Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അവിഹിതം കണ്ടു പിടിച്ചപ്പോൾ നിങ്ങൾക്ക് മറ്റുള്ളവരുടെ വാക്കുകൾ ആണ് മുഖ്യം എങ്കിൽ ഇറങ്ങി പൊയ്ക്കോ എന്ന് ഭാര്യ; കൂടിക്കാഴ്‌ച്ചകൾ കാമുകന്റെ അമ്മയുടെ പിന്തുണയിലും; ഏതൊക്കെയോ ഭർത്താവിനും ഭാര്യക്കും ഈ കൊറോണക്കാലം തിരിച്ചുപോക്കിന്റെ കാലമെന്നും സൈക്കോളജിസ്റ്റ് കല

അവിഹിതം കണ്ടു പിടിച്ചപ്പോൾ നിങ്ങൾക്ക് മറ്റുള്ളവരുടെ വാക്കുകൾ ആണ് മുഖ്യം എങ്കിൽ ഇറങ്ങി പൊയ്ക്കോ എന്ന് ഭാര്യ; കൂടിക്കാഴ്‌ച്ചകൾ കാമുകന്റെ അമ്മയുടെ പിന്തുണയിലും; ഏതൊക്കെയോ ഭർത്താവിനും ഭാര്യക്കും ഈ കൊറോണക്കാലം തിരിച്ചുപോക്കിന്റെ കാലമെന്നും സൈക്കോളജിസ്റ്റ് കല

മറുനാടൻ ഡെസ്‌ക്‌

അവിഹിതങ്ങൾ എന്നും മനുഷ്യന് സുഖമായിരുന്നെങ്കിലും കൊറോണക്കാലത്ത് മനുഷ്യൻ തിരിച്ചറിവിന്റെ പാതയലാണെന്ന് സൈക്കോളജിസ്റ്റ് കല. തന്റെ ഫേസ്‌ബുക്ക്പോസ്റ്റിലാണ് അവർ യാഥാർത്ഥ്യത്തിലേക്ക് മനുഷ്യൻ നടന്നടുക്കുന്ന കൊറോണക്കാലത്തെ കുറിച്ച് എഴുതിയത്. ഏതൊക്കെയോ ഭാര്യക്കും ഭർത്താവിനും ഇതൊരു തിരിച്ചു പോക്കിന്റെ കാലമാണ്. വിദേശത്തും സ്വദേശത്തും ഒക്കെ ഇരിക്കുന്നവർ യാഥാർഥ്യത്തിലേക്ക് നടക്കുന്ന സമയം. മുന്തിരി വള്ളികൾ തളിർക്കാട്ടെ... രണ്ടാം മധുവിധു തുടങ്ങാൻ ഒരു നിമിത്തം ആയാലോ ഈ കൊറോണ കാലം.തളർന്ന് വീഴുമ്പോൾ താങ്ങായി ആരാകും കൂടെ എന്നൊക്കെ ഒന്ന് വെറുതേ ഓർക്കാൻ..ഒന്നൂടെ ചേർത്ത് പിടിക്കാൻ.. കല കുറിക്കുന്നു.

കലയുടെ പോസ്റ്റിന്റെ പൂർണരൂപം..


ഭാര്യയെ ഒരുപാട് സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന ഭർത്താവ്..
വിദേശത്താണ്..
നാട്ടിൽ കാമുകിയുമുണ്ട്..
ഭാര്തതാവിനു ഒരൽപ്പം ശാരീരിക ബുദ്ധിമുട്ടുകൾ വന്നാൽ ഭാര്യയ്ക്ക് സഹിക്കാൻ വയ്യ..
പ്രഷർ നോക്കണേ, ഭക്ഷണം നിയന്ത്രിക്കണേ എന്നൊക്കെ പറഞ്ഞു നാട്ടിൽ നിന്നും വിളിയോട് വിളി..
കാമുകിയും വിളിക്കും..
എന്നാ ഒന്ന് കാണുക..
ഇടയ്ക്ക് അങ്ങനെ നാട്ടിൽ വരും..
വർഷങ്ങൾ മക്കൾ ഉണ്ടാകാതെ ഇരുന്ന ഭാര്യ
ഗർഭിണി ആയി..
പ്രസവിക്കാൻ കിടക്കുമ്പോൾ,
ഭാര്തതാവ്‌ വീണ്ടും നാട്ടിൽ എത്തുന്നു..
ആദ്യത്തെ കൺമണിയെ കാണാൻ ഓടി എത്തി എന്നല്ലേ പുറത്ത് അറിയേണ്ടത്..
പക്ഷെ ലക്ഷ്യം വേറെയും ഉണ്ട് 
എല്ലാ ഉഡായിപ്പിന്റെയും രാജാവായ അടുത്ത സുഹൃത്ത് പോലും അതറിയുന്നത് ഒരു ആശുപത്രിയിൽ നിന്നും കോൾ വരുമ്പോൾ ആണ്..
വിദേശത്ത് നിന്നും എത്തിയ സുഹൃത്ത് ഏതാണ്ട് തളര്ന്നു പോയ നിലയിൽ അവിടെ ഉണ്ട്..
സംസാരിക്കാൻ പറ്റുന്നുണ്ട്...
സുഹൃത്തിന്റെ ഫോൺ നമ്പർ കൊടുത്തു..

ഭാര്യയോട് കാര്യം പറഞ്ഞു അങ്ങേര് അങ്ങോട്ട് ഓടി..
ഏറെ കാലം കഴിഞ്ഞു ഭാര്യയുടെ മുന്നില് നന്മയുടെ നുണക്കുഴി ചാലിച്ച് സുഹൃത്ത് ആ ദിവസത്തെ പറ്റി പറഞ്ഞു..
കാമുകിയുമായി ഒത്തു കൂടാൻ വിദേശത്ത് നിന്നും എത്തി ഹോട്ടലിൽ മുറി എടുക്കുന്നു
ഭാര്യയല്ല, കാമുകി.. 
സൂപ്പർമാൻ ആകണം അവളുടെ മുന്നില്..
ശക്തിമാൻ..... !!

പ്രഷർ ന്റെ മരുന്ന് എടുക്കുന്നതുകൊണ്ട് എന്തൊക്കെ പാർശ്വഫലങ്ങൾ ഉണ്ടാകും എന്നൊന്നും അറിയാതെ പരസ്യത്തിൽ കണ്ട ഒരു ഗുളിക അദ്ദേഹം എടുത്തങ്ങു വിഴുങ്ങി..
വെട്ടിയിട്ട പോലെ, കട്ടിലിൽ കുഴഞ്ഞു വീണു പോയ കാമുകനെ, എങ്ങനെയോ ആശുപത്രിയിൽ എത്തിച്ചു കാമുകി മുങ്ങി..
മറ്റാരെയും വിളിക്കാൻ പറ്റില്ല..
യഥാർത്ഥ കാരണം പറയണമല്ലോ..
അതാണ് തന്നെ വിളിച്ചത്.. 

ആരുടെയോ പ്രാർത്ഥന ആരോഗ്യം വീണ്ടെടുത്ത് പഴയ പോലെ ആയി..
പ്രസവിച്ചു കിടക്കുന്ന അവസ്ഥയിൽ, ഭാര്തതാവിനെയും മറ്റൊരു കുഞ്ഞിനെ പോലെ നോക്കുന്ന ഭാര്യയുടെ തന്നെ പ്രാർത്ഥന ആകാം..

""അവൾക്കാണ് സർക്കാർ ജോലി, വിദേശത്ത് കിടന്നു കഷ്‌ടപ്പെട്ടത് മുഴുവൻ വീട് പണിക്കു എടുത്തു..
അവിഹിതം കണ്ടു പിടിച്ചപ്പോൾ നിങ്ങൾക്ക് മറ്റുള്ളവരുടെ വാക്കുകൾ ആണ് മുഖ്യം എങ്കിൽ ഇറങ്ങി പൊയ്ക്കോ എന്നാണ് പറയുന്നത്...
അവളുടെ കാമുകന്റെ വീട്ടിൽ അയാളുടെ അമ്മയുടെ പിന്തുണയിൽ ആണ് കൂടിക്കാഴ്ചകൾ എന്നാണ് അറിഞ്ഞത്..
പുരുഷ സഹജമായ അപകർഷത നിറഞ്ഞു നിന്നിരുന്ന വാക്കുകൾ...
ഈ ഇടയ്ക്ക്, വർഷങ്ങൾക്ക് ശേഷം ഞാൻ ആ കുടുംബത്തെ കണ്ടു..
മാതൃകാ ദമ്പതികളെ പോലെ നടന്നു നീങ്ങുന്നു..
പൊട്ടിച്ചിരിച്ചും കളിച്ചും കൂടെ രണ്ടു മക്കളും..!
പെണ്ണാണ് ചതിച്ചത്..പക്ഷെ, അവനാണ് നിസ്സഹായൻ..
എന്നെ അയാൾ കണ്ടു..
ആ ഭാവത്തിൽ നിന്നും മനസ്സിലായി..
നാടകമേ ഉലകം എന്ന്..

ഭാര്യയും ഭർത്താവും എന്നതിനേക്കാൾ കാമുകനും കാമുകിയും ആകുമ്പോൾ ആണ് പലപ്പോഴും സമാധാനം..
വീട്ടിലെ പോലെ,
കറന്റ്‌ ബില്ല് ന്റെ കാര്യം പറഞ്ഞു അടികൂടേണ്ട..
നിന്റെ തന്ത എന്ന് പറയുമ്പോൾ എന്റെ തന്തയ്ക്ക് പറഞ്ഞാലുണ്ടല്ലോ എന്ന് പറഞ്ഞു അലറേണ്ട..
അതൊക്കെ നിങ്ങളുടെ വീട്ടിലെ പെണ്ണുങ്ങൾ എന്ന് അനുഗ്രഹിക്കേണ്ട..
നിന്റെ ഒലത്തിയ സ്ത്രീധനം എന്ന് പുഛിക്കേണ്ട..
അങ്ങനെ അങ്ങനെ, സുഖമാണ് അവിഹിത ബന്ധങ്ങൾ..

ചതിച്ചതാ, കൊറോണ കാലം ചതിച്ചതാ..
ഒന്ന് വളച്ചൊടിച്ചു കൊണ്ട് വന്നതാ..!!
അങ്ങനെ സങ്കടപെടുന്ന ഒട്ടനവധി പേരുണ്ട്.. !

പക്ഷെ,
ഏതൊക്കെയോ ഭാര്യക്കും ഭർത്താവിനും ഇതൊരു തിരിച്ചു പോക്കിന്റെ കാലമാണ്..
വിദേശത്തും സ്വദേശത്തും ഒക്കെ ഇരിക്കുന്നവർ യാഥാർഥ്യത്തിലേക്ക് നടക്കുന്ന സമയം...
മുന്തിരി വള്ളികൾ തളിർക്കാട്ടെ...
രണ്ടാം മധുവിധു തുടങ്ങാൻ ഒരു നിമിത്തം ആയാലോ ഈ കൊറോണ കാലം..
തളര്ന്നു വീഴുമ്പോൾ താങ്ങായി ആരാകും കൂടെ എന്നൊക്കെ ഒന്ന് വെറുതേ ഓർക്കാൻ..ഒന്നൂടെ ചേർത്ത് പിടിക്കാൻ..
കല, കൗൺസലിങ് സൈക്കോളജിസ്റ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP