Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നഴ്‌സിങ് പഠനം നടത്തിയ മൈസൂരിൽ തന്നെ ജോലി കിട്ടിയപ്പോൾ സന്തോഷമായി; ജോലി തുടരുന്നതിനിടെ ലണ്ടനിലേക്ക് കോൾ; മാഞ്ചസ്റ്ററിലെ രണ്ടാം വർഷം ജീവിതത്തിലെ കൂട്ടുകാരിയായി ചാലക്കുടിക്കാരി നിമി; വിവാഹം കഴിഞ്ഞ ശേഷം വീട്ടമ്മയായി നിമിയും സിന്റൊയ്ക്ക് ഒപ്പം ലണ്ടനിൽ; കോവിഡിന്റെ രൂപത്തിൽ 37 കാരനെ മരണം വിളിച്ചപ്പോൾ അവിടേക്ക് എത്താൻ പോലുമാകാത്ത വിഷമത്തിൽ ഇരിട്ടിയിലെ ഉറ്റവർ

നഴ്‌സിങ് പഠനം നടത്തിയ മൈസൂരിൽ തന്നെ ജോലി കിട്ടിയപ്പോൾ സന്തോഷമായി; ജോലി തുടരുന്നതിനിടെ ലണ്ടനിലേക്ക് കോൾ; മാഞ്ചസ്റ്ററിലെ രണ്ടാം വർഷം ജീവിതത്തിലെ കൂട്ടുകാരിയായി ചാലക്കുടിക്കാരി നിമി; വിവാഹം കഴിഞ്ഞ ശേഷം വീട്ടമ്മയായി നിമിയും സിന്റൊയ്ക്ക് ഒപ്പം ലണ്ടനിൽ; കോവിഡിന്റെ രൂപത്തിൽ 37 കാരനെ മരണം വിളിച്ചപ്പോൾ അവിടേക്ക് എത്താൻ പോലുമാകാത്ത വിഷമത്തിൽ ഇരിട്ടിയിലെ ഉറ്റവർ

എം മനോജ് കുമാർ

 കണ്ണൂർ: കണ്ണൂർ ഇരിട്ടിക്ക് വേദനയായി സിന്റോ ജോർജിന്റെ (37) മരണം. കൊറോണാ ബാധിതനായി ലണ്ടനിലേ മാഞ്ചസ്റ്ററിൽ വച്ചാണ് ഇന്നുച്ചയോടെ സിന്റോ മരിക്കുന്നത്. ലണ്ടൻ മാഞ്ചസ്റ്ററിൽ നഴ്‌സായിരുന്ന സിന്റോയ്ക്ക് ആശുപത്രിയിൽ നിന്നാണ് കൊറോണ ബാധിച്ചത്. ശ്വാസ തടസം നേരിട്ടതിനെ തുടർന്നു വെന്റിലെറ്ററിൽ തുടരുകയായിരുന്നു. ഇന്നുച്ചയോടെ ഹൃദയാഘാതത്തെ തുടർന്നാണ് മരണം. സിന്റോയുടെ ഭാര്യ നിമിയും മൂന്നു കുട്ടികളും മാഞ്ചസ്റ്ററിൽ തന്നെയാണ് ഉള്ളത്. കൊറോണ ബാധിച്ചുള്ള മരണമായതിനാൽ അവിടെത്തന്നെ സംസ്‌കാരം നടക്കുമെന്ന് ബന്ധുക്കൾ മറുനാടനോട് പറഞ്ഞു. മൂന്നു ദിവസത്തിനു ശേഷമാകും സംസ്‌കാരമെന്നും ബന്ധുക്കൾ പറഞ്ഞു.

കൊറോണയെ തുടർന്ന് പത്ത് ദിവസമായി സിന്റോ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ജോലി ചെയ്ത ആശുപത്രിയിൽ നിന്നാണ് സിന്റോയ്ക്ക് കൊറോണ ബാധിച്ചത്. കൊറോണ രോഗികൾ കൂടുതലുള്ള മാഞ്ചസ്റ്ററിലെ ആശുപത്രിയിലാണ് സിന്റോ ജോലി ചെയ്തത്. ശ്വാസ തടസം നേരിട്ടതിനാൽ വെന്റിലെറ്ററിലായിരുന്നു. തീവ്രപരിചരണ വിഭാഗത്തിലായിരുന്ന സിന്റോയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ല. ഒരു ബന്ധു കൂടിയുള്ളതിനാൽ സിന്റോയുടെ ഭാര്യ നീമയും കുട്ടികളും ബന്ധുവിനൊപ്പമാണ്. രണ്ടു പെൺകുട്ടികളും ഒരാൺകുട്ടിയുമാണ് ഈ ദമ്പതികൾക്കുള്ളത്.

കണ്ണൂർ ഇരിട്ടി പുളിമാനത്തെ ജോർജ്-ഏലിയാമ്മ ദമ്പതികളുടെ നാല് മക്കളിൽ രണ്ടാമത്തെയാളാണ് സിന്റോ ജോർജ്. പതിനൊന്നു വർഷമായി സിന്റോ ലണ്ടനിലാണ്. ഒന്നും മുതൽ പ്ലസ് ട് വരെ വെളിമാനത്ത് തന്നെയാണ് സിന്റോ പഠിച്ചത്. നഴ്‌സിങ് പഠനം നടത്തിയത് മൈസൂരും. മൈസൂരിൽ നഴ്‌സായി ജോലി നോക്കിക്കൊണ്ടിരിക്കവേയാണ് ലണ്ടനിൽ ജോലി ലഭിക്കുന്നത്. ലണ്ടനിലെ ജോലി രണ്ടു വർഷം പിന്നിടുമ്പോഴാണ് സിന്റോയുടെ വിവാഹം നടക്കുന്നത്. ചാലക്കുടിക്കാരിയായ നിമിയെയാണ് സിന്റോ താലി ചാർത്തിയത്. വിവാഹം കഴിഞ്ഞ ശേഷം നിമിയും സിന്റൊയ്ക്ക് ഒപ്പം ലണ്ടനിലേക്ക് പോവുകയായിരുന്നു. വീട്ടമ്മയായാണ് സിമി ലണ്ടനിൽ തുടർന്നത്. മരണം അറിഞ്ഞിട്ടും അവിടെ എത്താൻ കഴിയാത്തതും നിമിക്ക് തുണയാകാൻ കഴിയാത്തതുമാണ് ബന്ധുക്കളെ വിഷമിപ്പിക്കുന്നത്. ഈ വിഷമമാണ് ബന്ധുക്കൾ പങ്കു വയ്ക്കുന്നതും.

കൊറോണയെ തുടർന്നു ലണ്ടനിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ മരണമാണ് സിന്റോയുടേത്. കൊല്ലം ഓടനാവട്ടം സ്വദേശി റിട്ട. അദ്ധ്യാപിക ലണ്ടനിൽ ഇന്നു മരിച്ചിരുന്നു. ഇവരുടെ മരണവും കൊറോണ ബാധിച്ചെന്നാണ് വാർത്ത വന്നിരിക്കുന്നത്. ഓടനാവട്ടം ദേവി വിലാസത്തിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യയാണ് മരിച്ച ഇന്ദിര (72)യാണ് ലണ്ടനിൽ ഇന്നു മരിച്ച മലയാളികളിൽ ഒരാൾ. ലണ്ടനിൽ നഴ്‌സായ മകൾ കൾ ദീപയ്‌ക്കൊപ്പം ആറുമാസമായി ഇവർ ലണ്ടനിലായിരുന്നു താമസം. മകളുടെ ഭർത്താവ് ദീപകും ലണ്ടനിലാണ്.

യുകെയിൽ മരിച്ച മലയാളികൾ ഉൾപ്പെടെ 18 മലയാളികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മരിച്ചത്. പ്രമുഖ പ്രവാസികളുമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസ് നടത്തിയിട്ടുണ്ട്. 22 രാജ്യങ്ങളിൽനിന്നുള്ളവരുമായി സംസാരിച്ചിട്ടുണ്ട്. യാത്രാ വിലക്ക് പ്രവാസ ജീവിതത്തെ മാറ്റിമറിച്ചിട്ടുണ്ട്. പ്രശ്‌നങ്ങൾ കേന്ദ്രസർക്കാർ ശ്രദ്ധയിൽ കൊണ്ട് വരുമെന്നും എംബസി വഴി ചെയ്യേണ്ടതുമായ കാര്യങ്ങൾ പ്രവാസികൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഇന്നു പറഞ്ഞിട്ടുണ്ട്. കേരളത്തിൽ കോവിഡ് വ്യാപനം തടയാനായെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഇന്ന് രോഗം സ്ഥിരീകരിച്ചത് 13 പേർക്കാണ്. കാസർകോട് 9, മലപ്പുറം 2, കൊല്ലം 1, പത്തനംതിട്ട 1 എന്നിങ്ങനെയാണു വിവിധ ജില്ലകളിൽ ഇന്നു രോഗം ബാധിച്ചവരുടെ കണക്ക്. കാസർകോട് 6 പേർ വിദേശത്തുനിന്നു വന്നവരാണ്. 3 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗം പകർന്നത്.

മലപ്പുറത്തും കൊല്ലത്തും ഉള്ള രോഗികൾ നിസാമുദ്ദീനിലെ സമ്മേളനത്തിൽ പങ്കെടുത്തവരാണ്. പത്തനംതിട്ടയിലെ രോഗി വിദേശത്തുനിന്നു വന്നതാണ്. ഇതുവരെ 327 പേർക്കു സംസ്ഥാനത്തുകൊറോണാ ബാധിതരായിട്ടുണ്ട്. 266 പേർ ചികിത്സയിലാണ്. 1,52,804 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. ഇന്നു മാത്രം 122 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 10,716 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 9607 എണ്ണം രോഗബാധയില്ല എന്ന് ഉറപ്പാക്കി. കൊല്ലം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഓരോരുത്തരുടെ പരിശോധന ഫലം നെഗറ്റീവായി. രോഗവ്യാപനം തടുത്തുനിർത്താൻ ഒരു പരിധിയോളം നമുക്ക് സാധിക്കുന്നുണ്ട്. പൊതുവിൽ സമൂഹത്തിൽ സ്വീകരിച്ച നടപടികൾ രോഗവ്യാപനം നിയന്ത്രിച്ചുനിർത്താൻ കാരണമായി എന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP