Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രോഗങ്ങളെ പ്രതിരോധിക്കുന്നതിന് മാലിന്യ സംസ്‌കരണ ജലസംരക്ഷണ കാമ്പയിനുമായി ഹരിതകേരളം മിഷൻ; കോവിഡ് 19 പ്രതിരോധം ശക്തമാക്കുന്നതിനോടൊപ്പം മറ്റ് രോഗങ്ങളെ തടയുന്നതിന് മാലിന്യ സംസ്‌കരണം കൂടുതൽ ഫലപ്രദമാക്കണമെന്ന് സർക്കാർ സർക്കാർ

രോഗങ്ങളെ പ്രതിരോധിക്കുന്നതിന് മാലിന്യ സംസ്‌കരണ ജലസംരക്ഷണ കാമ്പയിനുമായി ഹരിതകേരളം മിഷൻ; കോവിഡ് 19 പ്രതിരോധം ശക്തമാക്കുന്നതിനോടൊപ്പം മറ്റ് രോഗങ്ങളെ തടയുന്നതിന് മാലിന്യ സംസ്‌കരണം കൂടുതൽ ഫലപ്രദമാക്കണമെന്ന് സർക്കാർ സർക്കാർ

സ്വന്തം ലേഖകൻ

വീടുകളിൽ പുലർത്തുന്ന ശരിയായ മാലിന്യ സംസ്‌കരണ - ജലസംരക്ഷണ രീതികളിലൂടെയും ആരോഗ്യശീലങ്ങളിലൂടെയും ശുചിത്വവും രോഗപ്രതിരോധവും ഉറപ്പാക്കുന്നതിന് ഹരിതകേരളം മിഷൻ കാമ്പയിൻ സംഘടിപ്പിക്കും. കോവിഡ് 19 പ്രതിരോധം ശക്തമാക്കുന്നതിനോടൊപ്പം ഡെങ്കിപ്പനി, എലിപ്പനി, വയറിളക്കം ഉൾപ്പെടെയുള്ള നിരവധി രോഗങ്ങളെ തടയുന്നതിന് മാലിന്യ സംസ്‌കരണം കൂടുതൽ ഫലപ്രദമാക്കേണ്ടതുണ്ടെന്നാണ് സർക്കാർ വിലയിരുത്തൽ. ഈ ലക്ഷ്യത്തോടെയാണ് ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പുകൾക്ക് സഹായകരമാകുംവിധം ലോകാരോഗ്യദിനമായ ഏപ്രിൽ ഏഴുമുതൽ ഇതിനായുള്ള കാമ്പയിന് തുടക്കം കുറിക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മാലിന്യ സംസ്‌കരണം ഉറപ്പുവരുത്തുക, വീടുകളിൽ ശരിയായ മാലിന്യ സംസ്‌കരണ രീതികൾക്കുള്ള ബോധവത്കരണം നടത്തുക തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി നടത്തും.

ഇക്കൊല്ലത്തെ മഴക്കാല പകർച്ചവ്യാധികൾ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കുന്നതിൽ ആരോഗ്യവകുപ്പിന്റെയും തദ്ദേശ ഭരണസ്ഥാപനങ്ങളുടെയും മറ്റ് സർക്കാർ സംവിധാനങ്ങളുടെയും പ്രവർത്തനങ്ങൾക്കു സഹായകമാകുംവിധം ലോക്ക് ഡൗണിനു ശേഷവും ഈ ക്യാമ്പയിൻ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകുന്നതിനാണ് ലക്ഷ്യമിടുന്നത്.
വീട്ടിലെ ജൈവമാലിന്യങ്ങളുടെ സംസ്‌കരണ രീതികൾ, ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് ശേഷം ഹരിതകർമ്മസേനയ്ക്ക് കൈമാറാനായി അജൈവ മാലിന്യങ്ങൾ സൂക്ഷിച്ചു വയ്ക്കുന്നതിനുള്ള ചെറിയ ശേഖരണ സംവിധാനങ്ങൾ (മൈക്രോ എം.സി.എഫ്) വീടുകളിൽ സജ്ജമാക്കൽ, വീട്ടിലും പരിസര പ്രദേശങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കൽ, നല്ല ശുചിത്വ ശീലങ്ങൾ പാലിക്കൽ, എലികൾ പെരുകുന്ന സാഹചര്യം തടയൽ, മലിനജലം ഉപയോഗിക്കുന്നത് ഒഴിവാക്കൽ, ജലം കരുതലോടെ ഉപയോഗിക്കൽ, പച്ചക്കറിക്കൃഷി തുടങ്ങി ഒട്ടേറെ വിഷയങ്ങൾ കേന്ദ്രീകരിച്ചാണ് ക്യാമ്പയിൻ.

എല്ലാ വീടുകളിലും മാലിന്യങ്ങൾ ശരിയായി തരംതിരിച്ച് സംസ്‌കരിക്കുക എന്നത് പാലിക്കണം. ആഹാരാവശിഷ്ടങ്ങൾ പോലെ അഴുകുന്ന മാലിന്യങ്ങൾ ബയോ കമ്പോസ്‌ററിങ്, കുഴിക്കമ്പോസ്റ്റിങ്, പച്ചക്കറിക്കും മറ്റു വിളകൾക്കും വളമായി ചേർക്കൽ തുടങ്ങിയ രീതികളിലൂടെ സംസ്‌കരിക്കണം. പ്ലാസ്റ്റിക്, ഇലക്ട്രോണിക് വസ്തുക്കൾ പോലുള്ള മണ്ണിൽ ലയിക്കാത്ത മാലിന്യങ്ങൾ വലിച്ചെറിയരുത്. അവ തരം തിരിച്ച് വീടുകൾ ശേഖരിക്കണം. ലോക് ഡൗൺ സാഹചര്യം മാറുമ്പോൾ അവ ശേഖരിക്കുന്നതിന് തദ്ദേശ ഭരണ തലത്തിലുള്ള സംവിധാനങ്ങൾ പ്രവർത്തനക്ഷമമാവും. വീട്ടിലും വളപ്പിലും വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഒഴിവാക്കണം. വീടുകൾക്കൊപ്പം നിലവിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ മാലിന്യങ്ങൾ ശരിയായി സംരക്ഷിക്കുകയും ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുകയും ചെയ്യണം. മാലിന്യങ്ങൾ വലിച്ചെറിയുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം അധികൃതരെ അറിയിക്കണം. പ്ലാസ്റ്റിക് വസ്തുക്കൾ ഒരിക്കലും കത്തിക്കരുത്. കോവിഡ് മാലിന്യങ്ങൾ ഇതിനായുള്ള പ്രത്യേക നിർദ്ദേശങ്ങൾക്കനുസരിച്ച് അണുനാശനം ചെയ്ത് സംസ്‌കരിക്കണം.

മാലന്യ സംസ്‌കരണ കാര്യങ്ങളിൽ സംശയനിവാരണത്തിന് ഹരിതകേരളം ജില്ലാകോർഡിനേറ്റർമാരെ ബന്ധപ്പെടാവുന്നതാണ്. കോവിഡ് നിയന്ത്രണപ്രവർത്തനങ്ങളിൽ സഹായിക്കുന്നതിന് ഹരിതകേരളം മിഷൻ രൂപം നല്കിയിട്ടുള്ള വാട്‌സാപ്പ് ഗ്രുപ്പുകൾ, കുടുംബശ്രീ വാട്ട്‌സാപ്പ് ഗ്രൂപ്പുകൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ, യൂത്ത് വോളന്റിയർമാർ എന്നിവയിലൂടെ ഇക്കാര്യങ്ങൾ ഉറപ്പുവരുത്തുന്നതിനാവശ്യമായ ബോധവത്കരണവും ഇടപെടലും നടത്തുമെന്ന് ഹരിതകേരളം മിഷൻ എക്‌സിക്യൂട്ടീവ് വൈസ്‌ചെയർപേഴ്‌സൺ ഡോ.ടി.എൻ. സീമ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP