Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നമുക്ക് രാജ്യത്തു തന്നെ അവധി ആഘോഷിക്കാം; ഇവിടെയുള്ള ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാം; പ്രാദേശികമായി ഉൽപ്പാദിപ്പിച്ച പഴങ്ങളും പച്ചക്കറികളും ഉപയോ​ഗിക്കാം; കൊറോണക്ക് ശേഷമുള്ള ഇന്ത്യയെ പുനർനിർമ്മിക്കാൻ നിർദ്ദേശങ്ങളുമായി കാജൽ അ​ഗർവാൾ

നമുക്ക് രാജ്യത്തു തന്നെ അവധി ആഘോഷിക്കാം; ഇവിടെയുള്ള ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാം; പ്രാദേശികമായി ഉൽപ്പാദിപ്പിച്ച പഴങ്ങളും പച്ചക്കറികളും ഉപയോ​ഗിക്കാം; കൊറോണക്ക് ശേഷമുള്ള ഇന്ത്യയെ പുനർനിർമ്മിക്കാൻ നിർദ്ദേശങ്ങളുമായി കാജൽ അ​ഗർവാൾ

മറുനാടൻ ഡെസ്‌ക്‌

രാജ്യം കൊറോണ ബാധയെ അതിജീവിച്ചതിന് ശേഷം എങ്ങനെ സാമ്പത്തിക പ്രതിസന്ധിയെ നേരിടാനാകും എന്ന ചർച്ചകളാണ് എങ്ങും. നിലവിൽ നടപ്പിലാക്കിയിരിക്കുന്ന ലോക്ക്ഡൗൺ രാജ്യത്തെ വ്യവസായമേഖല സ്തംഭിച്ചിരിക്കുകയാണ്. ഇനി ലോക്ക്ഡൗൺ അവസാനിച്ചാലും ഇപ്പോഴത്തെ പ്രതിസന്ധിയെ മറികടക്കാൻ ഏറെ കഷ്ടപ്പെടേണ്ടിവരും. രാജ്യത്തെ പഴയ അവസ്ഥയിലേക്ക് തിരിച്ചുവരാൻ നമ്മൾ ഓരോരുത്തരുടേയും സഹായിക്കേണ്ടതുണ്ട് എന്നാണ് നടി കാജൽ അ​ഗർവാൾ പറയുന്നത്. ഇന്ത്യയിൽ തന്നെ അവധി ആഘോഷിച്ചും പ്രാദേശികമായി നിർമ്മിക്കുന്ന സാധാനങ്ങൾ ഉപയോ​ഗിച്ചും രാജ്യത്തെ പിന്തുണയ്ക്കണം എന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്.

'അവസാനം കൊറോണ വൈറസ് ഇല്ലാതാവുകയും അപകടം ഒഴിവാകുകയും ചെയ്യുമ്പോൾ നമ്മുടെ രാജ്യത്തിന് വേണ്ടി കുറച്ച് നല്ല കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. നമുക്ക് രാജ്യത്തു തന്നെ അവധി ആഘോഷിക്കാം, ഇവിടെയുള്ള പ്രാദേശിയ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാം, പ്രാദേശികമായി ഉൽപ്പാദിപ്പിച്ച പഴങ്ങളും പച്ചക്കറികളും ഉപയോ​ഗിക്കാം. ഇന്ത്യൻ ബ്രാൻഡിലുള്ള വസ്ത്രങ്ങളും ചെരുപ്പുകളും വാങ്ങാം. ഇങ്ങനെ രാജ്യത്തെ ബിസിനസിനെ പിന്തുണയ്ക്കാം. നമ്മുടെ സഹായമില്ലാതെ രാജ്യത്തെ ബിസിനസുകൾക്ക് അതിജീവിക്കാനാവില്ല. എല്ലാരുടേയും വളർച്ചക്കായി നമുക്ക് ഒന്നിച്ച് നിൽക്കാം'- കാജൽ അ​ഗർവാൾ കുറിച്ചു.

താരത്തിന് പിന്തുണയുമായി നിരവധി പേരാണ് രം​ഗത്തെത്തുന്നത്. എല്ലാ സിനിമ താരങ്ങളും കാജലിന്റെ വാക്കുകൾ പിന്തുടർന്നാൽ അത് വ്യവസായരം​ഗത്തിന് സഹായമാകുമെന്നാണ് ആരാധകർ പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP