിരോധനം നീക്കിയില്ലെങ്കിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ അത് വഷളാക്കിയേക്കാമെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം.

അമേരിക്കയുമായി ഏറെ അടുപ്പം പുലർത്തുന്ന രാജ്യമെന്ന നിലയിൽ കൂടിയാണ് ഇന്ത്യ മലേറിയ മരുന്ന് കയറ്റുമതി ചെയ്യാൻ തയ്യാറായത്. അതേസമയം ഇന്ത്യയിൽ മഹാരാഷ്ട്രയിൽ അടക്കം കോവിഡ് വ്യാപിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഈ സാഹചര്യത്തിൽ ഹൈഡ്രോക്‌സിക്ലോറോക്വിൻ കയറ്റുമതി ചെയ്താൽ ഇന്ത്യയ്ക്ക് ആവശ്യമായ മരുന്ന് ഉണ്ടാകുമോ എന്ന ആശങ്ക നിലനിൽക്കുന്നു. നിലവിൽ ആവശ്യമായ മാസ്‌ക്കും മറ്റും ലഭ്യമാകാൻ ഇല്ലെന്ന ആക്ഷേപം ശക്തമാണ്.

മാർച്ച് 25 നാണ് കൊവിഡ്-19 നെ ചെറുത്തു നിൽക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് നിർദ്ദേശിച്ച മരുന്നായ ഹൈഡ്രോക്ലോറോക്വിനിന്റെ കയറ്റുമതി ഇന്ത്യ നിർത്തി വെച്ചത്. രാജ്യത്തുകൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ഈ മരുന്നിന്റെ ലഭ്യതയിൽ കുറവുവരാതിരാക്കാനാണ് കയറ്റുമതി നിർത്തി വെച്ചത്. വിദേശ വ്യാപാര ഡയരക്ടർ ജനറൽ (DGFT) ആണ് ഇതു സംബന്ധിച്ച് അറിയിപ്പു നൽകിയത്. അതേസമയം അടിയന്തര സാഹചര്യങ്ങളിൽ വിദേശ കാര്യമന്ത്രാലയത്തിന്റെ ശുപാർശയുണ്ടെങ്കിൽ കയറ്റുമതിക്ക് അനുമതി ഉണ്ടാവുമെന്നും അറിയിപ്പിൽ പറഞ്ഞിരുന്നു.

അമേരിക്കയിൽ കൊവിഡ് ബാധിച്ചുള്ള മരണം 10000 ആയിരിക്കെയാണ് ട്രംപിന്റെ ആവശ്യം. ഇന്ത്യയിൽ കൊവിഡ്-19 ബാധിതർ കൂടുന്ന സാഹചര്യത്തിൽ പ്രതിരോധ മരുന്ന് കയറ്റുമതി ചെയ്യുന്നത് ആഭ്യന്തരമായി മരുന്ന് പ്രതിസന്ധി ഉണ്ടാക്കാനും ഇടയുണ്ട്. ഹൈഡ്രോക്സിക്ലോറോക്വിൻ, പാരാസെറ്റാമോൾ എന്നിവയുടെ കയറ്റുമതിയാണ് ഇന്ത്യ പുഃനസ്ഥാപിക്കുന്നത്. കൊറോണ ബാധിച്ച രാജ്യങ്ങളിൽ ഈ മരുന്നുകളുടെ വലിയ തോതിലുള്ള കുറവ് അനുഭവപ്പെട്ടതിനെ തുടർന്ന് അമേരിക്ക, ബ്രസീൽ, ജപ്പാൻ എന്നി രാജ്യങ്ങൾ ഇന്ത്യയോട് സഹായം ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് 2020 മാർച്ചിൽ കയറ്റുമതി നിരോധനം ഏർപ്പെടുത്തിയ മരുന്നുകളുടെ ലിസ്റ്റിൽ നിന്ന് കേന്ദ്രസർക്കാർ ഇവയെ ഒഴിവാക്കിയത്.

ലോകത്തുകൊവിഡ് 19 പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ മാനുഷിക പരിഗണനയിൽ ഊന്നിയാണ് ഇതരരാജ്യങ്ങൾക്ക് നിശ്ചിത അളവിൽ ഹൈഡ്രോക്സിക്ലോറോക്വിൻ, പാരാസെറ്റാമോൾ എന്നിവ നൽകാൻ ഇന്ത്യ തീരുമാനിച്ചതെന്നാണ് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചത്. നിയന്ത്രണം പൂർണമായും നീക്കിയിട്ടില്ലെന്നും അമേരിക്കയിൽ നിന്നുള്ള ഓർഡറുകളായിരിക്കും ആദ്യം ക്ലിയർ ചെയ്യുകയെന്നും അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി.

പാരസെറ്റാമോൾ, വൈറ്റമിൻ ബി വൺ, മെട്രൊനിഡസോൾ എന്നിങ്ങനെ നിരവധി മരുന്നുകളും ക്ലോറംഫെനിക്കോൾ, ഒർനിഡസോൾ തുടങ്ങിയവ അടക്കം 26 മരുന്നുകളുടെ ചേരുവകൾക്കുമായിരുന്നു താത്കാലിക നിരോധനം ഏർപ്പെടുത്തിയത്. മലേറിയ, വാതസംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് നൽകുന്ന മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ കൊറോണ ബാധിതരിൽ ഉണ്ടാകുന്ന ചില അസ്വസ്ഥതകളെ സുഖപ്പെടുത്തുന്നതായി സ്ഥിരീകരിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP