Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കൊല്ലത്ത് ഒരാൾക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു; രോ​ഗ ബാധ സ്ഥിരീകരിച്ചത് തബ് ലീഗ് സമ്മേളത്തിൽ പങ്കെടുത്ത് തിരികെവന്ന യുവാവിന്

കൊല്ലത്ത് ഒരാൾക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു; രോ​ഗ ബാധ സ്ഥിരീകരിച്ചത് തബ് ലീഗ് സമ്മേളത്തിൽ പങ്കെടുത്ത് തിരികെവന്ന യുവാവിന്

വിനോദ് വി നായർ

കൊല്ലം: തബ് ലീഗ് സമ്മേളത്തിൽ പങ്കെടുത്ത് തിരികെവന്ന ഒരാൾക്കു കൂടി കൊല്ലം ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചു. വെളിനല്ലൂർ പഞ്ചായത്തിൽ ഓയൂർ മീയന നിവാസിയായ യുവാവിനാണ് കൊറോണ സ്ഥിരീകരിച്ചത്. മാർച്ച് 24ന് ഡൽഹിനിസാമുദ്ദീനിൽ നിന്നും ഇൻഡിഗോ ഫ്‌ളൈറ്റിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ഇദ്ദേഹം വെളിനല്ലൂരിലെ താമസ സ്ഥലത്ത് എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. എന്നാൽ രഹസ്യമായി ഇയാൾ പുറത്തിറങ്ങുന്നതായി വിവരം ലഭിച്ച ആരോഗ്യ പ്രവർത്തകർ ഏപ്രിൽ ഒന്നിന്ഇയാളെ കരിക്കോട് സ്ഥിതി ചെയ്യുന്ന കൊറോണ കെയർ സെന്ററിലേക്ക് മാറ്റുകയുംചെയ്തു. നാലാം തീയതി സാമ്പിൾ ശേഖരണത്തിനായി ജില്ലാ ആശുപത്രിയിൽഎത്തിച്ചു.

ഇന്നലെ രോഗം സ്ഥിരീകരിച്ച ശേഷം പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽകോളജിൽ തുടർചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. പ്രൈമറി, സെക്കന്ററികോണ്ടാക്റ്റുകളുടെ വിവരങ്ങളും ശേഖരിച്ചു വരുന്നു. ഇദ്ദേഹത്തിന്റെയും നിലവിൽ ആശുപത്രിയിൽ ഉള്ള പോസിറ്റീവായ മറ്റു നാലു പേരുടേയും ആരോഗ്യനിലതൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP