Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ദുബായിൽ നിന്ന് കാസർകോട്ടുകാരൻ നാട്ടിലെത്തിയപ്പോൾ നയിഫിൽ കൊറോണ തിരിച്ചറിഞ്ഞു; നൂറു കണക്കിന് ആളുകൾക്ക് രോഗ ലക്ഷണം എത്തിയതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ അധികാരികൾ പകച്ചപ്പോൾ തളരാത്ത മനസ്സുമായി രോഗികളിലേക്ക് ഇറങ്ങിയത് പ്രവാസി മലയാളിയും സംഘവും; ഇന്ത്യൻ എംബിസി പേരെടുത്ത് അഭിനന്ദിച്ചപ്പോഴും ശ്രദ്ധിച്ചത് കർമ്മ നിരതനാകാൻ; ഒടുവിൽ കോവിഡ് ഈ സുമനസ്സിനേയും പിടികൂടി; മഹാമാരിയെ പിടിച്ചുകെട്ടാൻ ഇറങ്ങിയ നസീർ വാടാനപ്പള്ളിക്കും കൊറോണ

ദുബായിൽ നിന്ന് കാസർകോട്ടുകാരൻ നാട്ടിലെത്തിയപ്പോൾ നയിഫിൽ കൊറോണ തിരിച്ചറിഞ്ഞു; നൂറു കണക്കിന് ആളുകൾക്ക് രോഗ ലക്ഷണം എത്തിയതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ അധികാരികൾ പകച്ചപ്പോൾ തളരാത്ത മനസ്സുമായി രോഗികളിലേക്ക് ഇറങ്ങിയത് പ്രവാസി മലയാളിയും സംഘവും; ഇന്ത്യൻ എംബിസി പേരെടുത്ത് അഭിനന്ദിച്ചപ്പോഴും ശ്രദ്ധിച്ചത് കർമ്മ നിരതനാകാൻ; ഒടുവിൽ കോവിഡ് ഈ സുമനസ്സിനേയും പിടികൂടി; മഹാമാരിയെ പിടിച്ചുകെട്ടാൻ ഇറങ്ങിയ നസീർ വാടാനപ്പള്ളിക്കും കൊറോണ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ് : രോഗാതുരകാലത്ത് അധികൃതരുമായി കൈകോർത്ത് സമൂഹത്തിന് വേണ്ടി അഹോരാത്രം പ്രയത്‌നിച്ച നസീർ വാടാനപ്പള്ളിയക്കും കോവിഡ് 19. കൊറോണ പരിശോധനയിൽ ഈ പ്രവാസി മലയാളിക്കും കൊറോണ പോസിറ്റീവായി. ആരോഗ്യ പ്രതിരോധ രംഗത്തും ജോലിയും ശമ്പളവുമില്ലാതെ ഭക്ഷണത്തിന് പോലും പ്രതിസന്ധിയിലായ ഇന്ത്യക്കാർക്ക് വേണ്ടി രാപകൽ പ്രത്യേക സേവനം നടത്തിയ സംഘത്തിനൊപ്പമായിരുന്നു നസീറും. ആരോഗ്യ രംഗത്ത് സ്തുത്യർഹമായ സേവനം കാഴ്ചവച്ച നസീർ വാടാനപ്പള്ളിയെ ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ട്വിറ്ററിലൂടെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

കൊറോണ വൈറസ് ബാധയുടെ ആദ്യ ഘട്ടം മുതൽ നസീറിന്റെ നേതൃത്വത്തിൽ ഒരു സംഘം മലയാളി യുവാക്കൾ ദെയ്‌റ നായിഫിലും മറ്റും സേവനം ചെയ്തുവരികയായിരുന്നു. രോഗലക്ഷണമുള്ളവരെ കണ്ടെത്തി ദുബായ് ആരോഗ്യവിഭാഗത്തിന് മുന്നിലെത്തിക്കുകയായിരുന്നു പ്രധാന പരിപാടി. ദെയ്‌റയിൽ ലോക് ഡൗൺ ചെയ്ത് പ്രത്യേക അണുനശീകരണ യജ്ഞം ആരംഭിച്ചപ്പോൾ അതിനും മുന്നിൽനിന്നു പ്രവർത്തിച്ചു. ദെയ്‌റ നായിഫിലെയും മറ്റിടങ്ങളിലെയും ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവരെ സഹായിക്കാനും ഒട്ടേറെ സാമൂഹിക പ്രവർത്തകരും സംഘടനകളും മുന്നോട്ടുവന്നു. കൂടാതെ, ക്വാറന്റീനിൽ കഴിയുന്നവരടക്കം മാനസികവിഷമം അനുഭവിക്കുന്നവർക്ക് കൗൺസലിങ്ങിനും സംവിധാനം ഏർപ്പെടുത്തി.

ഇൻകാസിന്റെ വിവിധ കമ്മിറ്റികൾ, ഓവർസീസ് ഇന്ത്യൻ കൾചറൽ കോൺഗ്രസ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ, കെഎംസിസി കമ്മിറ്റികൾ, പ്രവാസി ഇന്ത്യ, ഐസിഎഫ്, ശക്തി, സേവനം തുടങ്ങിയ സംഘടനകൾക്കൊമായി സജീവമായ ഇടപെടലാണ് നസീറും കൂട്ടരും ചെയ്തത്. യു.എ.ഇ.യിലും ദുബായിലും കാര്യങ്ങളെല്ലാം വളരെ ഭദ്രമെന്ന് തോന്നിച്ചതായിരുന്നു ആദ്യ ദിവസങ്ങളിലെ റിപ്പോർട്ടുകൾ. ദുബായിൽ നിന്ന് പോയ ഒരു കാസർകോട് സ്വദേശിയിൽ നിന്നായിരുന്നു നയിഫിന്റെ പേര് ലോകം ശ്രദ്ധിച്ചത്. ദിവസങ്ങൾക്കകം അവിടെ ധാരാളം പേർക്ക് രോഗലക്ഷണങ്ങൾ കണ്ടു. ആരെ വിളിക്കണം, എന്തു ചെയ്യണം എന്നറിയാതെ രോഗലക്ഷണമുള്ളവർ ഒരേ മുറിയിൽതന്നെ ജീവിച്ചുവന്നതോടെ കൂടുതൽ പേരിലേക്ക് അത് വ്യാപിച്ചുതുടങ്ങി.

അപ്പോൾ എന്തു ചെയ്യണമെന്ന് ആർക്കും അറിയില്ലായിരുന്നു. ഈ സമയത്താണ് നസീർ സേവനത്തിന് എത്തിയത്. ദുബായിലെ ആരോഗ്യ വകുപ്പിനെയും പൊലീസിനെയും കാര്യങ്ങൾ ധരിപ്പിച്ച് നസീർ വാടാനപ്പള്ളി എന്ന മനുഷ്യൻ പ്രതിരോധത്തിന് ഇറങ്ങി. ആ മേഖലയിലെ വിവിധ കെട്ടിടങ്ങളിൽ നിന്ന് ധാരാളം പേരെ ആശുപത്രികളിലും നിരീക്ഷണകേന്ദ്രങ്ങളിലും എത്തിക്കുന്നതിന് പിന്നിൽ നസീർ വാടാനപ്പള്ളിയുടെ നേതൃത്വം തന്നെയായിരുന്നു പ്രധാനം. കെ.എം.സി.സി. പോലുള്ള സംഘടനകളുടെ പ്രവർത്തകർ കൂടി വൊളന്റിയർമാരായി ചേർന്നപ്പോൾ അതൊരു ജനകീയ മുന്നേറ്റംതന്നെയായി. അടച്ചുപൂട്ടിയ നയിഫ്, ദേര മേഖല ഉൾപ്പെട്ട അൽ റാസ് മേഖലയിലെ ഒട്ടേറെ കെട്ടിടങ്ങളിൽ പരിശോധനകൾ നടന്നിരുന്നു.

ഇതിനായി മുന്നിട്ടിറങ്ങിയ നസീർ വാടാനപ്പള്ളിയുടെ പ്രവർത്തനങ്ങളെ ദുബായ് ആരോഗ്യവകുപ്പും അംഗീകരിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനും സമൂഹവ്യാപനം തടയാനും ഇത് വലിയൊരളവോളം സഹായിച്ചു. ഇവിടെനിന്ന് സമ്പർക്കരഹിത നിരീക്ഷണത്തിന് അയച്ചവർക്കായി വർസാനിൽ പ്രത്യേക കെട്ടിടം തന്നെ കണ്ടെത്താനും മലയാളികളായ സന്നദ്ധ പ്രവർത്തകർക്ക് കഴിഞ്ഞു.പിന്നീലെ. ട്വിറ്റർ സന്ദേശത്തിൽ എംബസി നസീർ വാടാനപ്പള്ളിയെ പേരെടുത്ത് അഭിനന്ദിച്ചു. നന്ദി പറഞ്ഞു. ഒരു സാധാരണക്കാരനെ ഇന്ത്യൻ നയതന്ത്ര മന്താലയം പേരെടുത്ത് പരസ്യമായി അഭിനന്ദിക്കുന്നത് അപൂർവമായ കാര്യമാണ്.

ഇപ്പോഴും അവർ വിശ്രമിക്കുന്നില്ല. ഓരോ കേന്ദ്രങ്ങളിലായി അവർ എത്തുന്നു, പരിശോധനകൾക്ക് സംവിധാനം ഒരുക്കുന്നു, ഇതിനിടയിൽ എത്തുന്ന നൂറുകണക്കിന് ഫോൺ വിളികൾക്ക് ചെവിയോർക്കുന്നു. എന്തായാലും അവിരാമം അവർ സന്നദ്ധ സേവനം തുടരുകയാണ്. ഒട്ടേറെ സാംസ്‌കാരിക സാമൂഹികസംഘടനകൾ, റസ്റ്റോറന്റുകളുടെ കൂട്ടായ്മകൾ എന്നിങ്ങനെ കാരുണ്യത്തിന്റെ കൈകൾ നീട്ടിയവർ അനേകമുണ്ട്. അവർക്കെല്ലാം ഉത്തേജനം നൽകുന്നതാണ് ദുബായിലെ കോൺസൽ ജനറൽ മുൻകൈയെടുത്ത് ലോകത്തെ അറിയിച്ച ആ ട്വിറ്റർ സന്ദേശം. ആ നാലുവരിയിൽ എല്ലാമുണ്ടായിരുന്നു.

അതിനിടെയാണ് നസീറിനേയും രോഗം ബാധിച്ച വാർത്ത എത്തുന്നത്. നസീർ വാടാനപ്പള്ളി ദുബായിലെ അറിയപ്പെടുന്ന സാമൂഹികപ്രവർത്തകനാണ്. നാട്ടിലേക്ക് മൃതദേഹങ്ങൾ അയക്കാൻ മുന്നിട്ടുനിൽക്കുന്ന പൊതുപ്രവർത്തകരിൽ പ്രധാനിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP