Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗ്ലൗസ് ധരിച്ച് സൂപ്പർമാർക്കറ്റിൽ പോയാൽ നിങ്ങളെ കൊറോണ ആക്രമിക്കില്ലേ...? വൈറസ് ഗ്ലൗസിലൂടെ കയറി മനുഷ്യനെ തിന്നുന്നത് എങ്ങനെയെന്നറിയാമോ...? ബ്രിട്ടനിൽ ഇന്ത്യൻ വംശജനായ ഡോക്ടറുടെ ടിക് ടോക് വീഡിയോ വൈറലാകുമ്പോൾ

ഗ്ലൗസ് ധരിച്ച് സൂപ്പർമാർക്കറ്റിൽ പോയാൽ നിങ്ങളെ കൊറോണ ആക്രമിക്കില്ലേ...? വൈറസ് ഗ്ലൗസിലൂടെ കയറി മനുഷ്യനെ തിന്നുന്നത് എങ്ങനെയെന്നറിയാമോ...? ബ്രിട്ടനിൽ ഇന്ത്യൻ വംശജനായ ഡോക്ടറുടെ ടിക് ടോക് വീഡിയോ വൈറലാകുമ്പോൾ

സ്വന്തം ലേഖകൻ

നാട് മുഴുവൻ കൊറോണ വൈറസ് കൊലവിളിയുമായി വ്യാപിച്ചിരിക്കുന്നതിനാൽ മിക്കവർക്കും പുറത്തിറങ്ങാൻ പോലും ഭയമാണിപ്പോൾ. അതിനാൽ അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടി പുറത്തിറങ്ങാൻ നിർബന്ധിതരായാൽ നിരവധി പേർ മാസ്‌കും ഗ്ലൗസും കൊറോണയെ പ്രതിരോധിക്കാനായി ധരിക്കാറുണ്ട്. എന്നാൽ സൂപ്പർമാർക്കറ്റിലും മറ്റും ഗ്ലൗസ് ധരിച്ച് പോയാൽ ഗുണത്തേക്കാളേറെ ദോഷമാണുണ്ടാവുകയെന്നാണ് ബ്രിട്ടനിലെ ഇന്ത്യൻ വംശജനായ ഡോക്ടർ കരൺ രാജ് പുറത്തിറക്കിയ ടിക് ടോക് വീഡിയോ മുന്നറിയിപ്പേകുന്നത്. വൈറസ് ഗ്ലൗസിലൂടെ കയറി മനുഷ്യനെ ആക്രമിക്കുന്നത് എങ്ങനെയാണെന്നാണ് വൈറലായ ഈ വീഡിയോ വിശദീകരിക്കുന്നത്.

ഗ്ലൗസ് ധരിക്കുന്നതിന് പകരം നാം നിരന്തരം കൈകൾ സോപ്പും വെള്ളവുമുപയോഗിച്ച് കഴുകിയാൽ കൊറോണയിൽ നിന്നും രക്ഷപ്പെടാനാവുമെന്നാണ് ഡോ. രാജ് ഏവരെയും അറിയിക്കുന്നത്. ഒരു ക്ലിനിക്കൽ സെറ്റിങ്സിൽ കൊറോണ രോഗികളുമായി അടുത്തിടപഴകുന്നവർക്ക് ഫേസ് മാസ്‌കുകളും ഗ്ലൗസുകളും ഉപയോഗിക്കുന്നത് അത്യാവശ്യമാണെന്നും അല്ലാത്തവർ ഇവ വേണ്ടവിധം ഉപയോഗിച്ചില്ലെങ്കിൽ ഗുണത്തേക്കാളേറെ ദോമാണുണ്ടാക്കുകയെന്ന എൻഎച്ച്എസ് ഗൈഡ്ലൈനിന് അനുസൃതമായിട്ടാണ് ഡോ. രാജ് തന്റെ ടിട് ടോക് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

പൊതുജനം വ്യാപകമായി മാസ്‌കും ഗ്ലൗസും ഉപയോഗിക്കേണ്ടതില്ലെന്നാണ് എൻഎച്ച്എസ് ഗൈഡ് ലൈൻ നിർദ്ദേശിക്കുന്നത്. അത് തന്നെയാണ് ഈ ടിക് ടോകിലൂടെ ഡോ. രാജും ആവർത്തിക്കുന്നത്. ഡോക്ടറുടെ 85,000 ഫോളോവേഴ്സിനായി ടിക് ടോക്കിൽ ഷെയർ ചെയ്തിരിക്കുന്ന ഈ വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളിൽ വൈറലായിരുന്നു. കൊറോണയിൽ നിന്നും രക്ഷപ്പെടുന്നതിനായി നിങ്ങൾ പുറത്ത് പോകുമ്പോൾ ഗ്ലൗസ് ധരിക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ് കൊണ്ടാണ് ഡോ. രാജ് തന്റെ വീഡിയോ ആരംഭിക്കുന്നത്.ഇത് സമർത്ഥിക്കാനായി ഒരു നീല റബ്ബർ ഗ്ലൗസ് അദ്ദേഹം കൈയിലുയർത്തിക്കാണിക്കുന്നുമുണ്ട്.

ഗ്ലൗസിട്ട് നാം സൂപ്പർമാർക്കറ്റിൽ പോയി അവിടുത്തെ സാധനങ്ങളെല്ലാം തൊടുമെന്നും അത് വൈറസ് ഗ്ലൗസിലേക്ക് എളുപ്പം പടരുന്നതിനിടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. ഗ്ലൗസിന്റെ ഉപരിതലത്തിലേക്ക് വൈറസ് പടരുന്നത് ചിത്രീകരിക്കുന്നതിനായി ഒരു മാർക്കർ പെൻ ഡോ. രാജ് ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിൽ വൈറസ് ബാധിച്ച ഗ്ലൗസ് നിങ്ങൾ വണ്ടിയുടെ സ്റ്റീയറിങ് തൊടാനും നിങ്ങളുടെ കൈകൾ തൊടാനും ഉപയോഗിക്കുമെന്നും അതിലൂടെ വൈറസ് നിങ്ങളിലേക്ക് എളുപ്പത്തിൽ എത്തുമെന്നും ഡോ. രാജ് വിശദീകരിക്കുന്നു.

ഇതിന് പുറമെ ഗ്ലൗസ് ഊരി മാറ്റുമ്പോൾ വൈറസ് തിങ്ങി നിറഞ്ഞ ഗ്ലൗസ് നിങ്ങൾ തൊടാനിടയാകുമെന്നും അതിലൂടെ എളുപ്പം രോഗം ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.സാധ്യമയാ സമയത്തെല്ലാം സോപ്പും വെള്ളവും ഉപയോഗിച്ച് കൈ 20 സെക്കൻഡ് കഴുകിയും അനാവശ്യമായി മുഖം, കണ്ണ്, മൂക്ക് തുടങ്ങിയവ കൈ കൊണ്ട് തൊടുന്നത് ഒഴിവാക്കിയും സാമൂഹിക അകലം പാലിച്ചും കോവിഡ്-19നെ പ്രതിരോധിക്കാമെന്നാണ് ലോകാരോഗ്യ സംഘടനയും നിർദ്ദേശിക്കുന്നത്. ഈ നിർദ്ദേശം തന്റെ വീഡിയോയയിലൂടെ ഡോ. രാജും ഓർമിപ്പിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP