Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

"ഒരു ചാറ്റൽ മഴ പെയ്തപ്പോഴേക്ക് നിനക്ക് ഭ്രാന്തായോ അമലേ? അപ്പോൾ ഒരു വലിയ മഴ പെയ്താൽ എന്താകും അവസ്ഥ?"; വേനൽ മഴ അമല പോളിന് വരുത്തിയ മാറ്റങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ന്യൂസ് ഡെസ്‌ക്‌

നിനച്ചിരിക്കാതെയാണ് കഴിഞ്ഞ ദിവസം വേനൽമഴ എത്തിയത്. കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ കാറ്റു ഇടിമിന്നലും ഉൾപ്പെടെ മഴക്ക് അകമ്പടിയായി എത്തി. മറ്റ് പരിപാടികൾ ഒന്നുമില്ലാതെ വീട്ടിലിരിക്കുന്ന മലയാളികളെ സംബന്ധിച്ച് വേനൽമഴയും പുതുമണ്ണിന്റെ ​ഗന്ധവുമെല്ലാം ആസ്വദിക്കാനുമായി. പൊരിയുന്ന ചൂടിൽ കുളിരുള്ള ആശ്വാസമായിരുന്നു ആ മഴ. സോഷ്യൽ മീഡിയയിലെങ്ങും മഴ ആഘോഷിക്കുന്നവരുടെ ചിത്രങ്ങളും വീഡിയോകളുമുണ്ട്. അക്കൂട്ടത്തിൽ അമലാ പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്ന വീഡിയോ വൈറലാകുകയാണ്.

മഴ പെയ്തു തോർന്നപ്പോൾ മുറ്റത്തിറങ്ങി തുള്ളിച്ചാടിയും ഡാൻസുകളിച്ചും പൂച്ചക്കുട്ടിയെ ഓമനിച്ചുമെല്ലാമാണ് അമല തന്റെ സന്തോഷം പ്രകടിപ്പിക്കുന്നത്. മുറ്റത്തെ മാവിലുള്ള ഓരോ മാങ്ങയ്ക്കും ഉമ്മ കൊടുത്ത്,കൊച്ചുകുട്ടികളെപ്പോലെ ആഹ്ളാദം പങ്കുവയ്ക്കുകയാണ് അമല. അതിനിടയിൽ അമലയുടെ അമ്മയുടെ ശബ്ദവും കേൾക്കാം. "ഒരു ചാറ്റൽ മഴ പെയ്തപ്പോഴേക്ക് നിനക്ക് ഭ്രാന്തായോ അമലേ? അപ്പോൾ ഒരു വലിയ മഴ പെയ്താൽ എന്താകും അവസ്ഥ?" എന്നാണ് അമ്മ ചോദിക്കുന്നത്.

എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ അമല മുറ്റത്ത് മഴ ആസ്വദിക്കുകയാണ്. "ആദ്യം വരുന്നതെല്ലാം പ്രത്യേകതയുള്ളതാണ്. ലോക്ക്ഡൗൺ കാലത്തെ ആദ്യ മഴ. ഞങ്ങളുടെ പ്രിയപ്പെട്ട മൂണിന്റെ ആദ്യ മഴ. 2020ൽ ആദ്യമായ് കായ്ച്ച മാങ്ങകൾ. സ്നേഹത്തിന്റേയും ശാന്തിയുടേയും എന്റെ ആദ്യ യാത്ര. പ്രപഞ്ചം നൽകുന്ന സന്തോഷകരമായ അടയാളങ്ങളാണ് മഴ. കാമറയും ഡയലോഗും അമ്മ," എന്നാണ് അമല കുറിച്ചിരിക്കുന്നത്.

      View this post on Instagram

Everything First Is Special. First Rain In The Lockdown. Our Little Baby Moon's First Rain. Oh 2020's First Mangoes And My First Journey Of Self Love And Healing.❤️ Rain Is A Happy Sign From The Universe. . DOP and dialogues : Mom ❣️

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP