Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ്-19; പ്രതിരോധ പ്രവർത്തനങ്ങൾക്കായി 26 ലക്ഷം രൂപ സംഭാവന നൽകി മുൻ ബാഡ്മിന്റൺ താരം പുല്ലേല ഗോപിചന്ദ്

കോവിഡ്-19; പ്രതിരോധ പ്രവർത്തനങ്ങൾക്കായി 26 ലക്ഷം രൂപ സംഭാവന നൽകി മുൻ ബാഡ്മിന്റൺ താരം പുല്ലേല ഗോപിചന്ദ്

സ്വന്തം ലേഖകൻ

ഹൈദരാബാദ്:കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുൻ ബാഡ്മിന്റൺ താരവും ദേശീയ പരിശീലകനുമായ പുല്ലേല ഗോപീചന്ദ് 26 ലക്ഷം രൂപ സംഭാവന ചെയ്തു.

11 ലക്ഷം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും 10 ലക്ഷം തെലങ്കാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും അഞ്ചു ലക്ഷം ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമായാണ് ഗോപീചന്ദ് സംഭാവന ചെയ്തത്.

പ്രധാനമന്ത്രിയുടെ നിർദേശമനുസരിച്ച് ആളുകൾ വീടിനുള്ളിൽ തന്നെ തുടരണമെന്നും അദ്ദേഹം പറഞ്ഞു. ഗോപീചന്ദിന്റെ ശിഷ്യയും ഒളിമ്പ്യനുമായ പി.വി സിന്ധു നേരത്തെ അഞ്ചു ലക്ഷം വീതം തെലങ്കാന, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.

സച്ചിൻ തെണ്ടുൽക്കർ, സൗരവ് ഗാംഗുലി, യുവ്രാജ് സിങ്, വിരാട് കോലി, സുരേഷ് റെയ്ന തുടങ്ങിയ താരങ്ങളും കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP