Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമേരിക്കയ്ക്കും സ്പെയിനിനും ഇറ്റലിക്കും പിന്നാലെ ഒരു ലക്ഷം രോഗികൾ എന്ന നാഴികക്കല്ല് പിന്നിടുന്ന നാലാമത്തെ രാജ്യമായി ജർമ്മനി; എന്നിട്ടും ആകെ മരണം 1810 ൽ പിടിച്ചു നിർത്തിയ മാജിക്; ഇന്നലെ മാത്രം മരണസംഖ്യ 100 ൽ താഴെ നിർത്തിയതോടെ കൊറോണയെ കീഴടക്കിയ ആത്മവിശ്വാസത്തിൽ ഹിറ്റ്ലറുടെ ജന്മദേശം; പാശ്ചാത്യ രാജ്യങ്ങളിലെ കൊറോണ പ്രതിരോധത്തിന്റെ മുഖമായി ജർമ്മനി എന്ന രാജ്യം മാറുമ്പോൾ

അമേരിക്കയ്ക്കും സ്പെയിനിനും ഇറ്റലിക്കും പിന്നാലെ ഒരു ലക്ഷം രോഗികൾ എന്ന നാഴികക്കല്ല് പിന്നിടുന്ന നാലാമത്തെ രാജ്യമായി ജർമ്മനി; എന്നിട്ടും ആകെ മരണം 1810 ൽ പിടിച്ചു നിർത്തിയ മാജിക്; ഇന്നലെ മാത്രം മരണസംഖ്യ 100 ൽ താഴെ നിർത്തിയതോടെ കൊറോണയെ കീഴടക്കിയ ആത്മവിശ്വാസത്തിൽ ഹിറ്റ്ലറുടെ ജന്മദേശം; പാശ്ചാത്യ രാജ്യങ്ങളിലെ കൊറോണ പ്രതിരോധത്തിന്റെ മുഖമായി ജർമ്മനി എന്ന രാജ്യം മാറുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ബെർലിൻ: ഇന്നലെ 3251 പുതിയ രോഗികളിൽ കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ അമേരിക്കയ്ക്കും സ്പെയിനിനും ഇറ്റലിക്കും പിന്നാലെ ജർമ്മനിയും 1 ലക്ഷം കൊറോണാ ബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടി. എന്നാൽ ജർമ്മനിയെ മറ്റു രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്, വളരെ കുറച്ചുപേരേ മാത്രമേ ജർമ്മനി മരണത്തിന് വിട്ടുകൊടുക്കുന്നുള്ളു എന്നതിലാണ്.

രോഗികൾ ഒരു ലക്ഷം കഴിഞ്ഞിട്ടും മരണസംഖ്യ 1810 ൽ ഒതുക്കാനായി എന്നതാണ് ജർമ്മനിയുടെ ആരോഗ്യരംഗത്തെ ശക്തി അടിവരയിടുന്ന നേട്ടം. ഇത് യൂറോപ്പിലെ മാത്രം കാര്യമല്ല.കൊറോണാ ബാധയുള്ള രാജ്യങ്ങളിലെല്ലാം തന്നെ, മൊത്തം രോഗബാധിതരുടെയും മരണമടഞ്ഞവരുടെയും അനുപാതത്തിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയിട്ടുള്ളത് ജർമ്മനിയിലാണ്.

ജർമ്മനിയും രോഗബാധയുടെ മൂർദ്ധന്യാവസ്ഥ പിന്നിട്ടു എന്നാണ് പൊതുവേ കരുതപ്പെടുന്നത്. മൂർദ്ധന്യ ഘട്ടത്തിൽ പോലും മരണസംഖ്യ 1500 ൽ താഴെ പിടിച്ചുകെട്ടാനായി എന്നതാണ് ജർമ്മനിക്ക് നേട്ടമായത്. ഇതേ ഘട്ടത്തിൽ ഇറ്റലിയിലെ മരണസംഖ്യ 9000 ത്തിൽ അധികമായിരുന്നു എന്നോർക്കണം. സ്പെയിൻ, ബെൽജിയം, നോർവേ, ആസ്ട്രിയ എന്നീ രാജ്യങ്ങളും മൂർദ്ധന്യ ഘട്ടം പിന്നിട്ടു എന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമക്കുന്നത്.

എന്നാൽ പകർച്ചവ്യാധി പൂർണ്ണമായും മാറിയിട്ടില്ലാത്തതിനാൽ വീണ്ടും ഒരു ഉയർത്തെഴുനേൽപ്പ് ഉണ്ടായിക്കൂടെന്നില്ല എന്ന് ഭയക്കുന്നവരും ഉണ്ട്.ബ്രിട്ടൻ, ഫ്രാൻസ്, സ്വീഡൻ, ഡെന്മാർക്ക് എന്നീ രാജ്യങ്ങൾ മൂർദ്ധന്യാവസ്ഥയിലോ അതിനടുത്തോ ആണെന്നാണ് വിലയിരുത്തപ്പെടുന്നത്. ജർമ്മനിയിൽ ഇന്നലെ രേഖപ്പെടുത്തിയത് 92 മരണങ്ങൾ മാത്രം. പുതുതായി രോഗബാധ കണ്ടെത്തുന്നവരുടെ എണ്ണത്തിലും കുറവ് വരുന്നുണ്ട്. ഇതുതന്നെയാണ് രോഗബാധയുടെ മൂർദ്ധന്യാവസ്ഥ ജർമ്മനി മറികടന്നു എന്ന് വിശ്വസിക്കാൻ കാരണം.

രോഗബാധ മുൻകൂട്ടി കണ്ട് ജർമ്മനി സ്വീകരിച്ച നടപടികളാണ് മരണസംഖ്യ പിടിച്ചുകെട്ടാൻ ജർമ്മനിയെ സഹായിച്ചതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. രോഗ പരിശോധനാ സംവിധാനം വികേന്ദ്രീകരിച്ച് അതിന്റെ ലഭ്യത വർദ്ധിപ്പിക്കുകയും അതുവഴി കൂടുതൽ ആളുകളെ പരിശോധനക്ക് വിധേയരാക്കുവാൻ സാധിക്കുകയും ചെയ്തു.

ഒരാൾ രോഗബാധിതനാണ് എന്ന് തെളിഞ്ഞാൽ അയാളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടുപിടിച്ച് പരിശോധനക്ക് വിധേയരാക്കുന്ന നടപടി പലരിലും രോഗം ആദ്യഘട്ടത്തിൽ തന്നെ കണ്ടുപിടിക്കാനും അതുവഴി എളുപ്പത്തിൽ ചികിത്സിച്ച് ഭേദമാക്കുവാനും സഹായിച്ചു. അതിന് നേരെ വിപരീതമായി, ബ്രിട്ടനിലാകട്ടെ ആശുപത്രികളിൽ എത്തുന്നവരെ മാത്രമേ പരിശോധിക്കുന്നുള്ളു. ബ്രിട്ടനിൽ പ്രതിദിനം 10,000 മുതൽ 12,000 പേരെ മാത്രം പരിശോധിക്കുമ്പോൾ ജർമ്മനിയിൽ പ്രതിദിനം 1,00,000 പേർ വരെ പരിശോധനക്ക് വിധേയരായിട്ടുണ്ട്.

ജർമ്മനിയുടെ താരതമ്യേന മെച്ചപ്പെട്ടതും ശക്തമായതുമായ പൊതു ആരോഗ്യ സംവിധാനവും മാരണസംഖ്യ കുറയ്ക്കുന്ന കാര്യത്തിൽ കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്. ബ്രിട്ടനിലേയും ഇറ്റലിയിലേയുമൊക്കെ ആരോഗ്യ രംഗം വർദ്ധിച്ച തോതിലുള്ള രോഗബാധിതരുടെ എണ്ണം മൂലം കടുത്ത സമ്മർദ്ദത്തിലായപ്പോൾ ജർമ്മനിയിലെ പൊതു ആരോഗ്യ സംവിധാനത്തിന് അത്ര സമ്മർദ്ദം ഏൽക്കേണ്ടിവന്നില്ല, കാരണം അത് മുൻകൂട്ടി തന്നെ വേണ്ട തയ്യാറെടുപ്പുകൾ എടുത്തിരുന്നു. രോഗബാധിതരിൽ ഭൂരിഭാഗവും 60 വയസ്സിൽ താഴെയുള്ളവരായിരുന്നു എന്നതും മരണസംഖ്യ കുറയ്ക്കുവാൻ ജർമ്മനിയെ സഹായിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്.

ബ്രിട്ടനിൽ, ജർമ്മൻ മാതൃകയിലുള്ള പരിശോധനാ സംവിധാനം ആരംഭിക്കണം എന്ന മുറവിളി ഏതാണ്ട് കൊറോണക്കാലം ആരംഭിച്ച അന്നു മുതൽക്ക് ഉള്ളതാണെങ്കിലും ഇപ്പഴും അവിടെ ആശുപത്രികളിൽ എത്തുന്നവരെ മാത്രമേ പരിശോധനക്ക് വിധേയരാക്കുന്നുള്ളു. രോഗം നേരത്തെ കണ്ടുപിടിക്കാനുള്ള വഴിയാണ് ഇതുമൂലം അടയ്ക്കപ്പെടുന്നത്. ഇതു തന്നെയാണ് ബ്രിട്ടനിൽ മരണസംഖ്യ വർദ്ധിക്കുവാനുള്ള കാരണവും. ബ്രിട്ടനിൽ മാത്രമല്ല, ഇറ്റലിയിലും സ്‌പെയിനിലുമൊന്നും ജർമ്മനിയിൽ നടത്തിയിരുന്നത്ര വിപുലമായ പരിശോധനകൾ നടത്തിയിരുന്നില്ല എന്നതാണ് ആ രാജ്യങ്ങളിൽ മരണസംഖ്യ ഉയരുവാൻ പ്രധാന കാരണമായത്.

കൊറോണയ്ക്ക് രോഗപ്രതിരോധമാണ് ഏറ്റവും ഉത്തമം എങ്കിലും രോഗം വന്നാൽ അത് എത്രയും പെട്ടെന്ന് കണ്ടുപിടിക്കുകയും ചികിത്സിക്കുകയുമാണ് മരണ സാദ്ധ്യത കുറയ്ക്കുവാനുള്ള ഏക മാർഗ്ഗം. ഇവിടെയാണ് പല പാശ്ചാത്യ രാജ്യങ്ങളും പരാജയപ്പെട്ടതും ജർമ്മനി ജയിച്ചതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP