Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കരസേനയിൽ നിന്നും വിരമിച്ച വിമുക്തഭടൻ ഉമ്മൻ കിരിയൻ (70) ന്യൂയോർക്കിൽ നിര്യാതനായി

കരസേനയിൽ നിന്നും വിരമിച്ച വിമുക്തഭടൻ ഉമ്മൻ കിരിയൻ (70) ന്യൂയോർക്കിൽ നിര്യാതനായി

സ്വന്തം ലേഖകൻ

ന്യൂയോർക്ക്: ന്ത്യൻ കരസേനയിൽ നിന്നും വിരമിച്ച വിമുക്തഭടൻ കൊട്ടാരക്കര കരിക്കം പ്രഭ ബംഗ്ലാവിൽ (പനച്ചവിളയിൽ കുടുംബം) ഉമ്മൻ കിരിയൻ (70) ന്യൂയോർക്കിലെ സ്റ്റാറ്റൻഐലന്റിൽ തിങ്കളാഴ്ച നിര്യാതനായി.

ഏതാനും ദിവസങ്ങളായി ന്യൂമോണിയ ബാധയെതുടർന്നു റിച്ച്മണ്ട് മെഡിക്കൽ യൂണിവേഴ്സിറ്റി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട് ന്യൂയോർക്കിൽ നടത്തും.

കൊട്ടാരക്കര ചാരുവിള മാരൂർ കുടുംബാംഗം കുഞ്ഞമ്മ ഉമ്മാണ് ഭാര്യ. സ്റ്റാറ്റൻഐലന്റിലെ കലാ-സാംസ്‌കാരിക -സാമൂഹിക രംഗങ്ങളിലെ നിറസാന്നിധ്യവും അറിയപ്പെടുന്ന ഫോട്ടോഗ്രാഫറുമായ പ്രഭ ഉമ്മൻ (ന്യൂയോർക്ക് സിറ്റി ഡിപ്പാർട്ട്മെന്റ് സീവ്യൂ ഹോസ്പിറ്റൽ) പുത്രനും, ശോഭ ഉമ്മൻ പുത്രിയുമാണ്. ബിൻസി വർഗീസ് (ചക്കാലയിൽ, പരുമല), സാം ജോൺ (തേവലക്കര) എന്നിവർ ജാമാതാക്കളും, കെസിയ, കെയില എന്നിവർ പേരക്കുട്ടികളുമാണ്. സ്റ്റാറ്റൻഐലന്റ് പെന്തക്കോസ്ത് മിഷൻ ഇടവകാംഗമാണ്.

കരിക്കം പനച്ചവിളയിൽ പരേതനായ കിരിയൻ ഉമ്മൻ- റാഹേലമ്മ ദമ്പതികളുടെ പുത്രനായ പരേതൻ ഇന്ത്യൻ കരസേനയുടെ ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ നിന്നും പത്തുവർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം വിരമിച്ചതിനെ തുടർന്ന് 2002-ലാണ് ന്യൂയോർക്കിൽ സ്ഥിരതാമസമാക്കിയത്. ഗോൾഡൻ ഗേറ്റ് നഴ്സിങ് ഹോമിൽ ഉദ്യോഗസ്ഥനായിരുന്നു.

കുഞ്ഞച്ചൻ കിരിയൻ, ജോർജുകുട്ടി കിരിയൻ, കൊച്ചുമോൾ ജോൺസൺ (മൂവരും സ്റ്റാറ്റൻഐലന്റ്, ന്യൂയോർക്ക്), ജോൺ കിരിയൻ (കൊട്ടാരക്കര), കുട്ടിയമ്മ (കൊട്ടാരക്കര), പൊടിയമ്മ (കൊട്ടാരക്കര) എന്നിവർ സഹോദരങ്ങളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP