Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാർട്ടണുകളിൽ വരുന്ന മത്സ്യങ്ങൾ ഭക്ഷ്യയോഗ്യമായവയെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്; പഴകിയ മീനുകൾക്കെതിരെ റെയ്ഡ് തുടരാൻ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ; പൊലീസുമായി ചേർന്ന് പരിശോധന തുടരും

കാർട്ടണുകളിൽ വരുന്ന മത്സ്യങ്ങൾ ഭക്ഷ്യയോഗ്യമായവയെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്; പഴകിയ മീനുകൾക്കെതിരെ റെയ്ഡ് തുടരാൻ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ; പൊലീസുമായി ചേർന്ന് പരിശോധന തുടരും

വിനോദ് വി നായർ

കൊല്ലം: ഫോർമാലിൻ ഉൾപ്പെടെയുള്ള രാസപദാർത്ഥങ്ങൾചേർത്ത മത്സ്യങ്ങൾ വിപണിയിലെത്തിക്കുന്നത് തലവേദന സൃഷ്ടിക്കുന്നതിനിടെ ഭക്ഷ്യയോഗ്യമായ ശീതീകരിച്ചമത്സ്യങ്ങളെക്കുറിച്ച് വ്യാജപ്രചരണങ്ങൾ നടക്കുന്നത ്ശ്രദ്ധയിൽപ്പെട്ടതായി ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ. തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് എത്തിക്കുന്ന കേരച്ചൂര, നെയ്മീൻ ഇനത്തിൽപ്പെട്ട ഒരു ലക്ഷം കിലോയിലധികം പഴകിയമത്സ്യങ്ങൾ കഴിഞ്ഞ ഒരാഴ്‌ച്ചയ്ക്കിടെ ഭക്ഷ്യസുരക്ഷാ വിഭാഗവും പൊലിസും സംയുക്തമായി നടത്തിയ തിരച്ചിലിൽ കണ്ടെത്തിനശിപ്പിച്ചിരുന്നു.

എന്നാൽ ഇത്തരം സംഭവങ്ങളുമായിബന്ധപ്പെടുത്തി കാർട്ടൺ പെട്ടികളിൽ വരുന്ന മികച്ചതും ഭക്ഷ്യയോഗ്യവുമായ മത്സ്യങ്ങൾ രാസപദാർത്ഥങ്ങൾകലർത്തിയതാണെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിലൂടെപ്രചരണം നടത്തുന്നത്. ഇത്തരം വ്യാജപ്രചരണങ്ങൾവിശ്വസിക്കരതെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസർ ഡോ. അസീം പറഞ്ഞു. വിദേശത്തേയ്ക്ക് കയറ്റി അയയ്ക്കുന്നതിനായി മൈനസ് പത്ത് ഡിഗ്രി സെൽഷ്യസിൽശീതീകരിച്ച് സൂക്ഷിച്ച കേരച്ചൂര, നെയ്മീൻ ഇനത്തിൽപ്പെട്ടമത്സ്യങ്ങൾ ജില്ലയിൽ ശേഖരിച്ചിട്ടുണ്ട്.

കോവിഡ് 19 മായിബന്ധപ്പെട്ട് വിദേശവിപണിയിൽ നേരിടുന്ന തടസങ്ങൾകാരണമാണ് ഈ മത്സ്യങ്ങൾ കെട്ടിക്കിടക്കുന്നത്. ആറുമാസംവരെ കേടുകൂടാതെയിരിക്കുന്ന ഇത്തരം മത്സ്യങ്ങൾരാസപദാർത്ഥങ്ങൾ കലരാത്തതാണെന്ന് വ്യക്തമായിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം അടക്കമുള്ള പരിശോധനകൾ നടത്തിയാണ ്ഭക്ഷ്യസുരക്ഷാ വകുപ്പ് ഇത് കണ്ടെത്തിയത്. കയറ്റുമതിതടസപ്പെട്ടതിനാലാണ് ഈ മത്സ്യം ആഭ്യന്തര വിപണിയിൽവിറ്റഴിക്കാൻ സ്ഥാപനങ്ങൾ തീരുമാനിച്ചത്. ശാസ്ത്രീയമായിശീതീകരിക്കാത്ത ഒരു മാസത്തിലേറെ പഴക്കമുള്ളമത്സ്യങ്ങൾക്ക് വിപണി കണ്ടെത്താനാണ് കാർട്ടണുകളിൽ എത്തുന്ന മത്സ്യങ്ങളെക്കുറിച്ച് വ്യാജപ്രചരണങ്ങൾനടത്തുന്നതെന്നാണ് നിഗമനം.

പഴകിയ മത്സ്യങ്ങൾ ജില്ലയിൽ എത്തുന്നത് പതിവായ സാഹചര്യത്തിൽഇതരസംസ്ഥാനങ്ങളിൽ നിന്ന് മത്സ്യങ്ങളുമായി വരുന്ന വാഹനങ്ങളുടെ രേഖകൾകൃത്യമായി പരിശോധിച്ചു മാത്രമേ അതിർത്തി കടത്തി വിടാൻ പാടുള്ളുവെന്ന് ജില്ലാകളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. മത്സ്യങ്ങളുമായി വരുന്ന വാഹനങ്ങൾ എവിടെനിന്ന് വരുന്നുവെന്നോ ആർക്കുവേണ്ടിയാണ് കൊണ്ടുവരുന്നതെന്നോ കൃത്യമായിരേഖപ്പെടുത്താതെയാണ് നിലവിൽ വാഹനങ്ങൾ എത്തുന്നത്. ഇതുകൊണ്ടു തന്നെകേസെടുക്കാനും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് സാധിക്കാറില്ല.

പിഴ ഈടാക്കിവാഹനം വിട്ടുകൊടുക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതരസംസ്ഥാനങ്ങളിൽ നിന്നുവരുന്ന മത്സ്യങ്ങൾ അതത് സംസ്ഥാനങ്ങളിലെ ഫിഷറീസ്വകുപ്പിൽ നിന്നും അനുമതി പത്രം വാങ്ങണമെന്നും കയറ്റുമതിക്കാരന്റെയുംഇറക്കുമതി ചെയ്യുന്ന വ്യക്തിയുടെയും വിലാസം രേഖപ്പെടുത്തിയ സത്യവാങ്മൂലംവാങ്ങിയേ അതിർത്തി കടത്തി വിടാവൂ എന്ന് ഭക്ഷ്യസുരക്ഷാ വിഭാഗംആവശ്യപ്പെട്ടു.

ഫോർമാലിൻ അംശം ഉണ്ടോയെന്ന് മാത്രമേ നിലവിലെ പരിശോധനാസംവിധാനമുപയോഗിച്ച് കണ്ടെത്താൻ കഴിയുകയുള്ളൂ. സോഡിയം ബെൻസോയിറ്റ്‌പോലെയുള്ള രാസപദാർത്ഥങ്ങൾ ചേർത്താൽ ഇവ കണ്ടെത്താൻ ജില്ലയിൽനിലവിൽ സംവിധാനങ്ങളില്ല. മത്സ്യങ്ങളിലെ മായം ചേർക്കൽ കണ്ടെത്താൻനീണ്ടകര, ശക്തികുളണ്ടര ഹാർബർ കേന്ദ്രീകരിച്ച് പ്രത്യേക ലാബ്‌സജ്ജീകരിക്കണമെന്ന് നീണ്ടകര കോസ്റ്റൽ പൊലിസ് ശുപാർശ ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP